Monday, February 27, 2012

വൃന്ദാവനം ഇന്ന് വിധവാവനം.





  • 2012 - ജനുവരി , 22  - ലെ  മാതൃഭൂമി  വാരാന്തപ്പതിപ്പിലെ അഡ്വക്കേറ്റ് -രാധികയുടെ 
  • വിധവകളുടെ സ്വന്തം വൃന്ദാവനം  എന്ന ലേഖനം പ്രചോദനമായത് 



  • വൃന്ദാവനം ; ഇന്ന്  വിധവാവനം.
  • ചൂഴ്ന്നുനില്‍ക്കുന്നോരിരുളിലെ മോക്ഷപഥം
  • ഗതിതെറ്റിയുഴറുന്നോരായിരം വിധവകള്‍ 
  • വിജനതയിലേക്കുറ്റു നോക്കുന്നിടം 
  • സ്മൃതിയിലും,ഗോപുരച്ചുമരിലും തെളിയുന്ന 
  • കൃഷ്ണ-രാധാ  ലീലാ  കേളികളും 
  • അവിടെക്കവിയുന്ന നേര്‍ച്ച  ണ്ഡാരങ്ങൾ. 
  • അനവദ്യസുന്ദര ദൃശ്യങ്ങളും..’
  • തിലകക്കുറിയും ,തിളങ്ങുന്ന വസ്ത്രവും 
  • അണിയുന്ന മൂര്‍ത്തികള്‍ ,അത്ഭുതങ്ങള്‍ !

  • """"""""""""""""""""""""""""""""

  • ഇവിടെ ,ഈ തെരുവില്‍ ,തിരസ്കൃതരായിതാ
  •  കഴിഞ്ഞ കാലത്തിന്‍ വിഴുപ്പുഭാണ്ഡം
  • അണിയുവാനാകില്ല,ചമയങ്ങള്‍ ,ഇന്നവര്‍ 
  • മരണം കൊതിക്കുന്ന മാംസപിണ്ഡം 
  • .ബാല്യത്തിലേ ,അമ്മയായവര്‍ ,മാരന്റെ ;
  • മരണത്തിലൂടെ പെരുവഴിയിലായവര്‍ 
  • ആര്‍ത്തിയോടെത്തും കഴുകര്‍തന്‍ കണ്ണില്‍ -
  • നിന്നാഞ്ഞു മറയ്ക്കും മുഷിഞ്ഞ വേഷം .
  • പിന്നെയൊരുവേള വിലപേശി വിറ്റുപോം
  • ജഢരാഗ്നി കത്തിയുയര്‍ന്നിടുമ്പോള്‍

  • """"""""""""""""""""""""""""""""""
  • യമുനയിലൊഴുകുന്ന മാംസപിണ്ഡങ്ങളില്‍
  • യദുകുലസ്ത്രീകള്‍ തന്‍ രോദനങ്ങള്‍ 
  • യമനെത്തിയണയുവോളം വരെ ജീവനെ-
  • -യതിരറ്റു  കാമിച്ച കാമിനികള്‍
  • കമനീയ വര്‍ണ്ണനാ കേളികളാടിയ
  • വൃന്ദാവനം തന്നില്‍ ശോകമൂകം  !
  • കാഞ്ചനകാഞ്ചി കിലുക്കുന്ന കണ്ണനിന്നാ-
  • -മയം തീര്‍ക്കാന്‍ വരുന്നതല്ല 
  • പാടിക്കഴിയും ഭജനതന്നന്ത്യത്തില്‍ 
  • വീണു കിലുങ്ങുന്ന തുട്ടുമാത്രം ,
  • കാതില്‍ മുഴങ്ങുന്നു ,പോയജന്മത്തിലെ 
  •  കാര്‍മുകില്‍ വര്‍ണ്ണന്റെ രാധകള്‍ക്കും .

14 comments:

  1. ഇവിടെ ,ഈ തെരുവില്‍ ,തിരസ്ക്രിതരായിതാ
    കഴിഞ്ഞ കാലത്തിന്‍ വിഴുപ്പുഭാണ്ഡം
    അണിയുവാനാകില്ല,ചമയങ്ങള്‍ ,ഇന്നവര്‍
    മരണം കൊതിക്കുന്ന മാംസപിണ്ഡം .......nalla varikal teachere.....i like it

    ReplyDelete
  2. കൊള്ളാം, ആശംസകള്‍!

    ReplyDelete
  3. കാഞ്ചനകാഞ്ചി കിലുക്കുന്ന കണ്ണനിന്നാ-
    മയം തീര്‍ക്കാന്‍ വരുന്നതല്ല

    ReplyDelete
  4. ഞാനും വായിച്ചു. ആ വാര്‍ത്ത. മരിച്ചു കഴിഞ്ഞാല്‍ കൊത്തി നുറുക്കി ചാക്കില്‍കെട്ടി വെള്ളലത്തിലൊഴുക്കുന്നത്.
    നല്ല കവിത

    ReplyDelete
  5. നല്ല ആശയമുള്ള നല്ല കവിതതന്നെ. ‘.....യമനെത്തിയണയുവോളംവരെ, ജീവനെ അതിരറ്റുകാമിച്ച കാമിനിമാരു’ടെ ദുരവസ്ഥ ഭംഗിയായി അവതരിപ്പിച്ചു. സുഗതകുമാരിറ്റീച്ചർ നയിക്കുന്ന ‘അഭയ കേന്ദ്രം’ എന്റെ അയല്പക്കത്താണ് (തിരുവനന്തപുരം). ഈ ആശയം ഞാനുൾക്കൊള്ളുന്നു. ഭാവുകങ്ങൾ.....

    ReplyDelete
  6. നിസ്സഹായാവസ്ഥ നന്നായി പറഞ്ഞു

    ReplyDelete
  7. പ്രിയപ്പെട്ട ഗീത ടീച്ചര്‍,
    ആ ലേഖനം ഞാന്‍ വായിച്ചില്ല. മനസ്സില്‍ വിഷമം ഉണര്‍ത്തുന്ന സത്യങ്ങള്‍...!
    ആ സത്യങ്ങള്‍ നന്നായി എഴുതി! ഭാവുകങ്ങള്‍!
    സസ്നേഹം,
    അനു

    ReplyDelete
  8. ആത്മാവ് വേർപെട്ടുകഴിഞ്ഞാൽ...

    ReplyDelete
  9. ആ വായിക്കാത്ത വാർത്തയുടെ ദുരന്ത മുഖങ്ങൾ ഈ വരികളിലൂടെ ദർശിച്ചു കേട്ടൊ

    ReplyDelete
  10. തിരസ്കരിക്ക പ്പെട്ട ഒരു കൂട്ടം വിധവകളുടെ
    ആര്‍ത്തനാദം ഈ വരികളിലൂടെ ധ്വനിക്കുന്നതായി
    അനുഭവപ്പെട്ടു
    നന്നായി വരികള്‍
    പക്ഷെ ആ ഡിസൈന്‍ മാറ്റണം വെള്ള ബാക്ക്ഗ്രൌണ്ടില്‍
    കറുപ്പ് ശരിയാകുന്നില്ലന്നു തോന്നുന്നു
    തിളക്കം കൂടുതല്‍

    ReplyDelete
  11. തികച്ചും സാധാരണമായ ഒരു ഭാഷ, ശൈലി. മനോഹരമായിരിക്കുന്നു. ആശംസകൾ.

    ReplyDelete
  12. യമുനയ്ക്ക് പറയാന്‍ കഥകള്‍ ഏറെ...
    വിറങ്ങലിച്ച സത്യങ്ങള്‍....
    നന്നായി എഴുതി...ആശംസകള്‍...

    ReplyDelete
  13. ഇവിടെ ,ഈ തെരുവില്‍ ,തിരസ്ക്രിതരായിതാ
    കഴിഞ്ഞ കാലത്തിന്‍ വിഴുപ്പുഭാണ്ഡം
    അണിയുവാനാകില്ല,ചമയങ്ങള്‍ ,ഇന്നവര്‍
    മരണം കൊതിക്കുന്ന മാംസപിണ്ഡം

    എഴുത്ത് നന്നായി...തുടരട്ടെ എഴുത്ത്...
    നന്മകള്‍ നേരുന്നു...

    ReplyDelete
  14. 2012 - ജനുവരി , 22 - ലെ മാതൃഭൂമി വാരാന്തപ്പതിപ്പിലെ അഡ്വക്കേറ്റ് -രാധികയുടെ
    വിധവകളുടെ സ്വന്തം വൃന്ദാവനം എന്ന ലേഖനം ഞാനും വായിച്ചിരുന്നൂ....അതു വായിച്ചപ്പോൾ വല്ലാത്ത വിഷമം തോന്നി....ഇവിടെ ഇപ്പോൾ ഈ കവിത വായിച്ചപ്പോഴും.... കവിതക്ക് ഭാവുകങ്ങൾ

    ReplyDelete