Thursday, February 7, 2013

ഗദ്ദര്‍




ഗദ്ദര്‍



ഒറ്റച്ചിലമ്പ് കിലുക്കി കാലത്തിന്റെ 
ഗര്‍ജ്ജനമാകുന്നു ഗദ്ദര്‍ !
ഗദ്ഗദം വന്നു നിറയുന്നു ,നിന്‍ -
ഗാന നിര്‍ജ്ജരി കേള്‍ക്കുന്ന മാത്രയില്‍ !

ആ ദളങ്ങള്‍ ,ദളിതര്‍ തന്‍ രോദനം 
മാറ്റൊലിക്കൊള്ളുന്നു നിന്നില്‍ 
ഏതു പടഹധ്വനിയായ്‌ ,പടവാളായ്
പോരാടി ,ചാട്ടുളിയായി .....

കാറ്റിന്‍ പ്രചണ്ഡന താളമായ് ,
ആയിരം സാഗരഗര്‍ജ്ജന  നാദമായ്
ഹൃത്തിന്റെ ഉള്ളറ കീറി ,പ്രകമ്പനം
കൊള്ളുന്നു കാവ്യ കല്ലോലിനി ......

ഉള്ളിലണയാത്ത തീപ്പൊരിയൂതി-
ചലനത്തിന്‍ ,അഗ്നിയങ്ങാളിപ്പടര്‍ത്തി
'പോരാട്ട'മെന്തെന്നു കാട്ടി നീ ,ഇന്നിന്റെ 
'കണ്ണകി' യായുറഞ്ഞാടി

'വിറ്റലിന്‍'നാമമുപേക്ഷിച്ചു ,മാറ്റത്തിന്‍
വിത്തുവിതയ്ക്കുന്നു നീയും 
'വിപ്ലവം'അര്‍ഥങ്ങള്‍ തെറ്റി ,ഉറയൂരി 
നിശ്ചലമാകുന്നു മുന്നില്‍ !

ഭാഷ്യം ചമയ്ക്കുന്നു നീയും ,ചെഞ്ചോര
ചീറ്റുന്നു നിന്‍ നെഞ്ചിലിന്നും !
ഈ 'പുറംപൂച്ചി'ന്‍ യുഗത്തിന്റെ -
-യപ്പുറം കണ്ടവന്‍ ,ഗദ്ദര്‍ 

നിന്‍ മുളവടി തുമ്പില്‍ ,സ്ഫുരണമായ്‌
നിന്നു ജ്വലിക്കട്ടെകാലം !!


[2012  ആഗസ്റ്റ്‌ മാസത്തിലെ മാധ്യമം ആഴ്ചപ്പതിപ്പിലെ ഗദ്ദറിനെ കുറിച്ചുള്ള ലേഖനമാണ് ഈ കവിതയുടെ പ്രചോദനം ]


ഗദ്ദര്‍ ഇന്ത്യയിലെ ഏറ്റവും ശക്തനായ ജനകീയ കവി. ഒരു വ്യക്തി എന്നതിനപ്പുറം പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ജനതയുടെ ചെറുത്തുനില്‍പിന്‍െറയും പോരാട്ടത്തിന്‍െറയും പ്രതീകം. ‘പീപ്പ്ള്‍സ് വാര്‍ ഗ്രൂപ്പിന്‍െറ’ പോരാളിയും  ദലിത് ആക്ടിവിസ്റ്റുമായ ഗദ്ദര്‍ ജനകീയ വിപ്ളവത്തിന്‍െറ മഹാസ്തംഭമായി നിലകൊള്ളുന്നു. കാലം നിശ്ശബ്ദമാക്കിയവര്‍ക്കുവേണ്ടി ഗദ്ദര്‍ പാടുന്നു; തീക്ഷ്ണമായ ശബ്ദത്തില്‍, ഉള്ളുതൊടുന്ന ഭാവതീവ്രതയോടെ.


31 comments:

  1. ഗദ്ദറിന് ആശംസകള്‍.
    ഗദ്ദറെക്കുറിച്ച് ആശയഗാംഭീര്യത്തോടെ
    പാടിയ കവയിത്രിക്കും.

    ReplyDelete
    Replies
    1. ഡോ. പി. മാലങ്കോട് സാര്‍ ഈ കൈയ്യോപ്പിന് വളരെ നന്ദി

      Delete
  2. നിന്‍ മുളവടി തുമ്പില്‍ ,സ്ഫുരണമായ്‌
    നിന്നു ജ്വലിക്കട്ടെകാലം !!നല്ല കവിതക്കെന്റെ നമസ്കാരം

    ReplyDelete
    Replies
    1. ചന്തു സാര്‍ ഈ നല്ല വാക്കിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി

      Delete
  3. നിന്‍ മുളവടി തുമ്പില്‍ ,സ്ഫുരണമായ്‌
    നിന്നു ജ്വലിക്കട്ടെകാലം !!
    നന്നായിരിക്കുന്നു.

    ReplyDelete
    Replies
    1. പട്ടേപ്പാടം സാര്‍ ഈ പ്രോത്സാഹനത്തിന് വളരെ നന്ദി

      Delete
  4. ഗദ്ദര്‍ എന്താണെന്നു മനസിലായില്ല ...കേട്ടോ

    ReplyDelete
    Replies
    1. അനു രാജ് നന്ദി ഈ വായനയ്ക്ക്

      Delete
  5. ഗദ്ദര്‍ നമ്മുടെ ചെഗുവേരയാണ് അനുരാജ്

    ReplyDelete
    Replies
    1. അജിത്‌ സര്‍ ഈ കൈയ്യോപ്പിന് നന്ദി

      Delete
  6. അപാരതേ നിൻ നേ‌ർക്കൊഴുകും

    ഈ മഹാപ്രവാഹിനിയില്‍

    ആദിമ പ്രാത സന്ധ്യയൊഴുക്കിയ

    കേളീ നൗകകള്‍ ഞങ്ങൾ..‍



    ശുഭാശംസകൾ.....

    ReplyDelete
    Replies
    1. സൗഗന്ധികം വളരെ നന്ദി ഈ കൈയ്യോപ്പിന്

      Delete
  7. ഗദ്ദര്‍ എന്ന കവിയെ വരച്ചു കാട്ടുവാന്‍ നന്നായി ശ്രമിച്ചു . വ്യവസ്ഥയോട് നിരന്തരം പൊരുതി ജീവിക്കുന്ന അപൂര്‍വ്വം മനുഷ്യരില്‍ ഒരാള്‍ . അദ്ദേഹത്തിനുള്ള ഈ സമര്‍പ്പണത്തിന് ആശംസകള്‍ . ഒപ്പം , എഴുതുകാരിക്കും .

    ReplyDelete
    Replies
    1. kanakkoor ഈ അനുവാചക കുറിപ്പിന് വളരെ നന്ദി

      Delete
  8. നല്ല വായനയുടെ ഫലം
    ആശംസകൾ

    ReplyDelete
    Replies
    1. kalavallabhan ഈ കൈയ്യോപ്പിനു വളരെ നന്ദി

      Delete
  9. ഒരു ജനതയുടെ ,അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയ്ക്ക്‌ ആശയും വഴിക്കാട്ടിയും ആയി മാറിയ ഗദ്ദര്‍
    ഗദ്ദറിനെ കുറിച്ചുള്ള ഒരു നല്ല ഒരു വിവരണം വളരെ സുന്ദരമായി ചിത്രികരിച്ചിരിക്കുന്നു
    ഇഷ്ടമായി കേട്ടോ
    ആശംസകള്‍

    ReplyDelete
    Replies
    1. സഞ്ജീവ് ദാമോദരന്‍ ഈ അനുവാചക കുറിപ്പിന് വളരെ നന്ദി

      Delete
  10. ഗദ്ദറിനെ പറ്റിയുള്ള കവിത ഉജ്ജ്വലമായി!
    ആശംസകള്‍

    ReplyDelete
  11. തങ്കപ്പന്‍ സാര്‍ വളരെ നന്ദി ഈ അനുവാചക കുറിപ്പിന്

    ReplyDelete
  12. അല്‍പ്പം താമസിച്ചു ...
    ഗദ്ദര്‍ എന്ന കവിയെ വളരെ അടുത്ത നാളുകളിലാണ്‌ കേള്‍ക്കാന്‍ കഴിഞ്ഞത്
    ഏതായാലും നല്ല കവിത ... അങ്ങനല്ല നല്ല ഗാംഭീര്യമുള്ള കവിത

    ReplyDelete
  13. read gedhar...a different experience....geddarineppol teacherum oru kannaki aavuka kavya sopaanathil ottachilampum kilukki..naadinte nanmaye kaathu vekkaan

    ReplyDelete
    Replies
    1. ഹായ്‌ ഉഷ ടീച്ചര്‍ ,ഈ അനുവാചക കുറിപ്പിന് വളരെ നന്ദി

      Delete
  14. nalla aashayam nalla shaili..
    nalla kavitha.

    Congrats Geetha.

    ReplyDelete
    Replies
    1. ഹലോ നളിന ചേച്ചി ,വളരെ നന്ദി ഈ കൈയ്യോപ്പിന്

      Delete
  15. വളരെ നല്ല ഭാഷ പ്രയോഗങ്ങൾ. വൈകി വന്നു തരാനേ കഴിഞ്ഞുള്ളൂ എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ

    ReplyDelete
  16. അമ്പിളി നന്ദി ഈ കൈയ്യോപ്പിന്

    ReplyDelete
  17. നല്ല ഭാഷ ... നല്ല ശൈലി ... നല്ല കവിത ... വേറിട്ട ഒരു വായനാനുഭവം ...

    ReplyDelete
    Replies
    1. PADMANABHAN THIKKODI ഈ കൈയ്യോപ്പിന് വളരെ നന്ദി

      Delete
  18. മഹാനായ ഒരു വിപ്ലവകവിയെ ‘കല്ലോലിനി’ എന്ന വാക്കുകൊണ്ട് സാക്ഷ്യപ്പെടുത്തിയതിലെ അനൌചിത്യം മാത്രം മതി,ഈ കവിതയെ പരമ ബോറ് എന്ന ലേബലിനു താഴെ കെട്ടാൻ.

    ReplyDelete