ഭുവനം മനോജ്ഞം
'''അനന്തം അജ്ഞാതം അവര്‍ണ്ണനീയം
ഈ ഭൂലോകഗോളം തിരിയുന്നമാര്‍ഗം
അതിങ്കെലങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മര്‍ത്യന്‍ കഥയെന്തു കണ്ടു !'
*********************************
ഭുവനം;മനോജ്ഞം ,മനോരഥ ദായകം
വിപുല ചൈതന്യത്തിന്‍ വിന്യാസനം
വിപിനങ്ങള്‍ ,നദികള്‍ ;തന്‍ വിപലായനങ്ങളും
ഗതികള്‍ ലയിക്കും മഹാസാഗരം
വിഫലങ്ങളാകാത്ത നിയതിതന്‍ നിയമങ്ങള്‍
ഭുവനൈക ശില്പിതന്‍ വിളയാടലും
പവനന്‍ ചലിയ്ക്കെയങ്ങൊരുമാത്ര വിസ്മയ-
-ചരിതം രചിക്കുന്ന മുകുളങ്ങളില്‍
ഭ്രമരങ്ങള്‍ മധുവുണ്ടു മതിവിഭ്രമങ്ങളാല്‍
ഗതിതെറ്റിയറിയാതെയുഴറുന്നതും
ഉരഗങ്ങള്‍ ,ഉര്‍വരത നിറയുന്ന ഭൂമിയില്‍
ഇഴയുന്നു ,ചിത്രങ്ങള്‍ ,വിസ്മയങ്ങള്‍ !
വീര്യ ശൌര്യങ്ങളാല്‍ വിളയുന്നൊരടവികള്‍
വിനയം വിതയ്ക്കുന്ന നറുനിലാവും
ഈറ്റക്കുഴലിലാ നാദം മുഴങ്ങവേ
ഈശന്‍ ,ജഗത്‌നാഥനാഗതനായ്
ഈ ചരാചര മാതാ ജഗത്മയീ
ഈ വിധം ഏറെ ജഗത്‌മോഹിനി
********************************
കാലുറപ്പിച്ചു നില്‍ക്കും പ്രകൃതിതന്‍
താളമെന്തെന്നറിയാന്‍ മറക്കവേ
പച്ചപ്പട്ടിനാല്‍ ചേലയുടുത്തങ്ങു
നിന്ന സൗഭഗം കീറിപ്പറിഞ്ഞുപോയ്
**************************************
പ്രകൃതിതന്‍ പ്രകൃതവും മാറുന്നു കാലത്തിന്‍
വികൃതികള്‍ കണ്ടു മനം കലങ്ങി
ഇടി പടഹങ്ങളായ്,അലകടല്‍ രോഷമായ്
ചടുലമായ് നടനങ്ങള്‍ ,രോദനങ്ങള്‍
അതി പാതകങ്ങള്‍ക്കു,മറുപടിയായവള്‍
അലയടിച്ചെത്തുന്നു ഭീകരിയായ്
കലിയടങ്ങാതെയങ്ങൊരുവേള മനുജന്റെ
കുലവും മുടിച്ചവള്‍ നൃത്തമാടും
അതി ദൂരമില്ല,ആ വിധിയും,പ്രതീക്ഷതന്‍
അതിരുകള്‍ക്കപ്പുറമായിരിക്കും.
കതിരവന്‍ പോലും വിറച്ചുപോം,ഒരു
മാത്ര മുഖമൊന്നു ചായ്ച്ചങ്ങിരുട്ടിലാക്കും
ഇരുളില്‍ക്കിടന്നു കൈകാല്‍ കുടഞ്ഞൊരു
പതിതനെപ്പോലെ നാം കേണിടേണോ
സമയം കഴിഞ്ഞില്ല,മറയുമീ സൗഭഗം
തിരികെപ്പിടിക്കുവാന്‍ ഒത്തു ചേര്‍ന്നാല്‍
ശിശുവിന്റെ തെറ്റു പൊറുക്കുന്നപോലമ്മ-
പ്രകൃതിയും നമ്മളെ മാറില്‍ ചേര്‍ക്കും
ഒരു കുളിര്‍കാറ്റായി ,സാന്ത്വന സ്പര്‍ശമായ്
താരാട്ടു പാട്ടായി കൂടെനില്‍ക്കും.
ഇവിടെയീ മധുവുണ്ടു,നന്മതന്‍ പൂമ്പൊടി
പേറുന്ന മധുപമായ് പാട്ടുമൂളാം
ഒരു നൂറു പുഷ്പങ്ങള്‍ വിരിയുന്ന വാടിയെ
നിനവിലായ് കണ്ടങ്ങു കണ്‍നിറയ്ക്കാം .
പ്രകൃതിയിലേക്ക് മടങ്ങൂ...അതിനെ സംരക്ഷിക്കൂ.. ഇതിനി മുതിർന്നവരോട് പറഞ്ഞിട്ട് കാര്യമില്ലെന്നു തോന്നുന്നു.
ReplyDeleteകുഞ്ഞുങ്ങളോട് പറയാൻ,അവർക്കത് മനസ്സിലാക്കിക്കൊടുക്കാൻ മാതാപിതാക്കളും, അദ്ധ്യാപകരുമെങ്കിലും ഒന്നു മനസ്സുവച്ചിരുന്നെങ്കിൽ...
കാവ്യം മനോജ്ഞം..
സാരം പ്രസക്തം.
ശുഭാശംസകൾ.....
എത്ര മനോഹരമായ കവിത
ReplyDeleteകവിത്വം തുളുമ്പുന്ന കവിത
ReplyDeleteഇരുളില്‍ക്കിടന്നു കൈകാല്‍ കുടഞ്ഞൊരു
ReplyDeleteപതിതനെപ്പോലെ നാം കേണിടേണോ
സമയം കഴിഞ്ഞില്ല,മറയുമീ സൗഭഗം
തിരികെപ്പിടിക്കുവാന്‍ ഒത്തു ചേര്‍ന്നാല്‍
ശിശുവിന്റെ തെറ്റു പൊറുക്കുന്നപോലമ്മ-
പ്രകൃതിയും നമ്മളെ മാറില്‍ ചേര്‍ക്കും
ഒരു കുളിര്‍കാറ്റായി ,സാന്ത്വന സ്പര്‍ശമായ്
താരാട്ടു പാട്ടായി കൂടെനില്‍ക്കും.
പക്ഷെ അതിനൊക്കെ ആർക്കു നേരമുണ്ട് ഉള്ളതെല്ലാം കയ്പിടിയിൽ ഒതുക്കാൻ അല്ലാതെ?
നന്നായി എഴുതി
ReplyDeleteആശംസകള്‍
ഇന്നത്തെ ആര്‍ത്തിനിറഞ്ഞ ജീവിതക്രമത്തില്‍ ആകുലപ്പെടുന്ന ഒരുനല്ലമനസ്സിന്‍റെ വ്യഥകള്‍. നന്മകള്‍ നിറഞ്ഞ നല്ലൊരു നാളെ പിറക്കാനായുള്ള കാത്തിരിപ്പുകള്‍......
ReplyDeleteനന്നായിരിക്കുന്നു ടീച്ചറെ കവിത.
ആശംസകള്‍
ഇവിടെ വന്നു കൈയ്യൊപ്പ് ചാര്‍ത്തിയ എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു
ReplyDeleteകൊള്ളാം കവിത............
ReplyDeletesuperb poem mam
ReplyDeleteഇവിടെ വന്നു കൈയ്യൊപ്പ് ചാര്‍ത്തിയ എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു
ReplyDeleteനന്നായിരിക്കുന്നു. പല വാക്കുകളുടെയും അര്‍ത്ഥം അറിയില്ലായിരുന്നു. dictionary നോക്കി കണ്ടുപിടിക്കേണ്ടി വന്നു.. പുതിയ അറിവുകള്‍ പകര്‍ന്നതിനു നന്ദി. :)
ReplyDeleteഗീതേച്ചി വളരെയധികം നന്നായിട്ടുണ്ട് ഈ കവിതയും, ഗീതേച്ചിയുടെ ഹരിപ്പാട് ക്ഷേത്രത്തെ കുറിച്ചുള്ള ബ്ലോഗ് പോസ്റ്റ് എന്നോ നാളയോ ഞാൻ പോസ്റ്റ് ചെയ്യും.
ReplyDeleteഉദയത്തിലൊരുരൂപം മദ്ധ്യാഹ്നമൊരുരൂപം
സായന്തനത്തില്‍ വേറൊരു രൂപം
ഹരിഗീതപുരവാസ ശ്രീമുരുകാ നിന്‍
തിരുവിഗ്രഹം കണ്ടുമതി മറന്നേന്‍
വരികൾ ഹരിപ്പടുകാരൻ തന്നെയായ ശ്രീകുമാരൻ തമ്പിയുടെതാണ് കേട്ടോ
G+ oru kamantu itti ver good. Ividyulla share button postinu thaazhe kodukkuka ippol kamantu cheyyaan athu budhimuttu srushtikkunnu. Marangale samrkshikkaanaayulla oru samrambham avaaz.org njaan thudangi avide sign in cheyyaan abhyardhikkunnu. Aashamsakal. :-)
ReplyDeleteAll...my best wishes....
ReplyDeleteവീര്യ ശൌര്യങ്ങളാല്‍ വിളയുന്നൊരടവികള്‍
ReplyDeleteവിനയം വിതയ്ക്കുന്ന നറുനിലാവും
ഈറ്റക്കുഴലിലാ നാദം മുഴങ്ങവേ
ഈശന്‍ ,ജഗത്‌നാഥനാഗതനായ്
ഈ ചരാചര മാതാ ജഗത്മയീ
ഈ വിധം ഏറെ ജഗത്‌മോഹിനി
ishtmee varikal
aashamsakal teacher