അന്നെനിയ്ക്കെപ്പോഴും
ചിരിയ്ക്കും മുഖം
അന്യമാകാത്തഭിവാഞ്ചകളും
എന്‍ മുന്നില്‍ , കുതുകികള്‍ ,
നിഷ്കളങ്കര്‍ ,ചേതന;
കണ്‍കളില്‍ സൂക്ഷിക്കുവോര്‍
സര്‍വ്വം ശ്രദ്ധയിലാര്‍ജജിച്ചവര്‍
'ഗുരുത്വം' ഇരുത്തമായ്
പാലിച്ചവര്‍ അന്ന് ;
നിറഞ്ഞ മനസ്സുമായ് പോയി
ഞാനാ കഴിഞ്ഞ -
കാലത്തിലെയദ്ധ്യാപിക!.
*********************
കരഞ്ഞു കലങ്ങിയ കണ്ണുമായ്
ഉറഞ്ഞു തുള്ളുന്ന കോലമായ്
പ്രകമ്പനങ്ങളില്‍ കാതടയ്ക്കും
പുതിയ കാലത്തിന്റെ ശാപമെന്നോ?
*****************************
ഇല്ല കുഞ്ഞേ .നീയിന്നിവിടെയില്ല
ചിന്തയിന്നെവിടെയോ പാഞ്ഞിടുന്നു
ഇല്ല,കണ്‍കോണിലായാത്തിളക്കം
ഉള്ളതായെപ്പോഴുമാമയക്കം
***********************
ഇല്ലതെല്ലും ഭയഭക്തി ബഹുമാനം
താഴ്ന്നു നീ പോവതായറിയുന്നുവോ?
ഗൗരവത്തില്‍ പടച്ചട്ടയിലെന്‍ സ്നേഹ-
വാത്സല്യങ്ങളകന്നുവെന്നോ?
***********************
പുസ്തകകൂട്ടത്തില്‍ ഭാരമാണോ
ശക്തിയില്ലാതണയ്ക്കയാണോ?
കൊക്കിലൊതുങ്ങാത്ത മോഹവുമായ്
തിക്കിത്തിരക്കും പിതാക്കളാണോ
***************************
ചുറ്റും മഥിക്കുന്ന ജീവിതത്തില്‍
അര്‍ത്ഥമില്ലായ്മകള്‍ കാണ്‍കയാലോ
എന്തു നീയിത്രയ്ക്കു ക്ഷീണിതനായ്
ശ്രദ്ധയില്ലാതങ്ങുഴറൂകയായ് ?
***********************
ചിത്തഭ്രമത്തിന്നടിമകളായ്
ചത്തു ജീവിയ്ക്കുക വേണ്ട മേലില്‍
സത്തു കൈമോശം വരുത്തിടാതെ
വിദ്യയില്‍ വിത്തവും നേടുക നീ!
**************************
ഇല്ല,കൈപ്പത്തികള്‍ ചെത്തിയാലും
ചൂരലൊടിച്ചു കടത്തിയാലും
വയ്യ,പറയാതെവയ്യ മേലില്‍
ഞാനും,വിദ്യ -വിളമ്പുകാരി !!
**********************
ഇല്ല,കൈപ്പത്തികള്‍ ചെത്തിയാലും
ReplyDeleteചൂരലൊടിച്ചു കടത്തിയാലും
വയ്യ,പറയാതെവയ്യ മേലില്‍
ഞാനും,വിദ്യ -വിളമ്പുകാരി !!
നല്ല വരികള്‍....നല്ല കവിത
നല്ല വായനാനുഭവം ....നന്ദി
ReplyDeletenallanam ezhuthi teachere ..very nice
ReplyDelete