Saturday, February 25, 2012

രാഗം



"അല്ല മാംസ നിബദ്ധമല്ല രാഗം"
            ഇതു  പഴമൊഴി .

രാഗം മാംസനിബദ്ധം,യാന്ത്രികം
ഇതു പുതുയുഗത്തിന്‍ പുതുമൊഴി 
"""""""""""""""""""""""""""""""""""""""""""
അന്ന് ;ചിന്തയില്‍ ,ഗോപ്യമായ് 
രാഗരേണുയണയവേ,ജാള്യത!
ഇന്ന് ;ഭാജനം, ആയിരം
മൊബൈല്‍ വിളികള്‍ ,ചാറ്റിംഗ് 
പ്രണയത്തിന്നുത്സവം !!
""""""""""""""""""""""""""""""""""""""""""
ഇന്നെനിക്കു "ലൈനുകള്‍ "  ആയിരം നാളെ വേറെ
മെസേജിന്‍ ;വാചക -
ഘടനയല്‍പ്പം മാറ്റാം ,മിനുക്കാം
പ്രണയത്തിന്‍ മസാല ,ചേര്‍ത്തരച്ചു ചാലിക്കാം
കൂടെ കൊച്ചുപുസ്തകമൊന്നു ചേര്‍ക്കാം ,സിഡി
ധൈര്യമുണ്ടെങ്കില്‍ നോട്ടുബുക്കില്‍ തിരുകാം
രാത്രി ;"മിസ്കോളടിച്ചു"കളിയ്ക്കാം ,പിടിക്കില്‍
പേരുമാറ്റിപ്പറഞ്ഞിടാം
"നെറ്റില്‍ " 'ചാറ്റ് 'ചെയ്തു രസിച്ചിടാം
മൊബൈല്‍ ലേറ്റസ്റ്റു തന്നെ വാങ്ങിടാം 
ഫോട്ടോ ,മോര്‍ഫിങ്ങിനായ്ക്കൊടുത്തിടാം 
പിന്നെ,ബ്ലാക്മെയിലു  ചെയ്തു  രസിച്ചിടാം 
ഏറെ വാര്‍ത്ത വരികില്‍ 'ഹീറോ'ചമഞ്ഞീടാം
നാളെ ;ലൈനുകള്‍ കൂട്ടാന്‍ അതുമതി !


   

3 comments:

  1. പുതുയുഗത്തിന്റെ പുതു മൊഴി ഇത് തന്നെ. കവിതയിലെ ആശയവും കയ്യടക്കും നന്നായി.

    ReplyDelete
  2. അനായാസേന നിത്യം
    ഗീതാകുമാരി കാവ്യം
    എഴുതുന്ന ബ്ളോഗിനല്പം
    ഇടവേള നല്ക വെക്കം......

    ഒരുനൂറു ശുഷ്കപുഷ്പം
    വിരിയുന്ന വാടി വ്യർത്ഥം
    ഒരുനല്ല മലർ സുഗന്ധം
    ചൊരിയുന്നതെത്ര ഹൃദ്യം....

    ReplyDelete
  3. അനായാസേന നിത്യം
    ഗീതാകുമാരി കാവ്യം
    എഴുതുന്ന ബ്ളോഗിനല്പം
    ഇടവേള നല്ക വെക്കം......

    ഒരുനൂറു ശുഷ്കപുഷ്പം
    വിരിയുന്ന വാടി വ്യര്‍ത്ഥം
    ഒരുനല്ല മലര്‍ സുഗന്ധം
    ചൊരിയുന്നതെത്ര ഹൃദ്യം....

    ReplyDelete