Friday, September 16, 2011

മരിക്കാതെ

എന്നോകൊല്ലപ്പെട്ട മരത്തിന്റെ
ബെഞ്ചിലിരുന്നു
മരിച്ച മരത്തിന്റെ ശേഷിപ്പായ 
കടലാസ്സില്‍
വനനശീകരണത്തെക്കുറിച്ച് 
ഞാനെഴുതി


പാപം ചെയ്യുന്നവന്റെ
മനസ്സാക്ഷിയുടെ , കയ്യില്‍
കല്ലുകൊടുത്ത്
ഉന്നം തെറ്റാതെറിയാന്‍ 
ഊര്‍ജം കൊടുത്തെഴുതി

മരത്തിന്‍ ശവപ്പെട്ടിമേല്‍
മരിച്ചുജീവിക്കുന്നവര്‍ 
മണ്ണ് എറിയവേ
അകലെ, മുളകഷ്ണത്തിന്‍ 
ദ്വാരങ്ങളില്‍
കാറ്റ് കയറിയിറങ്ങി
പാട്ട് മൂളുന്നതറിഞ്ഞു


മരിച്ചു രൂപം നഷ്ട്ടപ്പെടുന്നവര്‍
മരിക്കാതെ ;
മറ്റു രൂപങ്ങളില്‍ ,
ജീവിക്കുന്ന   മരത്തെ 
മരണപ്പെടുത്തുവതെങ്ങനെ ?







WOODS

The green and lovely woods are gone
We can see their pegs alone.
Birds and flies had stopped their songs
We can hear their sighs of pangs
Streams and rivers had dried and gone
Do you see their beds of grave?

Where had gone those kings of woods?
Where had gone their fearful preys?
Caves and sages died and gone, but
We had built up caves in minds!
Here are, those of crooked ways,
Calmly working in their place.

Woods are here within our minds
And woods are there around our shells!