Thursday, December 26, 2013

ആരെനിക്കപ്രധാനര്‍ ..............?ആരെനിക്കപ്രധാനര്‍ ..................?
അന്നു ഞാന്‍ കണ്ടൊരാ സ്വപ്നത്തിലെന്‍ മുന്നില്‍
വന്നു നിന്നൂ പരന്‍ ,സര്‍വ്വശക്തന്‍!!
ഒന്നു പകച്ചുപോയ്‌ മാത്ര,ഞാനെങ്കിലും
വന്ന പ്രകാശത്തിലാണ്ടു പോയി !!


"എന്താണു പൈതലേ ,തെല്ലു പരിഭവം ,
മിണ്ടാതെ നില്‍ക്കുവതെന്തു താനും ?
നിന്നുടെ പ്രാര്‍ത്ഥനയ്ക്കൊത്തൊരു നന്മയെ
ഇന്ന് വരമായ്‌ തിരിച്ചു നല്‍കാം
വന്നു,നിന്‍ മുന്പിലണഞ്ഞ പ്രസാദത്തെ
രണ്ടുകൈ നീട്ടി നീ സ്വീകരിക്കൂ !!ആത്മാവു തന്നിലണച്ചു ഞാന്‍ സ്നേഹിച്ചോ-
രെത്രേ പേര്‍ നിന്റെയടുക്കലല്ലേ
ഉണ്ടു പരിഭവം;ചൊല്ലുവാന്‍ ,നിയെന്റെ
ഇംഗിതമില്ലാതെടുത്തതല്ലേ
നീയെത്ര ക്രൂരനാണെന്നു നിനച്ചു ഞാന്‍
പ്രാര്‍ത്ഥന ,തെല്ലു കുറച്ചുവല്ലോ.


ഇല്ല ,മതിവരാതാണവര്‍ ജീവനെ
നിന്നുടെ കാല്‍ക്കലായ് വച്ചതന്നും
ചെയ്തതു തീര്‍ക്കാതെ ,പാതി വഴിക്കവര്‍
നിന്നുടെ കൂടെ നടന്നുവല്ലോ
ആകെയോരുവേള കിട്ടിയാ ഭാഗ്യമാം
മാനവജന്മമണച്ചുവല്ലോ !


എന്തിനുവേണ്ടി നീയെന്നെക്കൊതിപ്പിച്ചു
തെല്ലു കളിച്ചു രസിക്കുവാനോ?
ഉള്ളതുകൊണ്ടു ഞാന്‍ തൃപ്തനാണെന്നെ,നീ
വല്ലാതെ മോഹത്തിലാഴ്ത്തവേണ്ട
ദുഃഖങ്ങള്‍ തെല്ലങ്ങൊഴിഞ്ഞുള്ള ജീവിതം
ആസ്വദിച്ചീടേണമാത്രമാത്രം !!


"വല്ലാതെ നോവുന്നു നിന്നുള്ളം,എങ്കില്‍ ഞാന്‍
നിന്റെ പരിഭവം തീര്‍ത്തു തരാം
എന്നുടെ കൂടെ നടന്നവര്‍ തന്നിലൊ-
-രാളെ ഞാനിന്നു തിരിച്ചു തരാം 
ആരെ നീ സ്വീകരിച്ചാനയിക്കും നിന്റെ 
ചേതനയ്ക്കിന്നൊരു മോദമേകാന്‍?"


എന്‍ സിരയിലൊരായിരം വണ്ടുകള്‍ 
മൂളിയാര്‍ത്തു ചിരിപ്പതു കേള്‍പ്പു ഞാന്‍ 
ഇത്രമേല്‍ ക്രൂരനോ,നീ;എന്നെ 
ഇത്രയ്ക്കു മുറ്റും ഭ്രമത്തിലങ്ങാഴ്ത്തിയല്ലേ 
ഈ പ്രഹേളികയ്ക്കുത്തരമായെന്റെ 
പ്രാണനെത്തന്നെ പറിച്ചെടുക്കൂ !!


അമ്മ :-

അനാദിയാം നന്മ ,പാല്‍ച്ചന്ദ്രിക
അമ്മിഞ്ഞയായി പകര്‍ന്നു തരുന്നവള്‍
എന്‍ ,അറിവിന്‍ തീര്‍ഥാടനത്തില-
ങ്ങാദ്യ ഭിക്ഷ ചൊരിഞ്ഞനുഗ്രഹിക്കുന്നവള്‍ !

അച്ഛന്‍ :-

ഒരഭൌമ  സൗരയൂഥം,തന്‍ ഭ്രമണ-
പഥങ്ങളില്‍ ,ചുറ്റിക്കറങ്ങും ഗ്രഹങ്ങള്‍ ,ഞങ്ങള്‍ 
ചുറ്റും പ്രകാശം പരത്തി ജ്വലിക്കുമാ
തല്പത്തിലൊന്നങ്ങിരിപ്പതു ഭാഗ്യമാം !


സ്നേഹവായ്പ്പിന്‍ കടലെന്‍ 'സോദരര്‍ 'പങ്കിട്ട 
നന്മകളെന്‍ പ്രയാണത്തില്‍ ജ്വാലയും 
അരികിലണയുന്ന പഥികനെപ്പോലുമ -
-ങ്ങനുജനായ്‌ കാണുവാന്‍ ശക്തി പകര്‍ന്നവര്‍


ചിറകു തളരാതെ കാക്കുമെന്‍ 'പ്രാണപ്രിയന്‍
എന്‍ ഊര്‍ജ്ജമുണര്‍ത്തി ജ്വലിപ്പിക്കുവോന്‍
നവയുഗത്തിലെന്‍ പ്രജ്ഞതന്‍ നാമ്പുകള്‍ 
ഉറവ പൊട്ടിച്ചു പുറത്തു ചാടിക്കുവോന്‍ !


മുകുളമായെന്‍ 'മകന്‍ 'അകതാരില്‍ കുളിരായി 
പുംനരകങ്ങളെയാട്ടിയകറ്റുവോന്‍
ജഡമായിപ്പോകാതെന്‍ ചേതന ;കൈത്തിരി 
നാളെമായ്‌ ,നാളെമുയര്‍ത്തി ജ്വലിക്കേണ്ടോന്‍ !രക്തബന്ധത്തിനുപ്പുറം,ശ്രേഷ്ഠരായ്
കണ്ണു തെളിച്ചു നയിച്ച ഗുരുവര്യര്‍ ,
എന്‍ വഴിത്താരയിലെത്രയോ തോഴര്‍ 
ചിന്തയില്‍ തീപ്പൊരിപാറിയകന്നവര്‍അച്ഛന്‍ ,എന്‍ അമ്മ ,സോദരര്‍ ,എന്‍ പ്രിയന്‍ 
പൊന്മകന്‍ ,ഗുരുവരന്‍ ,തോഴര്‍ 
ഇവരിലാരെനിക്കപ്രധാനര്‍ ?
ഒരു കോടി ജന്മമിവര്‍കൂടെയൊരുമിച്ചു
വാഴുന്നതാണാത്മ ഹര്‍ഷം 
ഇതിനായൊരു വരം നല്‍കുകല്ലായ്കിലോ
നിര്‍വാണമിന്നെനിക്കേകൂ ........!!


മര്‍ത്യജന്മത്തെക്കടത്തിവെട്ടുന്നതാം 
സൃഷ്ടിനടത്തി നീ ശ്രേഷ്ഠനാകൂ 
ആ സൃഷ്ടി,മാറട്ടെ മാത്രയില്‍ ,അച്ഛനായ്
അമ്മയായ്‌ ,എന്നിഷ്ടമൊത്തുള്ള രൂപങ്ങളായ്‌


നീ താന്‍ ; അച്ഛനുമമ്മയുമായതും 
നീ താനായ്‌ ലോകമായുള്ളതും
ഏതുമായ് വന്നതും,കണ്ടതും,കേട്ടതും 
കയ്പ്പും ,മധുരമായ്‌ ,കര്‍പ്പൂരമായതും
'ഇന്നലെ'യെന്നും നാളെയുമായതും 
നീ താനാം ദൈവമേ ,സര്‍വ്വപ്രപഞ്ചവും 
നീ താന്‍ വരികയെന്‍ ,ഹൃത്തിലായ് കര്‍മ്മമായ്
മിഥ്യയായ്‌ ,സര്‍വ്വചൈതന്യം പരന്നതും 
പരത്താന്‍ കഴിയുന്ന സര്‍വ്വവും നീയല്ലോ 
വന്നിടേണം, തന്നിടേണം നിന്റെ നന്മ 
താന്‍ ,എന്നു താന്‍ എന്‍ മനം ഓരുന്നു നിന്നിലും !!

23 comments:

 1. ദൈവമേ...

  നിന്റെയിസ്സകളരൂപമോർത്തു ഞാൻ
  നിസ്തുലാഭയിൽ മയങ്ങി വാഴവെ,
  നിത്യനിർമ്മല വിലോലരൂപമാം
  ത്വൽസ്വരൂപമതു ദൃശ്യമായ്‌ വരും !!!

  വളരെ വളരെ മനോഹരമായ രചന.കാവ്യഗുണമൊത്തത്‌.

  പുതുവത്സരാശം സകൾ.....

  ReplyDelete
  Replies
  1. സൗഗന്ധികം ,ഈ കൈയ്യോപ്പിന് വളരെ നന്ദി
   പുതുവത്സരാശംസകള്‍

   Delete
 2. എല്ലാ പ്രിയപ്പെട്ടവരെയും സ്മരിച്ചു...

  കവിത പതിവുപോലെ സുന്ദരമായി..

  പുതുവത്സരാശം സകൾ.....

  ReplyDelete
  Replies
  1. സാജന്‍ വി എസ്സ് ,ഈ നല്ല വാക്കുകള്‍ക്ക് വളരെ നന്ദി ,സന്തോഷം .
   പുതുവത്സരാശംസകള്‍

   Delete
 3. മനോഹരമായ കവിത.
  ആശംസകള്‍

  ReplyDelete
  Replies
  1. തങ്കപ്പന്‍ സാര്‍ ഈ വാക്കുകള്‍ക്ക് വളരെ സന്തോഷം ,നന്ദി ,
   പുതുവത്സരാശംസകള്‍

   Delete
 4. അപ്രധാനാര്‍ ഒന്നുമേ ഇല്ലാതെ...
  നന്നായി.

  ReplyDelete
  Replies
  1. പട്ടേപ്പാടം റാംജി സാര്‍ വളരെ നന്ദി ഈ രചനയില്‍ എത്തി കൈയ്യൊപ്പ് നല്‍കിയതില്‍ ,പുതുവത്സരാശംസകള്‍

   Delete
 5. അവര്‍ ഇങ്ങോട്ട് വരുന്നതെക്കാള്‍ നല്ലത് നാം അങ്ങോട്ട് പോകയാണ്

  കവിത നന്നായിരിക്കുന്നു

  ReplyDelete
 6. വീട്ടു തൊടിയിലെ കാട് തെളിക്കാൻ തീരുമാനിച്ച നാട്ടു വൈദ്യരാണ് നമ്മൾ കാട്ട് ചെടി ഒന്നും നമ്മുടെ പറമ്പിൽ കണ്ടെത്തുവാൻ കഴിയില്ല എല്ലാം ഓരോ ഓരോ ഔഷധങ്ങൾ മാത്രം കവിത കവിത്വം കൊണ്ട് ബന്ധിച്ചിരിക്കുന്നു ബന്ധങ്ങളെ അവിടെ രക്തം പോലും സ്നേഹത്തോട് ഒട്ടി നില്ക്കുന്നത് മഹത്തരം തന്നെ

  ReplyDelete
 7. അനാദിയാം നന്മ ,പാല്‍ച്ചന്ദ്രിക
  അമ്മിഞ്ഞയായി പകര്‍ന്നു തരുന്നവള്‍
  എന്‍ ,അറിവിന്‍ തീര്‍ഥാടനത്തില-
  ങ്ങാദ്യ ഭിക്ഷ ചൊരിഞ്ഞനുഗ്രഹിക്കുന്നവള്‍ !
  ----------
  മനോഹരം ഈ വരികൾ.... ആശംസകൾ ടീച്ചർ

  ReplyDelete
 8. മനോഹരം അർഥസമ്പുഷ്ട്ടം .അറിവുകൾ നന്മയായി എന്നിൽ നിറയുന്നു........

  ReplyDelete
 9. സ്വപ്നത്തിലെ ദൈവ ദർശനം അല്ല , മറിച്ച് മനുഷ്യൻ അനുഭവിക്കുന്ന ധർമസങ്കടം തന്നെ ഇത്.
  കവിത നന്നായി . ആദ്യ ഭാഗങ്ങൾ ലളിതമായി എഴുതി. പൂർത്തീകരിക്കുവാൻ ഉള്ള ശ്രമത്തിൽ അത് കുറുക്കി എടുത്തു അല്ലെ ?
  കുറച്ചു കൂടി ലളിതമായി കാര്യങ്ങൾ പറഞ്ഞാൽ കവിതകൾ കൂടുതൽ ഹൃദ്യമാകും എന്ന് തോന്നുന്നു .
  പുതിയ കവിതകൾ ഇടുമ്പോൾ ഒരു മെയിൽ അയച്ചാൽ നന്നായിരിക്കും . തുടർന്ന് എഴുതുക . ആശംസകൾ

  ReplyDelete
 10. അമ്മ :-

  അനാദിയാം നന്മ ,പാല്‍ച്ചന്ദ്രിക
  അമ്മിഞ്ഞയായി പകര്‍ന്നു തരുന്നവള്‍
  എന്‍ ,അറിവിന്‍ തീര്‍ഥാടനത്തില-
  ങ്ങാദ്യ ഭിക്ഷ ചൊരിഞ്ഞനുഗ്രഹിക്കുന്നവള്‍ !
  Amma - yes, beyond the definition.

  ReplyDelete
 11. ഇല്ല ,മതിവരാതാണവര്‍ ജീവനെ
  നിന്നുടെ കാല്‍ക്കലായ് വച്ചതന്നും
  ചെയ്തതു തീര്‍ക്കാതെ ,പാതി വഴിക്കവര്‍
  നിന്നുടെ കൂടെ നടന്നുവല്ലോ

  ആരെ.. ആരെ തിരിച്ചു തരാൻ അപേക്ഷിക്കും..? അതിൽ ഭേതം നാം അങ്ങോട്ട്‌ പോവുക തന്നെ.

  ഗീത വരും വര്ഷം എല്ലാ സൌഭാഗ്യങ്ങളും നല്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.

  ReplyDelete
 12. നന്നായിരിക്കുന്നു.
  പുതു വത്സരാശംസകൾ

  ReplyDelete
 13. നന്നായിട്ടുണ്ട് ,ആശംസകള്‍

  ReplyDelete
 14. ടീച്ചറെ നല്ല വരികള്‍
  ആശംസകള്‍

  ReplyDelete
 15. kavitha oru padanam thanneyaanallo.. bhandangalude chillakal thorum pakarnnu nadannu kandu..

  ReplyDelete
 16. മനോഹര കവിത ..അഭിനന്ദനങ്ങൾ ഗീതാ

  ReplyDelete
 17. എന്റെ ഈ രചനയില്‍ എത്തി കൈയ്യൊപ്പ് ചാര്‍ത്തിയ ,
  അജിത്‌ സര്‍ ,
  ബൈജു മണിയങ്കാല ,
  aswathi,
  മുകിൽ,
  Zubair Irfani,
  Sanjeev Damodaran,
  Bipin,
  nalina kumari,
  ഡോ. പി. മാലങ്കോട്,
  sm sadique,
  മാനവധ്വനി,
  ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage
  തുടങ്ങി ഏവര്‍ക്കും എന്റെ സ്നേഹനിര്‍ഭരമായ നന്ദി അറിയിക്കുന്നു

  ReplyDelete
 18. എന്‍റെ ബ്ലോഗില്‍ ഒരു അഭിപ്രായം കണ്ട്, ഈ വഴി വന്നതാണ് -
  കവിതയെ കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല -
  മനസ്സിലാകുന്നുണ്ട് - ആശംസകള്‍

  ReplyDelete