അമൃതുതാനായ്
------------------------
ഉള്ളില്‍ കനലെരിയുന്നതിന്റെയാവി
നുരയായ് പതഞ്ഞു പൊങ്ങുമ്പൊഴും
തിങ്ങും വിഷാദം വിമൂകമായ്
അലകള്‍ തീര്‍ത്തലയുമ്പൊഴും
എന്നും ഭയങ്ങള്‍ തീര്‍ത്തു രവങ്ങള്‍
അണിയായ് മുഴങ്ങുമ്പൊഴും
മുന്നില്‍ തേറ്റ കാട്ടി ഭ്രമങ്ങള്‍
കോലങ്ങളായ് ഉറയുമ്പൊഴും
ഏതോ ജന്മസുകൃതഫലമോ
സുകൃതികള്‍ ജന്മം തരികയാലോ
ഉള്ളില്‍ തീര്‍ത്തു കഴിയുന്നുണ്ടൊരു ലോകം
പ്രശാന്തിതന്‍ വള്ളിക്കുടിലുകള്‍പോലിതാ
തള്ളിക്കേറുന്ന ചിന്തകള്‍ സ്വയം
പാഞ്ഞു മണ്ടുന്നകലത്തിലും
ബന്ധം വിട്ടലയാഴിതന്‍
ഗുഹരവാതില്‍ കടക്കുന്നിതാ
ഉള്ളില്‍ മുരളികയൊന്നു മധുരമായ്
ശ്രുതി മീട്ടുന്നു താഴ്സ്ഥായിയില്‍
താനേ ജലധാര വന്നു പതിയുന്നു
സുഖദമായ് ശിരസ്സിങ്കലും
വെക്കം വന്നു നിറഞ്ഞു വെളിച്ചവും
കുഭം തുളുമ്പും വിധൌ
നൃത്തം ചെയ്തു മോദിച്ചിടുന്നൊരു
മയിലുതാനായ് മനമിന്നിതാ
ചുറ്റും വിഭൂതി നിറഞ്ഞു സുഗന്ധവും
പേറുന്നിതാത്മരേണുക്കള്‍
പൊക്കം തന്നിലേറിയാത്മരതിതന്‍
അമൃതം നുകരുന്നിതാ .......!!!!!
ഉള്ളം സ്വസ്ഥം
ReplyDeleteഅജിത് സാര്‍ ഈ കൈയ്യോപ്പിന് നന്ദി
Deleteishtam teacher...nalla varikal
ReplyDeleteരേഖാ അനി ഈ വാക്കുകള്‍ക്ക് നന്ദി
Deleteനല്ല വരികൾ!!!!
ReplyDeleteteacherinu abhinanthanangal......nalla arthavathaya kavitha.....dont stop ....jst continue plz....i am waiting for ur next poem.....
ReplyDeleteby urs only student.....
ടീച്ചറേ........................
ReplyDelete