Thursday, December 27, 2012

ആശിക്കാതിരിക്കുവതെങ്ങനെ ............?

രാപ്പകലുകള്‍ കാവലിരുന്ന്‍,
വിളവോളമെത്തിച്ചവ;
ജൈവ -രാസ കീടങ്ങള്‍ കാര്‍ന്നു തിന്നവേ,

ആറ്റുനോറ്റിരുന്ന്‍,തന്നോളമെത്തിച്ച
മക്കളെ ;യന്ത്ര -കാമ വെറിയന്മാര്‍
മുറിവേല്‍പ്പിച്ചു നശിപ്പിക്കെ ,

ജീവവായുവുമന്നപാനവും നിറച്ചുയിര്‍ -
കാക്കുന്ന ഭൂമിയെ ;
നഖമാഴ്ത്തി കീറിമുറിക്കവെ,

സത്യത്തെ ,ഈശ്വരനെ ,നന്മയെ 
കാട്ടുന്ന ഗുരുവിനെ ;നിന്ദിക്കെ ,ദക്ഷിണയായി 
കൈപ്പത്തി ചേദിച്ചെടുക്കെ,

മുറവിളികളില്‍ ;ബധിരരായ്‌ ,നടുക്കുന്ന 
കാഴ്ചയിലന്ധരായി,പ്രതികരണങ്ങള്‍ക്കു 
മൂകരായി ;'മുന്നോട്ട് 'പായവേ ,

മുറിവേറ്റ് ,ചോരവാര്‍ന്നൊലിച്ചറിയാ
ത്താഴങ്ങളില്‍ നദികള്‍ വിറങ്ങലിക്കെ 
കാല്‍ച്ചുവട്ടിലെ,മണ്ണൊലിച്ചു പോകെ 


വേരുകള്‍ക്ക് നീരും ,നീരിനെത്തേടാന്‍ 
വേരുക്കള്‍ ക്കസ്തിത്വവും നശിക്കെ 
'കാടു'കള്‍  അന്തരംഗത്തിലാവാഹിക്കെ

       
തരിശായ് ,ഭൂമിയും ,മനവും
ഗര്‍ഭ പാത്രങ്ങളും വരളവേ
വിണ്ടു കീറവേ

മത്സരങ്ങളില്‍ ,ലേലങ്ങളില്‍ ,
പഠനം ,വൈകല്യങ്ങളാകവേ
യന്ത്രങ്ങളായ്,

ബന്ധങ്ങള്‍ ;ചരടഴിഞ്ഞ്
പൊരുള്‍ മറന്ന്,
മേച്ചില്‍പ്പുറങ്ങള്‍ തേടവേ,

മാസ്മരികത;മയക്കും മരുന്നും 
'നെറ്റും'ഭ്രമകല്പനകള്‍ തീര്‍ക്കവേ,
ഓരോ അണുവിലും ക്യാന്‍സര്‍ രുചിക്കെ ,

ഒരു മഴയ്ക്കായ് ,ആര്‍ദ്രതയ്ക്കായ് ,
ചെറുപുഞ്ചിരിക്കായ്, സാന്ത്വനസ്പര്‍ശത്തിനായ് 
ഒരു പിന്‍വിളിക്കായ്‌,ഒരു പൂവിനായ്‌ ,
പൂ നിലാവിനായ്‌ ,രസനയില്‍ 
ഇറ്റുവീഴുന്ന നീരിനായ്‌ ,പച്ചപ്പിനായ്‌ 
സുഗന്ധവാഹിയാം ,കാറ്റിനായ്      
ഒരു കല്പനക്കായ്‌, കാവ്യത്തിനായ്
കിളികൊഞ്ചലിനായ്‌ ,നീരൊഴുക്കിനായ്‌
ഒരു നല്ല നാളെയ്ക്കായ് 
ആശിക്കാതിരിക്കുവതെങ്ങനെ ............?

Wednesday, December 19, 2012

ചിത്രം


ചിത്രം 


വെയില്‍ വന്നൊരു മുത്തമിടുമ്പോള്‍

മിഴിവാര്‍ന്നൊരു പാരിതു തന്നില്‍ ,

സമദൂരമളന്നു നടക്കും 
നിഴലിന്നൊരു ഭംഗിയതൊന്നേ!

മഴവന്നു വിളിച്ചതു കേട്ടി
ട്ടഴകാര്‍ന്നു ചിരിച്ചു രസിക്കും 

പുതുനാമ്പുകള്‍ തന്നുടല്‍ തന്നില്‍ 
ജലകേളികള്‍ മുത്തുകളായി!

കരിമേഘക്കടലുകളാകെ,
മയിലിന്നുള്‍പ്പുളകവുമായി

തിരതന്നില്‍ ചലനവുമായി 
അലസം മൃദു മാരുതനെത്തി!

സിരതന്നില്‍ പടരുന്നഗ്നി
ജനിമൃതികള്‍ക്കര്‍ത്ഥം തിരയെ 

ഇണചേര്‍ന്നു കിടക്കും വള്ളികള്‍ 
അകലത്താ മൃഗതൃഷ്‌ണകളും !

വിടരും നറുമുകുളങ്ങളിലായി
ഭ്രമരങ്ങള്‍ മൂളിനടക്കെ 

അടരുന്ന ദളങ്ങള്‍ക്കുള്ളില്‍
അണയാത്തൊരു മോഹമിരിക്കെ

പുതുമഴയാ മണ്ണു കുളിര്‍ക്കെ 
ഉയരുന്നൊരു ഗന്ധവുമെന്നില്‍

അറിയാത്തനുഭൂതി നിറയ്ക്കെ 
കുളിരാര്‍ന്നു  വിറയ്ക്കും ദേഹം !

വിജയത്തിന്‍ പടഹധ്വനിയായി 
ഇടിമിന്നലൊളിച്ചു കളിയ്ക്കെ 

സടപോയൊരു സിംഹമതൊന്നില്‍
ജഡരാഗ്നിയുയര്‍ന്നു ജ്വലിയ്ക്കെ,

ഫലമേറെ നിറഞ്ഞങ്ങണിയായി
തരുശാഖികള്‍ മുട്ടിയുരുമ്മും

വിരിയും മഴവില്ലിന്നൊപ്പം
ഉയരും ശലഭങ്ങള്‍ ചിത്രം !

ഒഴുകിന്നിതു നദിയായി ഞാനും 
അഴിയുന്നിങ്ങെന്നില്‍ കാലം 

ഒടുവില്‍ പല ദൂരം താണ്ടി 
അണയുന്നാ കടലതു തന്നില്‍ !!

Friday, December 14, 2012

WHY I WANT TO BE A TEACHER ?
Bowing before the first teacher;my mother,
And the great teacher;my father,
I can say aloud, what I will be,
Since my built; the gift of teachers.

They say,its the teacher,

who shows the God.
And the teachers'thoughts,
reflect through their children.

I feel,the blessings of teachers,when

My students' eyes sparkle with my words.
I'm sure,I can bridge the gap,
And generate power in them.

Teacher always stands as a tower
As he makes nice citizens
Its only a teacher can feel,
No envy of student's success

It's only a teacher can,
Also be a student all the time,
And can be so humble,
Even his horizons enlarge.

See,what a teacher can do?
Make others imbibe the philosophy,
Of never quitting in pursuit of excellence,
And alter the sparks to flames.

Its not the work of files,
But the file of history bow before,
What the teacher do for ever,
And that'swhy I want to be a teacher.