Friday, June 29, 2012

പശ്ചിമക്കാറ്റിന് ഒരു അര്‍ച്ചനാഗീതം -വിവര്‍ത്തനം

****************************************************************************************************************************************************************************************************
പ്രശസ്ത ആംഗലേയ കവി പി.ബി. ഷെല്ലിയുടെ                               "Ode  To The  West  Wind                      എന്ന കവിതയുടെ   മലയാള വിവര്‍ത്തനം  
           File:Percy Bysshe Shelley by Alfred Clint.jpg 



                                   Ode to the West Wind

                                          Shelley, Percy Bysshe (1792 - 1822)   
                                         
4 August 1792 – 8 July 1822) was one of the major English Romantic poets and is critically regarded as among the finest lyric poets in the English language.

                                        1
2Thou, from whose unseen presence the leaves dead
3Are driven, like ghosts from an enchanter fleeing,
5Pestilence-stricken multitudes: O thou,
6Who chariotest to their dark wintry bed
7The winged seeds, where they lie cold and low,
8Each like a corpse within its grave, until
11(Driving sweet buds like flocks to feed in air)
12With living hues and odours plain and hill:
13Wild Spirit, which art moving everywhere;
II
15Thou on whose stream, mid the steep sky's commotion,
16Loose clouds like earth's decaying leaves are shed,
17Shook from the tangled boughs of Heaven and Ocean,
18Angels of rain and lightning: there are spread
19On the blue surface of thine aëry surge,
20Like the bright hair uplifted from the head
22Of the horizon to the zenith's height,
24Of the dying year, to which this closing night
25Will be the dome of a vast sepulchre,
26Vaulted with all thy congregated might
27Of vapours, from whose solid atmosphere
28Black rain, and fire, and hail will burst: oh hear!
III
29Thou who didst waken from his summer dreams
30The blue Mediterranean, where he lay,
33And saw in sleep old palaces and towers
34Quivering within the wave's intenser day,
35All overgrown with azure moss and flowers
36So sweet, the sense faints picturing them! Thou
37For whose path the Atlantic's level powers
38Cleave themselves into chasms, while far below
40The sapless foliage of the ocean, know
41Thy voice, and suddenly grow gray with fear,
42And tremble and despoil themselves: oh hear!
IV
43If I were a dead leaf thou mightest bear;
44If I were a swift cloud to fly with thee;
45A wave to pant beneath thy power, and share
46The impulse of thy strength, only less free
47Than thou, O uncontrollable! If even
48I were as in my boyhood, and could be
49The comrade of thy wanderings over Heaven,
50As then, when to outstrip thy skiey speed
51Scarce seem'd a vision; I would ne'er have striven
52As thus with thee in prayer in my sore need.
53Oh, lift me as a wave, a leaf, a cloud!
54I fall upon the thorns of life! I bleed!
55A heavy weight of hours has chain'd and bow'd
56One too like thee: tameless, and swift, and proud.
58What if my leaves are falling like its own!
59The tumult of thy mighty harmonies
60Will take from both a deep, autumnal tone,
61Sweet though in sadness. Be thou, Spirit fierce,
62My spirit! Be thou me, impetuous one!
63Drive my dead thoughts over the universe
64Like wither'd leaves to quicken a new birth!
65And, by the incantation of this verse,
66Scatter, as from an unextinguish'd hearth
67Ashes and sparks, my words among mankind!
68Be through my lips to unawaken'd earth
70If Winter comes, can Spring be far behind?


              പശ്ചിമക്കാറ്റിന് ഒരു അര്‍ച്ചനാഗീതം 

                  
അല്ലയോ, വന്യ പശ്ചിമക്കാറ്റെ
നീ ,ശരത്തിന്റെ പ്രാണവായു 
നിന്നദ്രിശ്യകരങ്ങളുയര്‍ത്തുന്നു
മൃത്യുവെത്തിക്കഴിഞ്ഞോരിലകളെ
മന്ത്രവാദിയില്‍ നിന്നതിവേഗത്തില്‍
പാഞ്ഞിടുന്നൊരു പ്രേതത്തെപ്പോലവേ
പീത .മേചക ,ലുപ്ത ,രക്താങ്കിത-
രോഗഗ്രസ്തരെപ്പോലുള്ളിലകളും

തന്നുറക്കത്തില്‍ മേവുന്ന വിത്തിനോ
നീ ,രഥമായ്‌ അലങ്കരിക്കുന്നിതാ 
തന്നുയിര്‍ത്തെഴുന്നേല്‍പ്പിനായ്‌ കാക്കുന്ന 
കല്ലറയില്‍ക്കിടക്കും ശവത്തെപ്പോല്‍

നിന്‍റെ പെങ്ങള്‍ വസന്തത്തെക്കാത്തിതാ
ശൈത്യമേറുന്ന മെത്തയില്‍ വാഴുന്നു 
ശംഖ്‌നാദമവള്‍ മുഴക്കീടുന്നു
സ്വപ്നസുപ്തിയില്‍ മേവുന്ന ഭൂമിയില്‍ !
സുന്ദരാഗാനം കേള്‍ക്കയാല്‍ പൊങ്ങുന്നു 
ഭംഗിയായ് നിറം ,സൗഗന്ധികങ്ങളും 
വന്യശക്തിയേ,നീ ,ചലിക്കുന്നിതാ 
രക്ഷ-ശിക്ഷകനായിയീ ഭൂമിയില്‍ !!

നിന്‍ പ്രവാഹത്തിന്‍ ശക്തിയുയര്‍ത്തുന്നു
മേഘപാളിയെ,കരിയിലക്കൂട്ടത്തെ
സ്വര്‍ഗ്ഗശാഖിയില്‍ നിന്നുമടരുന്ന
മേഘപാളിയാം ,തന്നിലക്കൂട്ടത്തെ 
നിന്‍റെയത്യുഗ്ര ശക്തിയുണര്‍ത്തുന്നു
നിന്‍ കരങ്ങള്‍ പിടിച്ചു കുലുക്കുന്നു .
മിന്നല്‍ ,വര്‍ഷമിവയോ മാലാഖകള്‍
നിന്‍റെ നീല വിഹായസ്സിലാടുന്നു
നിന്‍റെ ശക്തിയില്‍ പൊങ്ങുന്നു മേഘങ്ങള്‍ 
ചക്രവാളത്തിന്‍ വക്കിലായ്‌ മുട്ടുന്നു 
ചക്രവാളത്തില്‍ പൊങ്ങിപ്പറക്കുന്ന 
മേഘകാമിനിതന്‍ മുടിപോലവേ !
അന്ത്യമെത്തിയ വാര്‍ഷികചക്രത്തിന്‍
മൃത്യുഗീതമായ്‌ നീയണഞ്ഞീടുന്നു .
കല്ലറ,തീര്‍ത്തങ്ങാദരിച്ചീടുന്നു 
പോയ രാത്രിയെ ,നഷ്ടസൗഭാഗ്യത്തെ
വന്‍ മഴയാലഗ്നിയാല്‍,മഞ്ഞിനാല്‍ 
ശക്തിയേറിയ ഗോപുരം തീര്‍ക്കുന്നു .

പോയകാലത്തിന്‍ സുന്ദരസ്മ്രിതികളില്‍ 
വേനല്‍സ്വപ്നം മയക്കുന്ന വേളയില്‍ 
നീയുണര്‍ത്തുന്നു നീല മദ്ധ്യാഴിയെ 
തിരയിളക്കിയങ്ങിക്കിളിയാക്കുന്നു 
ചുട്ടുപൊള്ളുന്ന ലാവയില്‍പ്പോലുമേ
നിന്നദ്രിശ്യമാം ശക്തിജ്വലിക്കുന്നു 
അറ്റ്ലാന്റിക്കില്‍ പാതയൊരുങ്ങുന്നു
നിന്‍റെ യാത്ര സുഖമായ്‌ ഭവിക്കുവാന്‍
നിന്‍ വരവാല്‍ വിളറി വിറയ്ക്കുന്നു 
സാഗരത്തിന്നടിയിലെത്തോപ്പുകള്‍ !!

ഞാന്‍ ,കൊഴിഞ്ഞോരിലയായിരുന്നെങ്കില്‍ 
നിന്നിലാടും മുകിലായിരുന്നെങ്കില്‍
ഞാനറിഞ്ഞേനെ നിന്മഹാശക്തിയും 
ഞാന്‍ കിതച്ചേനെ നിന്നുഗ്രശക്തിയില്‍ !
അന്നെനിക്കും നിനക്കുള്ളപോലത്രയും 
അന്തമില്ലാത്ത ശക്തിയും ,വീര്യവും 
സാഗരത്തിന്‍ തിരമാലപോലവേ
കുഞ്ഞിലകള്‍ ,മേഘങ്ങള്‍പോലവേ
അല്ലയോ , വന്യ പശ്ചിമക്കാറ്റെ
ഒന്നുയര്‍ത്തുമോ എന്നെ നിന്നോപ്പമായ്‌ .

വീണു ഞാന്‍ രക്തപങ്കിലനായിന്ന്
ജീവിതത്തിന്‍റെ മുള്‍വഴിത്താരയില്‍
എന്നെയിന്നിതാ കാലത്തിന്‍ ചങ്ങല 
മുക്തിയില്ലാത്ത ബന്ധനമാക്കിയോ ?
അല്ലയോ ,വന്യ പശ്ചിമക്കാറ്റെ
ഞാനുമായിരുന്നില്ലേ നിന്നെപ്പോലെ ?
നിന്‍റെ വിപ്ലവ കാഹളമൂതുവാന്‍
മാറ്റൂ ,നിയെന്നെ മാറ്റത്തിന്‍ ശക്തിയായ്‌
ശാഖി ,ഞാനിന്നിലകള്‍ കൊഴിക്കുന്നു
മാറ്റൂ ,നിയെന്നെ കാലത്തിന്‍ ശക്തിയായ്‌

എന്നിലുള്ളോരു വന്‍ശക്തിയാണു നീ 
ദുഖം തന്നിലും സ്വപ്നങ്ങളേകുന്നു .
പാറിടട്ടെയെന്‍ നിര്‍ജ്ജീവചിന്തകള്‍ 
കൊഴിഞ്ഞു വീണോരിലകളെപ്പോലവേ
ഉണര്‍ന്നിടട്ടെ ഞാന്‍ പുത്തനാം ജന്മത്തില്‍ 
നിന്‍റെ നാമജപങ്ങളിലൂടവേ
ചാരം തന്നിലെ തീപ്പൊരിയാണു ഞാന്‍ 
മിന്നിമിന്നിത്തിളങ്ങിടും നിത്യവും 
എന്നിലെ ,സര്‍ഗ്ഗ ശക്തിയിലൂടെ ഞാന്‍ 
പാരിടത്തെയുണര്‍ത്തിയുയര്‍ത്തിടും
അല്ലയോ ,വന്യപശ്ചിമക്കാറ്റെ
നീ ,പ്രവചന പെരുമ്പറ കൊട്ടുന്നു 
എത്തിടാം നല്ല മോഹ വസന്തവും 
ശീതകാലം വഴിയൊഴിഞ്ഞീടുകില്‍ !!