Saturday, June 7, 2014

വേദന .......................







വേദന 

വേദന ;കാര്‍ന്നു തിന്നുന്നൊരാ കാലത്തില്‍ 
ചേതന ;ചോര്‍ന്നതു പോലെയായ്‌ ഞാന്‍ 
ചോദന മുന്നോട്ടു പോകുവാനെങ്കിലും 
കാതങ്ങള്‍ താണ്ടുവതെങ്ങിനെ ഞാന്‍ ?

വാദ്യം മുഴക്കിയുയരുന്ന വേദന 
ഭേദ്യങ്ങള്‍ ചെയ്തു വധിച്ചിടുമ്പോള്‍,
വാതങ്ങള്‍ ,ചക്രവാതങ്ങള്‍ക്കുമൊത്തൊരു 
ചോദ്യശരങ്ങളങ്ങെയ്തിടുന്നു .

വേദങ്ങള്‍ ,കാതില്‍ വെറും ശബ്ദമാകവേ
ഭേദമാകാത്ത മുറിവുകളായ്....
രോദനമില്ലാത്ത രാവ്,നിനവിലായ്‌ ....
എന്‍ ദേവന്‍ ,കരുണ ചൊരിഞ്ഞുവെങ്കില്‍........




11 comments:

  1. ഹൃദയസ്പര്‍ശിയായിരിക്കുന്നു കവിത
    ഭേദമാകാത്ത മുറിവുകളായ്........................
    ആശംസകള്‍ ടീച്ചര്‍

    ReplyDelete
  2. വേദനകള്‍ അവസാനിക്കുന്നതെത്ര സന്തോഷകരമായ ഒരു കാര്യമാണ്. എന്നാല്‍ മനുഷ്യരെല്ലാവരും ദുഃഖങ്ങള്‍ അനുഭവിക്കാനാണ് ഈ ഭൂവില്‍ ജാതരായിരിയ്ക്കുന്നതെന്നാണ് ജ്ഞാനികള്‍ പരഞ്ഞുവച്ചിരിയ്ക്കുന്നത്.

    ReplyDelete
  3. കമ്മ്യൂണിസ്റ്റ്‌ കാരുടെ ഒരു മുദ്രാവാക്യമുണ്ട്‌. വേദന എങ്ങാനും മനസ്സിലേക്കു വരുമെന്നു തോന്നിയാൽ ഞാനതങ്ങു വിളിക്കും. നല്ല കട്ടിക്ക്‌..

    യുഗയുഗാന്തരങ്ങളായ്‌
    സംഘടിച്ച ശക്തിയെ,
    സംഭരിച്ച ശേഷിയെ
    ഒടുക്കുവാനൊരുമ്പെടുന്ന നാശമേ
    തകര്‌ തകര്‌ തകര്‌ നിന്നുടെ
    കാരിരുമ്പിൻ കോട്ടകൾ"..!!!! ഹ....ഹ....ഹ... അളിയൻ ചമ്മിപ്പോവുന്നതു കണാം.


    വളരെ നല്ലൊരു കവിത. :)


    ശുഭാശംസകൾ....



    ReplyDelete
  4. ചിത്രവും വരികളും വേദനിപ്പിക്കുന്നു..

    നല്ല കവിത...

    ReplyDelete
  5. എന്റെ ഈ കൊച്ചു രചനയില്‍ എത്തി കൈയ്യൊപ്പ് ചാര്‍ത്തിയ എല്ലാ സൗഹൃദയര്‍ക്കും നന്ദി ,ആശംസകള്‍

    ReplyDelete
  6. 'ത' യും 'ദ' യും ചേര്‍ക്കാന്‍ ബുദ്ധിമുട്ടിയോ?
    സംഗതി കൊള്ളാം!

    ReplyDelete
  7. RAGHU MENON...........Bipin......വളരെ നന്ദി

    ReplyDelete