പ്രശസ്ത ആംഗലേയ കവി ഡബ്ലിയു .ബി യീറ്റ്സിന്‍റെ "എ ലേക്ക് ഐല്‍ ഓഫ് ഇനിസ്ഫ്രീ" എന്ന കവിതയുടെ വിവര്‍ത്തനം
ഇനിസ്ഫ്രീ എന്ന തടാക ദ്വീപ്.
ഇന്നുതന്നെ ഞാന്‍ പോകമാ സുന്ദര-
ദ്വീപുതന്നില്‍ ഇനിസ്ഫ്രീ ദേശത്തിലായ്
കുഞ്ഞുവീട് ഞാന്‍ ഒന്നങ്ങുയര്‍ത്തിടും
മണ്ണുകൊണ്ടു മെഴുകിയുയര്‍ത്തിടും
കൊച്ചുകമ്പുകള്‍ വള്ളികള്‍ കൊണ്ട് ഞാന്‍
ചെറ്റു ചെററ ഉയര്‍ത്തി പടര്‍ത്തിടും
ഒട്ടു പച്ചക്കറികള്‍ ചെടികള്‍ ഞാന്‍
നട്ടുവെള്ളമൊഴിച്ചു വളര്‍ത്തിടും
ശുദ്ധമാംതേന്‍ എനിക്കു നുണഞ്ഞിടാന്‍
കുഞ്ഞുതേന്‍കൂട് ഞാന്‍ ഒന്ന് തീര്‍ത്തീടും
വണ്ടുകള്‍ മൂളിപ്പാട്ടുമായിപായുന്ന
സ്വചഛ്ശാന്തമാംസുന്ദര ദേശത്തില്‍
മറ്റു ചിന്തകള്‍ കൂടാതെയൊന്നു ഞാന്‍
ഒട്ടു ശാന്തനായി ,ഏകനായി വാണിടും .
മഞ്ഞിന്‍ നേര്‍ത്ത പടലങ്ങള്‍ മാറ്റിയാ
രാവിന്‍ മൂടുപടമങ്ങഴിയവേ
ചുറ്റും ചീവീടിന്‍ പാട്ടിന്‍റെ ശീലുകള്‍
അന്തരീക്ഷത്തിലായാകെ നിറയവേ
അര്‍ക്ക രശ്മികള്‍ശാന്തി സന്ദേശമായ്
പാരിനേറെയനുഗ്രഹവര്‍ഷമായ്
ചന്ദ്രിക ,ചായം തേച്ചു മിനുക്കിയാ
രാവിന്‍ യാമങ്ങള്‍ ചിത്രങ്ങളാകുവേ
ഉച്ചകള്‍ നല്ല ചെമ്പട്ടു ചേലപോല്‍
പക്ഷിപാടി തിമിര്‍ക്കുന്നോരന്തികള്‍ .
ഇന്നുതാന്‍ യാത്ര,മാറ്റമില്ലിന്നിതില്‍
രാപ്പകലുകല്‍ക്കന്തരമില്ലാതെ
പാതകള്‍ ;വലക്കെട്ടുകള്‍ തീര്‍ക്കവേ
ഇവിടെയീ നടപ്പാതയില്‍ നില്‍ക്കവേ
കേട്ടിടുന്നു ഞാനിന്നെന്‍ ചെവിയിലായ്
മോദമേറെയുണര്‍ത്തുന്നോരോര്‍മയായ്
താളമിട്ടു പാടുന്നോരലകളാ
തീരം തന്നിലണഞ്ഞു തുള്ളുന്നതും!!
Congrtz
ReplyDeleteകവി കണ്ട ആ തടാക ദ്വീപിനി ഈ നല്ല വിവർത്തനത്തിൽ കൂടി ഞങ്ങളൂം കണ്ടു കേട്ടൊ ഗീതാ
ReplyDeleteഅതെ ആ സുന്ദര ദ്വീപില്‍ കവിക്കൊപ്പം ഒന്ന്
ReplyDeleteചുറ്റിക്കറങ്ങി വന്ന ഒരു പ്രതീതി അനുഭവപ്പെട്ടു
മനോഹരമായി ഭാഷാന്തരം ചെയ്തിരിക്കുന്നു
ആശംസകള്‍, വീണ്ടും വരുമല്ലോ നല്ല കവിതകളുമായി
എന്റെ ബ്ലോഗില്‍ ചേര്‍ന്നതില്‍ നന്ദി
വീണ്ടും കാണാം
കേട്ടിടുന്നു ഞാനിന്നെന്‍ ചെവിയിലായ്
ReplyDeleteമോദമേറെയുണര്‍ത്തുന്നോരോര്‍മയായ്..
വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ ഇതെല്ലാം ഓര്‍മ്മകളായ് അവശേഷിക്കുന്നതാണല്ലോ എന്ന് തോന്നിയിരുന്നു.
വിവര്‍ത്തനം നന്നായിരുന്നു.
പ്രിയപ്പെട്ട ഗീതാകുമാരി,
ReplyDeleteഎത്ര മനോഹര ചിന്തകള്‍ !ശരിക്കും കൊതിയായി!
വിവര്‍ത്തനം വളരെ നന്നായി! അഭിനന്ദനങ്ങള്‍!
സസ്നേഹം,
അനു
നന്ദി അനുപമ ,പേരു പോലെ അപമമാണ് രചനകളും ആശംസകള്‍
Deleteവൌ..എനിക്കും പോണം ആ ദ്വീപില്‍....
ReplyDeleteദ്വീപില്‍ ഗീതക്കൊപ്പം ഞാനും ഒന്ന് കറങ്ങി അടിച്ചു ..!
ReplyDeleteവിവര്‍ത്തനം കൊള്ളാം ട്ടോ ...!!
പ്രിയ ഗീതാകുമാരി,
ReplyDeleteഇവിടെയെത്താന്‍
കഴിഞ്ഞതില്‍ സന്തോഷം
പലരും പറഞ്ഞതുപോലെ
ആ ദ്വീപില്‍ ഒന്ന് കറങ്ങിയടിച്ചു
വന്നതു പോലെ!!
പരിഭാഷ കൊള്ളാം
keep it up
Thanks for the follow
നന്നായി ട്ടോ .
ReplyDeleteലേക്ക് ഐല്‍ ഓഫ് ഇനിസ്ഫ്രീ" വായിച്ചില്ലേലും അതിന്‍റെ മനോഹരമായ വിവര്‍ത്തനം വായിച്ചു.
ആശംസകള്‍
കൊള്ളാം, ഒരു കവിമനസ്സിന്റെ താല്പര്യങ്ങളും പ്രകൃതിവർണ്ണനയും ലളിതസുന്ദരമായി എഴുതിഫലിപ്പിച്ചു. ഒന്നും രണ്ടും ഖണ്ഡികകൾ അതീവഭാവഭംഗിയുള്ളതാക്കി. അനുമോദനങ്ങൾ......
ReplyDeleteതികച്ചും സാധാരണമായ വരികൾ. അതിഭാവുകത്വങ്ങളില്ലാതെ പരഞ്ഞ് പൊയത് കൊണ്ട് മനസ്സിലാക്കാൻ വിഷമമുണ്ടായില്ല. സുന്ദരം,ഗംഭീരം. ആശംസകൾ.
ReplyDeleteകൊള്ളാമല്ലോ
ReplyDeleteകവിത വശമില്ല എങ്കിലും വായിച്ചു
ആദ്യായിട്ടാണ് ഇവിടെ വരുന്നത്...ഇഷ്ടായീട്ടോ ഈ എഴുത്ത്..ഇനിയും വരും!!
ReplyDeleteമനു..
മൂലകൃതിയുടെ മര്‍മ്മം അറിഞ്ഞുള്ള വിവര്‍ത്തനം .സാഹിത്യത്തില്‍ വിവര്‍ത്തനവും ഒരു ശാഖയാണല്ലോ .ഈ ശാഖയില്‍ ഇനിയും ഇതുപോലുള്ള മനോഹരമായ കൂടുകള്‍ വെയ്ക്കാന്‍ ടീച്ചര്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു
ReplyDelete