കാത്തിരിപ്പിന്‍റെ അന്ത്യം
ഒരു മയില്‍പ്പീലി തന്‍ മൃദുലതയാലെന്റെ
ഹൃദയത്തില്‍ വന്ന വസന്തം
വിരിയിച്ചൊരായിരം വര്‍ണ്ണങ്ങള്‍
എന്നെയന്നുയരത്തിലെത്തിച്ച നേരം
പ്രണയത്തിന്നുറവകള്‍ പൊട്ടിപ്പുറപ്പെട്ടു
വിലയിച്ച സാഗരം തന്നില്‍
അതിരറ്റ മോഹങ്ങള്‍ തുള്ളിക്കുതിച്ചപ്പോള്‍
ലയനത്തിന്‍ ഉത്സവമേളം !
ഒരു നൂറു സംവത്സരങ്ങള്‍ക്കുമപ്പുറം
ഉയിര്‍ക്കൊണ്ട ചേതനയാണോ
മുകുളമായിന്നെന്റെയകതാരില്‍ കുളിരായി
ഒരു ജീവല്‍സ്പന്ദനമായി
ഇനിയെത്ര സ്വപ്‌നങ്ങള്‍ ,തിങ്ങും പ്രതീക്ഷകള്‍
ചിറകു മുളച്ചങ്ങു പൊങ്ങും
ഒരു നവലോകത്തിനുദയം കൊതിച്ചതു-
വിരിയുമാമധു തൂകി നില്‍ക്കും
ഉള്ളില്‍ക്കിടന്നു നീ കൈകാല്‍ കുടയുമ്പോള്‍
ഉള്‍ക്കുളിരായിരമാകും !
ആഗതമാമൊരു വേദന ;നിന്നുടെ
ആദ്യ ചിരിയില്‍ മറക്കും
നുണയുവാന്‍ നീ നാവു നീട്ടുന്ന നേരം
ഞാന്‍ നറുനിലാവായിച്ചൊരിയും
പിടയുമെന്‍ നെഞ്ചകം ;നിന്നകം പുകയുമ്പോള്‍
ഒരു കുളിര്‍ കാറ്റായ് ഞാന്‍ മാറും
അറിയുന്നു ഞാന്‍ ;മെല്ലെ ആരോരുമറിയാതെ
നിന്‍ ശ്രമം ,താഴേക്കു പോരാന്‍
അറിയാതിരിക്കുവതെങ്ങനെ നീയെന്റെ
ഉയിര്‍തന്നെ മുറിയുന്നതല്ലേ ?
ഒരു കോടി നാഡീഞരമ്പുകള്‍ ,ഒരു നാരായ്
ചെഞ്ചോരമുത്തുകള്‍ കോര്‍ത്തു
ഒരു വിസ്ഫോടനത്തിന്റെ അന്ത്യത്തില്‍
ഒരു സൂര്യപ്രഭയില്‍ നീ വന്നു !
വേദന നിറയുന്ന നിദ്രയില്‍ ഞാനെത്ര
സൗരയൂഥങ്ങള്‍ ഗമിച്ചു !
നിറയുന്ന കണ്ണുകള്‍ കൊണ്ടു ഞാന്‍
എന്റെയാ പുതിയ ഗ്രഹത്തിനെ കണ്ടു
വിരിയുന്ന കൗതുകം കണ്ണൊന്നു ചിമ്മിയാ
നവജീവന്‍ ചിരി തൂകി വന്നു
സുഖദ സ്വകാര്യമായ് ,സൃഷ്ടിതന്‍ ഉന്മാദ -
ലഹരിയില്‍ ഞാന്‍ ,അമ്മയായി !!
അലയടിച്ചെത്തുന്നൊരാഹ്ലാദമെന്നി-
ലങ്ങതിരറ്റ രോമാഞ്ചമായി
അമൃതകുംഭങ്ങളില്‍ നിറയുന്നൊര-
മൃതമിന്നരുവിയായ് ,വാത്സല്യമായി
നിറവാര്‍ന്ന പ്രകൃതിതന്‍ കുളിരാര്‍ന്ന മേനിയില്‍
നവജീവന്‍ തളിരിട്ട പോലെ
സുകൃതിയായ് ,ജന്മാന്തരങ്ങള്‍ തന്‍ പുണ്യമായ്
പ്രകൃതിയായ് മാറിയീ ഞാനും !!
ഹരിപ്പാട്ടു ഗീതാകുമാരി
അതിമനോഹരം ഈ കവിത
ReplyDeleteajith സാര്‍ ഈ കൈയ്യോപ്പിന് വളരെ നന്ദി
ReplyDeleteവളരെ മനോഹരമായി എഴുതി.മാതൃത്വത്തിന്റെ സുകൃതനിമിഷങ്ങളെ വരികളിൽ ഭംഗിയായി ഇണക്കിയിരിക്കുന്നു.
ReplyDeleteശുഭാശംസകൾ....
സൗഗന്ധികം ഈ കൈയ്യോപ്പിന് വളരെ നന്ദി
ReplyDeleteപ്രണയം പ്രണയ സാഫല്യം മാതൃത്വം നല്ല രചന മനോഹരമായ കവിത
ReplyDeleteബൈജു മണിയങ്കാല ഈ കൈയ്യോപ്പിന് വളരെ നന്ദി
Deleteകവിത ഒരുപാട് ഇഷ്ടായി ഗീതാ ...അഭിനന്ദനങ്ങൾ
ReplyDeleteഅശ്വതി ,ഈ നല്ല വാകുകള്‍ക്ക് നന്ദി
Deleteമനോഹരമായ ഭാവന!
ReplyDeleteതിളക്കമുള്ള വരികള്‍
കവിത നന്നായിരിക്കുന്നു ടീച്ചര്‍.
ആശംസകള്‍
തങ്കപ്പന്‍ സാര്‍ ഈ അനുവാചക കുറിപ്പിന് വളരെ നന്ദി
Deleteമാതൃ സ്നേഹം തുളുമ്പുന്ന വരികൾ .. ഒത്തിരി ഇഷ്ട്ടമായി ..
ReplyDeleteസ്നേഹപൂർവ്വം....
പ്രചോദനാത്മകം ആയ ഈ നല്ല വാക്കുകള്‍ക്ക് വളരെ നന്ദി ആഷിക്ക് തിരൂര്‍
Deleteനല്ല വരികള്‍!
ReplyDeleteശ്രീ വളരെ നന്ദി
Deleteസ്തോഭാക്ഷരങ്ങൾ ഇല്ലാതെ ഇതുപോലെ സുഖമായി വായിക്കാൻ പറ്റുന്ന കവിതകൾ വളരെ കുറച്ചു മാത്രമെ കാണാറുള്ളു.
ReplyDeleteഅതിനൊരു പ്രത്യേക നന്ദി
ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage ഈ രചനയില്‍ എത്തി കൈയ്യൊപ്പ് ചാര്‍ത്തിയതില്‍ വളരെ സന്തോഷം ,നന്ദി
Deleteമനോഹരം ഈ രചന.താളാത്മകം...
ReplyDeleteഇനിയും പിറക്കട്ടെ നിരവധി സൃഷ്ടികൾ ഈ തൂലികത്തുമ്പിൽ നിന്നും
ആശംസകൾ
ഹലോ ഷുക്കൂര്‍ ഭായ്
Deleteഎന്റെ ഈ രചനയില്‍ എത്തി നല്‍കിയ ഈ അനുവാചക കുറിപ്പിന് വളരെ നന്ദി
കവിത മനോഹരമായി..!
ReplyDeleteആശംസകൾ!
കൊച്ചു മുതലാളി ഈ വാക്കുകള്‍ക്ക് നന്ദി
ReplyDeleteഒരുപാട് ഇഷ്ടമായി ഈ രചന
ReplyDeleteവൃന്ദാ ,ഈ കൈയ്യോപ്പിന് വളരെ നന്ദി
Deleteവേദന നിറയുന്ന നിദ്രയില്‍ ..അത് കഴിഞ്ഞു ബോധം മറഞ്ഞു പോകുന്നു. പിന്നെ പുതിയ ഗ്രഹത്തിനെ കാണുക പുതിയ കുപ്പായമൊക്കെ ഇട്ടു വരുമ്പോഴാണ്.
ReplyDeleteഎനിക്ക് ഒരിക്കലും ഭൂജാതയായ ഉടന്‍ തന്നെ കാണാന്‍ ഭാഗ്യമുണ്ടായിട്ടില്ല.
നല്ല കവിത ഗീതാ
നളിന ചേച്ചി
Deleteഈ അനുവാചക കുറിപ്പിന് വളരെ നന്ദി
നല്ല കവിത ........ആശംസകള്‍ !
ReplyDeleteമിനി പി സി ,ഈ കൈയ്യോപ്പിനു വളരെ നന്ദി
ReplyDeleteവെളിച്ചത്തിലേക്കൊന്ന് എത്തി നോക്കി . ഈ വെളിച്ചത്തിന് വല്ലാത്തൊരു വെട്ടമുണ്ട്. ഈ വെളിച്ചത്തിൽ ഞാനും.
ReplyDeletesm sadique വളരെ നന്ദി ,ഇവിടെ എത്തി ഈ കൈയ്യൊപ്പ് ചാര്‍ത്തിയതില്‍
ReplyDeleteകാത്തിരിപ്പിന്റെ അന്ത്യം വളരെ മനോഹരമായി എഴുതി..
ReplyDeleteഅര്‍ത്ഥ സമ്പുഷ്ടമാണ് ടീച്ചറുടെ കവിതകള്‍, രണ്ടു ദിവസം മുന്‍പ് വിത്തും കൈകോട്ടും എന്നൊരു കവിത വായിച്ചിരുന്നു അതും ഏറെ ഹൃദ്യമായിരുന്നു
എല്ലാവിധ ആശംസകളും..
ടീച്ചറുടെ കവിതകള്‍ മുഖപുസ്തക്തിലാണ് കണ്ടിരുന്നത്,ഇപ്പോള്‍ ആണ് ബ്ലോഗ് കാണുന്നത് .നല്ല രചനകള്‍ ഇനിയും ഉണ്ടാവട്ടെ
സാജന്‍ ഈ കൈയ്യോപ്പിനു വളരെ നന്ദി ,സന്തോഷം
Deleteവളരെ നല്ലൊരു കവിത ...ആശംസകള്‍... :)
ReplyDeleteസംഗീത്
Deleteഈ രചനയില്‍ എത്തി നല്ല വാക്കുകള്‍ കുറിച്ചതില്‍ വളരെ സന്തോഷം ,നന്ദി