Saturday, February 4, 2012

കഴലിണയില്‍



കരയുമെന്നകതാരിലൊരുമാത്രയെങ്കിലും
കനിവിന്റെ കുളിര്‍മഴ പെയ്തുവെങ്കില്‍
കരുണതന്‍ കാതലായ് വാണിടുന്നോന്‍
കിനിയുന്ന സാന്ത്വനം തന്നുവെങ്കില്‍
കണ്ണീര്‍ തുടയ്ക്കുന്ന കണ്ണനിന്നെന്‍ മുന്നില്‍
കനകപ്രഭയായ് നിന്നുവെങ്കില്‍
കതകുകള്‍ താനേയടഞ്ഞിടുമെന്റെയാ
കനവിയലാത്തൊരാ ശോകഗേഹം .
കാഞ്ചനകാഞ്ചികിലുക്കിയാക്കണ്ണനെന്‍
കാണിക്കയാമാശ്രുവേറ്റുവാങ്ങും
കാണിടും ഞാനപ്പോള്‍ ദ്വാരകതന്നിലെ
കാലികള്‍ കൂട്ടവും ,കേളികളും
കാലേയുണര്‍ന്നങ്ങു പാടും കിളികളും
കണ്ണനെക്കാണും കുചേലനെയും
കാറ്റിലൊഴുകുന്ന പാട്ടിന്റെ ശീലുകള്‍
കുഴല്‍വിളിയോ, കിളികൂജനമോ ?
കാര്‍വര്‍ണ്ണനൊത്തങ്ങു പാടിത്തിമിര്‍ത്തു ഞാന്‍
കേളികളാടിയലിഞ്ഞു ചേരും .
കാണാത്ത ഗേഹമാം നാകത്തിലന്നു ഞാന്‍
കാല്‍കുത്തിയൊന്നു നിവര്‍ന്നു നില്‍ക്കും
കാതും ,കരളും കവര്‍ന്നങ്ങുയരുന്ന
കീര്‍ത്തന ഗാനങ്ങള്‍ കേട്ടിടുമ്പോള്‍
കാലങ്ങളായ് നോമ്പു നോറ്റോരാ സ്വപ്നങ്ങള്‍
കാലേയടുത്തെത്തി നില്‍ക്കുവതായ്
കാണാകും കാനനം തന്നിലലഞ്ഞോരാ
കാതരയാം കൊച്ചു പൈങ്കിളിയ്ക്കും
കാതങ്ങള്‍ക്കപ്പുറമല്ലപ്പോള്‍ കണ്ണന്‍ ; തന്‍
കാലിലായ്‌ വീണു കിടന്നിടും ഞാന്‍ !

6 comments:

  1. കണ്ണനെ എനിക്കറിയൂല്ലാ‍ാ :))




    നല്ല ബ്ലോഗ് റ്റെംപ്ലേറ്റ്

    ReplyDelete
  2. ഉണ്ണി കൃഷ്ണനെ കുറിച്ചുള്ള കവിത നന്നായിടുണ്ട് ടീച്ചര്‍ ......നല്ല കഴിവുള്ള ആളാണ്‌ ഇനിയും എഴുതു

    ReplyDelete
  3. ടീച്ചറെ, വളരെ നല്ലത്‌.
    ഈ ശൈലി കാത്തു സൂക്ഷിക്കണം.
    ആശം സകൾ

    ReplyDelete
  4. നല്ല ബ്ലോഗ് റ്റെംപ്ലേറ്റ്

    നല്ല കവിത

    ReplyDelete
  5. ഹല്ല..! ഇതെന്താ ടീച്ചറേ "ക" യുടെ സംസ്ഥാന സമ്മേളനമോ..?
    എന്തായാലും സംഗതി ഇഷ്ട്ടായി..!
    ആശംസകൾ നേരുന്നു..പുലരി

    ReplyDelete