പണം
എത്രയോ കൈമറിഞ്ഞെത്രയോ പാതകള്‍
താണ്ടിടും ഏകാന്ത യാത്രികന്‍ ഞാന്‍
എത്രയോ പാപങ്ങളെത്രയോ പുണ്യങ്ങള്‍
എന്‍ സ്പര്‍ശമേറ്റെത്ര കര്‍മകാണ്ഡം
എന്‍ ഉടയവനാരു താന്‍ ,എന്നുടെ
അസ്തിത്വമെന്നുമങ്ങയഥാര്‍ത്ഥമോ ?
എത്ര പുണ്യ പ്രവര്‍ത്തിതന്‍ ശീതള -
സ്പര്‍ശമെന്നെത്തഴുകിക്കടന്നുപോയ്
എത്ര പാപക്കറകളങ്ങെന്റെ മേല്‍
നിത്യ ശാപമായ് ,മുദ്രകളായിതോ ?
എത്ര പൂജ്യനായ് ,'പൂജ്യ ' ങ്ങളെത്രയും
നിത്യമെന്നില്‍പ്പതിച്ചു തിളങ്ങവേ
കാണ്മൂ കണ്‍കളില്‍ തീജ്വാല -
പാറുന്ന കാഴ്ച ,ഞാനപ്പോള്‍ ശ്രേഷ്ഠനാകുന്നിതാ !
നാരിമാര്‍ ,പച്ചമാംസം വിലയ്ക്കുവെച്ചാ-
രവം ,പശിയാറ്റുമ്പോഴൊക്കെയും
ചോര വീഴ്ത്തുന്ന ക്രൂരത്യ്ക്കാ വില
പേശിപ്പേശിയങ്ങേറുമ്പോഴൊക്കെയും
തൊട്ടുമുന്‍പേ പിറന്നൊരാക്കുഞ്ഞിനെ
വിറ്റു കാശു പിടുങ്ങുമ്പൊഴൊക്കെയും
തന്റെ പെങ്ങളെ ,പെണ്ണിനെ ,കുഞ്ഞിനെ
കീശ വീര്‍ക്കാന്‍ ,പിണങ്ങളാക്കുമ്പൊഴും
ഒരു താലി ചരടിന്‍ കിനാവുകള്‍
കനലെരിഞ്ഞാളി അമരുമ്പൊഴൊക്കെയും
തന്റെ മണ്ണിനെ,ജീവദാതാക്കളാം
വന്മരങ്ങളെ ,ജൈവസമ്പത്തിനെ
ഊതിയൂതിത്തെളിക്കേണ്ട നന്മയെ
കൊള്ളചെയ്തു കരിക്കുമ്പൊഴൊക്കെയും
സാക്ഷി ഞാന്‍,എത്ര പാപി ഞാന്‍ ,എന്‍ വില
അക്ഷണത്തില്‍ക്കരിഞ്ഞു പോകെന്നു ഞാന്‍ !
അരികെയെത്തിമുഴങ്ങും മരണത്തിന്‍
മണിമുഴക്കങ്ങളകലെയാക്കീടവേ
ഒരു മരുന്നിന്‍ വിലയായി ,ശ്വാസമായ്
പ്രാണനൂതിത്തെളിക്കുമ്പൊഴൊക്കെയും
അഗതികള്‍ക്കൊരുനേരത്തെയെങ്കിലും
ശരണമായങ്ങു മാറുമ്പൊഴൊക്കെയും
അണയുവാന്‍ പോകും വിളക്കിനൊരു സ്നേഹ
തൈലമായ് ,ആശ്വാസമായങ്ങു മാറവേ
ഞാനെത്ര ധന്യന്‍ ,ധനാഡ്യനങ്ങില്ലപോല്‍
നിറവ്;ഞാനൊരു നാണയത്തുട്ടു താന്‍ !
ശക്തമായങ്ങുരുണ്ടിടും ഞാനഹോ ,
ചാക്രിയമായി പ്രപഞ്ചം മുഴുവനും
ചക്രമായ് ബ്രഹ്മാണ്ഡവും ,ഭൂമിയും
ചക്രമല്ലോ ധനത്തിന്റെ സഞ്ചാരം
ധന്യത ചേര്‍ക്കുവാന്‍ വന്നതു ഞാനിതും
ധന്യത താന്‍ ധനം എന്നു നിരൂപിക്കില്‍
അന്നു ധനമങ്ങീശ്വരനായിടും ,ഈശ്വരന്‍
തന്നെ ധനമായി മാറിടും!
പണമില്ലാത്തവന്‍.........?
ReplyDeleteഅജിത് സര്‍ വളരെ സന്തോഷം
Deleteഏതെല്ലാം തലങ്ങളിൽ പോയാലും ഈശ്വരൻ ഈശ്വരൻ ഈശ്വരൻ എന്ന ആ ആറിവ്.............അസ്സലായിരിക്കുന്നു ഈ ചിന്ത, വരികൾ.
ReplyDeleteഉഷശ്രീ ഈ കൈയ്യോപ്പിനു വളരെ നന്ദി ,സന്തോഷം
Deleteധന്യത ചേര്‍ക്കുവാന്‍ വന്നതു ഞാനിതും
ReplyDeleteധന്യത താന്‍ ധനം എന്നു നിരൂപിക്കില്‍ .....
കുട്ടനാടന്‍ കാറ്റ് വളരെ നന്ദി
Deleteമനം തന്നെ ധനം നല്ല കവിത ടീച്ചർ
ReplyDeleteകവിത ചിന്തനീയം .
Deleteബൈജു മനിയങ്കാല ,മിനി പിസി ഒരുപാടു നന്ദി
Deleteകുന്നുകൾ പോലെ ധനമുണ്ടാകിലും,
ReplyDeleteഇന്ദ്രനു സമമായ് വാണീടുകിലും,
ഒന്നുരിയാടുവതിന്നിട കിട്ടാ,
വന്നാൽ യമഭടർ നാരായണ ജയ.!! എന്നല്ലേ കവി വചനം.
അപ്പോഴാണ് പണം മനുഷ്യനെ നോക്കിച്ചിരിക്കുന്നത്.പണത്തിനെ ഈശ്വരനായ്ക്കാണുന്ന അവന്റെ അമളിയോർത്ത്.
വളരെ നല്ല കവിത.മികച്ച ചിന്തയുടെ പിൻബലമുള്ളത്.ദൈവമനുഗ്രഹിക്കട്ടെ.
ശുഭാശംസകൾ ...
സൗഗന്ധികം,ഈ അനുവാചകകുറിപ്പിന് വളരെ നന്ദി ,സന്തോഷം
Deleteചിന്തിപ്പിക്കുന്ന മനോഹരമായ കവിത
ReplyDeleteപണം...........!!?
ആശംസകള്‍
Cv Thankappan സര്‍ ,പതിവ് തെറ്റിക്കാതെ ഇവിടെ വീണ്ടും
Deleteഒരുപാടു സന്തോഷം ,നന്ദി സാര്‍
പണം കറങ്ങുന്ന വഴികള്‍.
ReplyDeleteനല്ല കവിത
പട്ടേപ്പാടം റാംജി .സാര്‍
Deleteഎന്നത്തെയും പോലെ സാറും ഇവിടെയെത്തി
ഈ വാക്കുകള്‍ക്ക് വളരെ നന്ദി ,സന്തോഷം
"ചഞ്ചലാ ലക്ഷ്മീ " അവൾ എങ്ങും തങ്ങുകയില്ല :)
ReplyDeleteഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage
Deleteസാര്‍ ഒരുപാടു സന്തോഷം ,നന്ദി ഈ കൈയ്യോപ്പിന്
ചക്രമല്ലോ ധനത്തിന്റെ സഞ്ചാരം ..!
ReplyDeletesathyam..
വിരോധാഭാസന്‍,
Deleteവളരെ നന്ദി
ഗീതാ ..മനോഹരമായ കവിത...ആശംസകൾ
ReplyDeleteaswathi
Deleteനന്ദി ,സന്തോഷം ഈ കൈയ്യോപ്പിന്
പണത്തിനു വേണ്ടി മറ്റുള്ളവരുടെ ജീവന്‍ പോലും ഉന്മൂലനം ചെയ്യുവാന്‍ മടിയില്ലാത്ത മനുഷ്യര്‍ അധികമുള്ള കാലമാണ് ഇപ്പോള്‍ .ചിന്തിപ്പിക്കുന്ന വാക്കുകള്‍ നന്നായി എഴുതിയിരിക്കുന്നു . ആശംസകള്‍
ReplyDeleteഇന്ദ്രധനുസ്സ്
Deleteഇതുവഴി എത്തി ഈ രചനയില്‍ കൈയ്യൊപ്പ് ചാര്‍ത്തിയതില്‍ വളരെ നന്ദി ,സന്തോഷം
നാരിമാര്‍ ,പച്ചമാംസം വിലയ്ക്കുവെച്ചാ-
ReplyDeleteരവം ,പശിയാറ്റുമ്പോഴൊക്കെയും
ചോര വീഴ്ത്തുന്ന ക്രൂരത്യ്ക്കാ വില
പേശിപ്പേശിയങ്ങേറുമ്പോഴൊക്കെയും....... sakhamaaya varikal.
Aashamsakal, teacher.
ഡോ. പി. മാലങ്കോട് സാര്‍
Deleteഇവിടെ എത്തി ഈ കൈയ്യൊപ്പ് ചാര്‍ത്തിയതില്‍ സന്തോഷം
നല്ല കവിത.. ടീച്ചർ....ആശംസകൾ..
ReplyDeleteമാനവധ്വനി ഈ വാക്കുകള്‍ക്ക് വളരെ നന്ദി
Deleteലക്ഷ്മീ കടാക്ഷംന്ന് വെച്ചാല്‍ ധനം തന്നെ...പാപം ചെയ്യാനും, പുണ്യം ചെയ്യാനുമുള്ള മാര്‍ഗ്ഗം . നന്മയ്ക്കായി ഉപയോഗിച്ചാല്‍ ധനം ധന്യനായി.
ReplyDeleteതുമ്പി എന്റെ ഈ കൊച്ചു രചനയില്‍ എത്തി അഭിപ്രായങ്ങള്‍ നല്‍കിയതില്‍ വളരെ നന്ദി ,സന്തോഷം
Deleteപണം കറങ്ങുന്ന വഴികള്‍ നല്ല കവിത..ആശംസകൾ....
ReplyDeleteShahida Abdul Jaleel ഈ വാക്കുകള്‍ക്ക് വളരെ നന്ദി
Deleteകൊള്ളാം - ലളിതം
ReplyDeleteRAGHU MENON,ഈ കൈയ്യോപ്പിന് വളരെ നന്ദി ,സന്തോഷം
Delete"എത്ര പാപക്കറകളങ്ങെന്റെ മേല്‍
ReplyDeleteനിത്യ ശാപമായ് ,മുദ്രകളായിതോ ?"
ആരോ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്.., ഈ ലോകത്തെ ഏറ്റവും വൃത്തികെട്ട വസ്തു പണമാണ് .., അതിനു വേണ്ടി എന്തു വൃത്തികേടും മനുഷ്യന്‍ ചെയ്യുമെന്നും....
നല്ല അര്‍ത്ഥമുള്ള കവിത...
ഓർമ്മകൾ ,ഈ രചനയില്‍ എത്തി കൈയ്യൊപ്പ് നല്‍കിയതില്‍ വളരെ സന്തോഷം ,നന്ദി
ReplyDelete