Saturday, March 10, 2012

രാജ്യസ്നേഹി -ഒരു പഴയ കഥ --------വിവര്‍ത്തനം


poet Robert Browning 
                                                                                 Glittering Angel with Harp

Robert Browning.



The Patriot
AN OLD STORY.


I.


It was roses, roses, all the way,
With myrtle mixed in my path like mad:
The house-roofs seemed to heave and sway,
The church-spires flamed, such flags they had,
A year ago on this very day.


II.


The air broke into a mist with bells,
The old walls rocked with the crowd and cries.
Had I said, ``Good folk, mere noise repels---
But give me your sun from yonder skies!''
They had answered, ``And afterward, what else?''


III.


Alack, it was I who leaped at the sun
To give it my loving friends to keep!
Nought man could do, have I left undone:
And you see my harvest, what I reap
This very day, now a year is run.


IV.


There's nobody on the house-tops now---
Just a palsied few at the windows set;
For the best of the sight is, all allow,
At the Shambles' Gate---or, better yet,
By the very scaffold's foot, I trow.


V.


I go in the rain, and, more than needs,
A rope cuts both my wrists behind;
And I think, by the feel, my forehead bleeds,
For they fling, whoever has a mind,
Stones at me for my year's misdeeds.


VI.


Thus I entered, and thus I go!
In triumphs, people have dropped down dead.
``Paid by the world, what dost thou owe
``Me?''---God might question; now instead,
'Tis God shall repay: I am safer so.
___________________________________________________________
                                   രാജ്യസ്നേഹി -ഒരു പഴയ കഥ
എത്രയോ നല്ല പൂക്കളാലന്നവര്‍ 
എന്റെ പാതയൊരുക്കി നടത്തിയും 
തിങ്ങുമുന്മാദലഹരിയിലെന്നെയാ 
കൂരകള്‍ തന്നിലേറി വരവേറ്റും
വെയിലില്‍ തീ നാളമാകും കൊടികളാ 
പള്ളിഗോപുരം തന്നിലങ്ങേറ്റിയും
ഏറെയായില്ലൊരു  വര്‍ഷം മുന്‍പെയാ-
-ണാമഹത്തിന്റെ ഉച്ചിയിലേറി ഞാന്‍ !!

അന്തരീക്ഷത്തിലങ്ങാകെയായാരവം
എന്റെ വാക്കുകളങ്ങതില്‍ മുങ്ങുന്നു 
ഇന്നുകാണുന്നൊരാകാശ മൊന്നതിന്‍
അപ്പുറത്തൊരു സൂര്യനുണ്ടെങ്കിലാ
സൂര്യനിന്നു വരട്ടെയെനിക്കെന്നു,
ഞാന്‍ പറയുകിലന്നവര്‍ ചോദിക്കും
അത്രമാത്രമോ ?എന്തിനിയേകണം?
തത്ര ,ഞാനവര്‍ക്കേകിയങ്ങാക്കാലം!!

ഇല്ല ,ഞാനെനിക്കസാധ്യമാണെന്നൊരു

ചൊല്ലുപോലുംപറയാതെ ചെയ്തവന്‍

ഇന്നു ഞാനെന്തു കൊയ്യുന്നു;കാണുക 

ഒറ്റവര്‍ഷം കടന്നങ്ങുപോകവേ!!

ഇല്ലയിന്നു ജനാലയ്ക്കലാരുമേ

ഉള്ളതല്പമാം കൌതുകത്തോടെയും 

എന്തിനാവേശമിന്നെന്‍ വഴികളില്‍ 

നല്ല കാഴ്ചകള്‍ വേറെയൊരുങ്ങുമ്പോള്‍  ?

കാത്തിരിക്കും കഴുമരത്തിങ്കലാ

കാഴ്ചകാണുവാനായവര്‍ പോകുന്നു 

ക്രൂശുമായന്നു പോയോരു ക്രിസ്തുപോല്‍

ഈ മഴയില്‍ നനഞ്ഞു ഞാന്‍ പോകവേ 

നെറ്റിയില്‍ ചോര ചിന്തിയ വേദന 

ചാലുകീറി പുഴകളായ്‌പ്പായവേ 

തൊട്ടുനോക്കുവാനാകില്ലെനിക്കെന്‍റെ

കൈകള്‍ രണ്ടും പിറകിലായ് ,കെട്ടിലും 


ആ മനസാക്ഷിയുള്ളവരിന്നെന്നെ

കൂര്‍ത്ത കല്ലുകള്‍ കൊണ്ടുതലോടുന്നു 

പേര്‍ത്തു ഞാനറിയുന്നിതിന്നെന്‍റെ

ബാക്കിപത്രത്തിന്റെനേരായ ചിത്രങ്ങള്‍ !!

എത്രയുന്‍മാദലഹരിയില്‍ വന്നു ഞാന്‍ 

ഇന്നു ഞാന്‍ പോവതെങ്ങനെ? ഹാ ചിത്രം!!

ഇത്രമാത്രമേയുള്ളീയുലകത്തിന്‍

ചിത്തവൃത്തികള്‍ ,തത്രചിന്തിക്ക നാം 

മുന്‍പുപോയവരന്നു പറഞ്ഞ പോല്‍

വന്‍പ്'ക്ഷണപ്രഭം ,ചഞ്ചലമത്ര താന്‍

എന്റെ തോണിയിന്നക്കര പൂകുമ്പോള്‍ 

എന്തുതാനെനിക്കായവനേകിടും?

എന്തുതന്നെയാണെങ്കിലുമവിടെ ഞാന്‍ 

ആ  കരങ്ങളിലേറെ സുരക്ഷിതന്‍ !!








23 comments:

  1. നന്നായി പരിഭാഷപ്പെടുത്തിയിരിക്കുന്നു. ഈണത്തില്‍ ചൊല്ലുവാന്‍ തക്കവണ്ണം പദവിന്യാസവും.

    ReplyDelete
  2. ഇന്നുകാണുന്നൊരാകാശ മൊന്നതിന്‍
    അപ്പുറത്തൊരു സൂര്യനുണ്ടെങ്കിലാ

    പരിഭാഷ ഇഷ്ടപ്പെട്ടു.

    ReplyDelete
  3. .....കൊള്ളാം, നല്ല ലാളിത്യമുള്ള വരികൾ. ഭാവാർത്ഥത്തിൽ വിവർത്തകയുടെ മനസ്സിൽനിന്നും കുറച്ചു ചേർക്കാമായിരുന്നു, എന്ന് തോന്നി. അനുമോദനങ്ങൾ.....

    ReplyDelete
  4. വിവര്‍ത്തനം ഒരുപാട് ഇഷ്ടമായി

    ReplyDelete
  5. ഏവര്‍ക്കും നന്ദി

    ReplyDelete
    Replies
    1. നന്നായി വിവര്‍ത്തനം ചെയ്തിരിക്കുന്നു. ആശംസകള്‍...

      Delete
  6. Replies
    1. നന്ദി ,വന്നതിനും കൈയൊപ്പ്‌ പതിച്ചതിനും .ആശംസകള്‍

      Delete
  7. വിവര്‍ത്തനം കൊള്ളാം ട്ടോ ..
    അഭിനന്ദനങ്ങള്‍ ..!!

    ReplyDelete
  8. വിവര്തനത്തിലെ വരികള്‍ ഒത്തിരി ഇഷ്ടം ആയി....

    എങ്കിലും ബ്രൌണിങ്ങിന്റെ ആശയങ്ങള്‍ അങ്ങനെ തന്നെ കവിതയില്‍
    പകര്‍ന്നു തന്നോ..? സ്വതന്ത്രം ആയ ഒരു ചിന്ത എന്ന നിലയില്‍ അങ്ങനെയും
    ആവാം അല്ലെ?എന്തായാലും വര്‍ഷങ്ങള്‍ക്കു ശേഷവും പുതുമ നഷ്ട്ടപ്പെടാത്ത
    ഒരു ആശയം എന്ന നിലയില്‍ ഈ കവിത എക്കാലവും സ്മരിക്കപ്പെടെണ്ടത് തന്നെ..

    സമൂഹത്തിനു വേണ്ടി നന്മ ചെയ്യുന്നവരെ വളരെ പെട്ടെന്ന് തന്നെ അതേ സമൂഹത്തിനു
    എതിരെ തിരിക്കുവാന്‍ ചില ചിദ്ര ശക്തികള്‍ക്ക് ആവും...കവിതയില്‍ ക്രിസ്സ്തുവിന്റെ
    ജീവിതവും ചിലപ്പോള്‍ കടന്നു വരുന്നതായി തോന്നും..നെറ്റിയിലെ ചോര പൊടിയുന്ന
    ഭാഗം ഒക്കെ മുള്‍ മുടിയെ ഓര്‍മിപ്പിക്കുന്നു...എങ്കിലും കവി അങ്ങനെ ഒരു പേര് എടുത്തു
    പറയുന്നില്ല എന്നാണു എനിക്ക് തോന്നുന്നത്...എന്തായാലും വായന ഒത്തിരി ഇഷ്ടപ്പെട്ടു...
    അഭിനന്ദനങ്ങള്‍...

    ReplyDelete
  9. ഞാനും ഇവിടെ ആദ്യമായാണ്.
    നല്ല ഈണത്തില്‍ ചൊല്ലാന്‍ പാകത്തിന് വിവര്‍ത്തനം ചെയ്തിരിക്കുന്നു.അഭിനന്ദനങ്ങള്‍

    ReplyDelete
  10. വളര നന്നായിരിക്കുന്നു ടീച്ചര്‍, ആശംസകള്‍..., ഇനിയും കാണാം, സസ്നേഹം..

    ReplyDelete
  11. നന്നായിരിക്കുന്നു.
    ആശംസകള്‍

    ഇങ്ങനെ ഹൈ ലൈറ്റ് ചെയ്തു കാണിക്കുന്നത് ഒഴിവാക്കിയാല്‍ വായന സുഖം കിട്ടും...

    ReplyDelete
  12. നന്നായി വിവര്‍ത്തനം ചെയ്തിരിക്കുന്നു. ആശംസകള്‍... വീണ്ടും വരാം.

    ReplyDelete
  13. വിവര്‍ത്തനം നന്നായിട്ടുണ്ട്...ഗീതടീച്ചര്‍..ആശംസകള്‍

    ReplyDelete
  14. ഇവിടെ ആദ്യമായിട്ടാണ്. വിവർത്തനം വളരെ നന്നായിട്ടുണ്ട് ടീച്ചർ.
    അഭിനന്ദനങ്ങൾ.

    ReplyDelete
  15. valare nannayittundu...... aashamsakal.... pinne blogil puthiya post..... URUMIYE THAZHANJAVAR ENTHU NEDI..... vayikkumallo.......

    ReplyDelete
  16. പരിഭാഷ നന്നായിരിക്കുന്നു.ആശംസകള്‍

    ReplyDelete
  17. വിവർത്തനം...അതത്ര എളുപ്പമല്ല എന്നറിയുന്നതു കൊണ്ട് -
    ഗീതടീച്ചറുടെ കഴിവും മനസ്സിലാവുന്നു....
    താളാത്മകമായുള്ള വിവർത്തനം- നന്നായിട്ടുണ്ട്

    ReplyDelete
  18. വിവര്‍ത്തനം നന്നായിട്ടുണ്ട്. വരികളുടെ കാവ്യഭംഗി ചോര്‍ന്നുപോവാതെ ഇതുപോലെ എഴുതാന്‍ കഴിയുന്നത് അപൂര്‍വ്വം പേര്‍ക്കുമാത്രം. ആശംസകള്‍..

    ReplyDelete
  19. വളരെ മെച്ചപ്പെട്ട രചന .വിവര്‍ത്തനം ഒരിക്കലും മൂലകൃതിയുടെ ആശയത്തില്‍ നിന്ന് ഒരു കാരണവശാലും വ്യതിയാനം ഉണ്ടാകുന്നത് ആകരുത് .എങ്കില്‍ സ്വന്തം ആശയം വെച്ച് ഒരു കാവ്യം നെയ്താല്‍ മതിയല്ലോ .ഈ ജോലിയില്‍ ടീച്ചര്‍ ഒരു വന്‍വിജയമാണ് .ആശംസകള്‍

    ReplyDelete
  20. ടീച്ചര്‍, കാവ്യഭംഗി...... അത് ശരിക്കും ആസ്വദിച്ചു.
    അഭിനന്ദനങ്ങള്‍, നന്ദി.

    ReplyDelete