"പുഞ്ചിരിക്കൊണ്ടു പുറം
ചട്ടയിട്ടേതു
വഞ്ചനകള്‍ക്കും നടന്നിടാം നിര്‍ദയം"
( -ചങ്ങംമ്പുഴ -)
"പുഞ്ചിരി,ഹാ കുലീനമാം കള്ളം
നെഞ്ചു കീറി ഞാന്‍ നേരിനെക്കാട്ടാം "
( -വൈലോപ്പള്ളി-)
(((()))))((((((())))))(((((((())))))(((((())))
എത്രയെത്ര മുഖങ്ങള്‍ , മാനങ്ങളാ
പുഞ്ചിരിയില്‍ വരയ്ക്കുന്നു മാനവന്‍ !!
പേറ്റുനോവിന്നവസാനമാപ്പാല്‍ -
പുഞ്ചിരിതാന്‍ നോവാറ്റുന്നിതമ്മയെ!
എത്ര ദീപങ്ങള്‍ തെളിയ്ക്കുമൊരുദീപം
അത്ര തന്നെ തെളിയ്ക്കുന്നു പുഞ്ചിരി.
ഉള്ളിലെക്കനലണയ്ക്കുവാന്‍ പുഞ്ചിരി
നന്മതന്‍ കടല്‍ ; പുഞ്ചിരിപ്പൂമഴ
പൂവിതള്‍ ;പുഞ്ചിരിക്കൊണ്ടു പോരുന്നു
പൂവിറുക്കുന്നവരിലും പുഞ്ചിരി
ചൂടുമാപ്പെങ്കിടാവിനും പുഞ്ചിരി
ഗന്ധമൂറുന്നവരിലും പുഞ്ചിരി
കാമിതങ്ങളില്‍ പുഞ്ചിരിക്കൊള്ളവേ
കാമനെയ്യുന്നു പുഞ്ചിരിപ്പൂവമ്പ്
വിങ്ങിവിങ്ങിക്കരയ്യുമാ മന്നനെ
തിങ്ങും മോദാല്‍ നിറയ്ക്കുവാന്‍ പുഞ്ചിരി
അങ്ങുമിങ്ങുമലയുവോരെപ്പോലും
മോദമോടങ്ങടുപ്പിക്കും പുഞ്ചിരി
പ്രിയമേറുന്നോരോര്‍മകള്‍ , വാക്കുകള്‍
നിറവായങ്ങു നിറയുന്നു ചുണ്ടിലായ്
അറിയുന്നവരിലും നിറയുമാ
അറിവിന്നമൃതമാം പുഞ്ചിരി
ഹൃദയം നിറഞ്ഞു പകരവേ
നേടുന്നവരിലും പുഞ്ചിരി
ഇരുട്ടില്‍ ;പുഞ്ചിരി ;പൂവിതള്‍
കൂടെച്ചിരിക്കുവാന്‍ ചന്ദ്രിക !
പകലില്‍ ; പുഞ്ചിരി ;പൂത്തിരി
പകരുന്നതോ നിറപ്രകൃതിയും
വികൃതിയില്‍പ്പോലുമാ പുഞ്ചിരി
പ്രകൃതങ്ങള്‍ മാറ്റുന്ന തേന്‍കണം
വദനത്തിനാകൃതി മാറ്റുമാ
അഴകായ്പ്പടരുന്ന പുഞ്ചിരി !!!
ഇരുട്ടില്‍ ;പുഞ്ചിരി ;പൂവിതള്‍
ReplyDeleteകൂടെച്ചിരിക്കുവാന്‍ ചന്ദ്രിക !
പകലില്‍ ; പുഞ്ചിരി ;പൂത്തിരി
പകരുന്നതോ നിറപ്രകൃതിയും
Raihana വളരെ നന്ദി ഈ കൈയ്യോപ്പിന്
Deleteവികൃതിയില്‍പ്പോലുമാ പുഞ്ചിരി
ReplyDeleteപ്രകൃതങ്ങള്‍ മാറ്റുന്ന തേന്‍കണം
വദനത്തിനാകൃതി മാറ്റുമാ
അഴകായ്പ്പടരുന്ന പുഞ്ചിരി !!!
നല്ല വരികള്‍...നല്ല കവിത...
ആശംസകള്‍... ടീച്ചറെ...
രഘുനാഥന്‍ വളരെ നന്ദി ഈ നല്ല വാക്കുകള്‍ക്ക്
Deletenice lines..
ReplyDeletesuper
നന്ദിനി ഈ വാക്കുകള്‍ക്ക് വളരെ നന്ദി
Delete