രാപ്പകലുകള്‍ കാവലിരുന്ന്‍,
വിളവോളമെത്തിച്ചവ;
ജൈവ -രാസ കീടങ്ങള്‍ കാര്‍ന്നു തിന്നവേ,
ആറ്റുനോറ്റിരുന്ന്‍,തന്നോളമെത്തിച്ച
മക്കളെ ;യന്ത്ര -കാമ വെറിയന്മാര്‍
മുറിവേല്‍പ്പിച്ചു നശിപ്പിക്കെ ,
ജീവവായുവുമന്നപാനവും നിറച്ചുയിര്‍ -
കാക്കുന്ന ഭൂമിയെ ;
നഖമാഴ്ത്തി കീറിമുറിക്കവെ,
സത്യത്തെ ,ഈശ്വരനെ ,നന്മയെ
കാട്ടുന്ന ഗുരുവിനെ ;നിന്ദിക്കെ ,ദക്ഷിണയായി
കൈപ്പത്തി ചേദിച്ചെടുക്കെ,
മുറവിളികളില്‍ ;ബധിരരായ് ,നടുക്കുന്ന
കാഴ്ചയിലന്ധരായി,പ്രതികരണങ്ങള്‍ക്കു
മൂകരായി ;'മുന്നോട്ട് 'പായവേ ,
മുറിവേറ്റ് ,ചോരവാര്‍ന്നൊലിച്ചറിയാ
ത്താഴങ്ങളില്‍ നദികള്‍ വിറങ്ങലിക്കെ
കാല്‍ച്ചുവട്ടിലെ,മണ്ണൊലിച്ചു പോകെ
വേരുകള്‍ക്ക് നീരും ,നീരിനെത്തേടാന്‍
വേരുക്കള്‍ ക്കസ്തിത്വവും നശിക്കെ
'കാടു'കള്‍ അന്തരംഗത്തിലാവാഹിക്കെ
തരിശായ് ,ഭൂമിയും ,മനവും
ഗര്‍ഭ പാത്രങ്ങളും വരളവേ
വിണ്ടു കീറവേ
മത്സരങ്ങളില്‍ ,ലേലങ്ങളില്‍ ,
പഠനം ,വൈകല്യങ്ങളാകവേ
യന്ത്രങ്ങളായ്,
ബന്ധങ്ങള്‍ ;ചരടഴിഞ്ഞ്
പൊരുള്‍ മറന്ന്,
മേച്ചില്‍പ്പുറങ്ങള്‍ തേടവേ,
മാസ്മരികത;മയക്കും മരുന്നും
'നെറ്റും'ഭ്രമകല്പനകള്‍ തീര്‍ക്കവേ,
ഓരോ അണുവിലും ക്യാന്‍സര്‍ രുചിക്കെ ,
ഒരു മഴയ്ക്കായ് ,ആര്‍ദ്രതയ്ക്കായ് ,
ചെറുപുഞ്ചിരിക്കായ്, സാന്ത്വനസ്പര്‍ശത്തിനായ്
ഒരു പിന്‍വിളിക്കായ്,ഒരു പൂവിനായ് ,
പൂ നിലാവിനായ് ,രസനയില്‍
ഇറ്റുവീഴുന്ന നീരിനായ് ,പച്ചപ്പിനായ്
സുഗന്ധവാഹിയാം ,കാറ്റിനായ്
ഒരു കല്പനക്കായ്, കാവ്യത്തിനായ്
കിളികൊഞ്ചലിനായ് ,നീരൊഴുക്കിനായ്
ഒരു നല്ല നാളെയ്ക്കായ്
ആശിക്കാതിരിക്കുവതെങ്ങനെ ............?
ഒരു നല്ല നാളെയ്ക്കായ് ആശിക്കാന്‍ മാത്രമല്ലേ നമുക്ക് സാധിക്കൂ
ReplyDeleteഅമൃതംഗമയ ഈ കൈയ്യോപ്പിന് വളരെ നന്ദി
ReplyDeleteനവലോകത്തിന്റെ കൊള്ളരുതായ്മകളും അതില്‍ വിഷമിക്കുന്ന മനസ്സിന്റെ ആശകളും വളരെ സുന്ദരമായി ആവിഷ്ക്കരിച്ചിട്ടുണ്ട് .
ReplyDeleteഇഷ്ടമായി ഒരുപാട്
ആശംസകള്‍
സഞ്ജീവ് വളരെ നന്ദി ഈ വിശകലനത്തിനും ഈ കൈയ്യോപ്പിനും ആശംസകള്‍
Deleteഇന്നിന്‍റെ കൊടുംക്രൂരതകളില്‍ ഉള്ളില്‍ തിങ്ങിവിങ്ങുന്ന വേദനയും,രോഷവും പിന്നെ സുശോഭനമായൊരു നല്ല നാളെയ്ക്കുവേണ്ടിയുള്ള മനസ്സിനുള്ളിലെ ആശയും
ReplyDeleteഹൃദയസ്പര്‍ശിയായി പകര്‍ത്തിയിരിക്കുന്നു.
ഉപേക്ഷിപ്പെടുന്ന സത് മൂല്യങ്ങള്‍ തിരിച്ചെടുക്കാന്‍ സമൂലമാറ്റം വരണം ടീച്ചറെ എല്ലാരംഗത്തും.
ആശംസകള്‍
വളരെ നന്ദി തങ്കപ്പന്‍ സര്‍ ഈ അവലോകന കുറിപ്പിന് നന്ദി
ReplyDeleteവര്‍ത്തമാന കാലത്തിലെ കാഴ്ചകളും സാഹചര്യങ്ങളും മനസ്സില്‍ മുറിവ് വീഴ്ത്തുമ്പോഴും നല്ലൊരു നാളെയെന്ന പ്രതീക്ഷ കൈവിടാതെ മുന്നോട്ട് നീങ്ങാം.
ReplyDeleteപുതുവത്സരാശംസകള്‍
എന്റെ ഈ രചനയില്‍ എത്തി ഈ കൈയ്യോപ് ചാര്‍ത്തിയതിനു പട്ടേപ്പാടം റാംജി സാറിന് ഒരായിരം നന്ദി
Deleteആശകള്‍ക്ക് ആക്കം കൂട്ടാന്‍ സ്വപ്നങ്ങളും ഭാവനയും ഒത്തുചേര്‍ന്നപ്പോള്‍ രൂപംകൊണ്ട സുന്ദര കാവ്യശില്പം.
ReplyDeleteഉഷാറാണി
വളരെ നന്ദിയുണ്ട് ഈ കൈയ്യോപ്പിന് ഉഷാറാണിക്ക് ഹൃദയം നിറഞ്ഞ നന്ദി
ReplyDeleteഒരു നല്ല നാളേയ്ക്കായി ആശിച്ചുപോകും ഏതുമനുഷ്യനും.
ReplyDeleteകവിത കൊള്ളാം കേട്ടോ.
അജിത് സാറിന്റെ ഈ അനുവാചക കുറിപ്പിന് വളരെ നന്ദി
Deleteഭൂമിയുടെ പ്രകൃതിയുടെ നന്മ നമ്മളിലും നിറയട്ടെ..
ReplyDeleteപ്രതീക്ഷകള്‍....നാളെ..നാളെ... ആ സ്വപ്നം നാളത്തെ പുലരിയില്‍ യാഥാര്‍ത്യം ആവട്ടെ...
ഈ കവിതയ്ക്ക് എന്റെ അഭിനന്ദനങ്ങള്‍...ഭാവുകങ്ങള്‍ നേരുന്നു...
പുതുവത്സരാശംസകള്‍ നേരുന്നു....സസ്നേഹം
www.ettavattam.blogspot.com
ഷൈജു.എ.എച്ച് ന്റെ ഈ വിശദമായ അവലോകനത്തിന് ഹൃദയം നിറഞ്ഞ നന്ദി
Deleteതീവ്രമായ വിചാര ധാര! ആശിക്കാതിരിക്കുന്നത് എങ്ങിനെ? കവിതയില്‍ ഉടനീളം ആ തീവ്രത കാണാം. ഭാവുകങ്ങള്‍, ടീച്ചര്‍.
ReplyDeletehttp://drpmalankot0.blogspot.com/2012/12/blog-post_28.html
ഡോ. പി. മാലങ്കോടിന്റെ ഈ കൈയ്യോപ്പിന് വളരെ നന്ദി
Deleteകുറ്റാകൂരിരുട്ടിലും ഒരു നക്ഷത്രത്തെയെങ്കിലും തിരയുകയെന്നത് മാനുഷിക ധര്‍മ്മത്തിന്‍റെ അനിവാര്യത.(സഹജാവബോധം)ഒരു മിന്നാമിന്നിയായി,ഒരു മെഴുകുതിരി വെട്ടമായിയെങ്കിലും അധര്‍മ്മത്തിനെതിരെ ധര്‍മ്മപക്ഷം നില്‍ക്കാനാവുകയെന്നതാണ് ഇനിന്റെ സൗഭാഗ്യം.അത്തരം ധന്യനിമിഷങ്ങള്‍ കവിതയില്‍ വായിച്ചെടുക്കാം.അഭിനന്ദനങ്ങള്‍ -ഹൃദയപൂര്‍വ്വം!
ReplyDeleteവളരെ നന്ദി ഈ അനുവാചക കുറിപ്പിന് മുഹമ്മദ് കുട്ടി സാര്‍
ReplyDelete