Saturday, February 25, 2012

മഴയ്ക്കും പനി


പുകയും ഗോപുരങ്ങളാ
കുടയില്‍ വിള്ളല്‍ വിഴ്ത്തവേ
മഴയ്ക്കും താപം ,തുള്ളലായ്‌
വിറച്ചും ,ചുമ; ഇടിമിന്നലായ് 

തിളയ്ക്കും സാഗരങ്ങളില്‍ 
തളിയ്ക്കും അമ്ലതുള്ളികള്‍ 
പുളയ്ക്കും ജീവരേണൂവിന്‍
തപിക്കും ധാതുവേരുകള്‍ 

പ്രകൃത്തിന്‍ ശ്വാസകോശത്തിന്‍ 
വമിക്കും വിഷധൂപികള്‍ 
മഴയ്ക്കും വര്‍ണ്ണമേറെയായ്
കുഴയ്ക്കും ശാസ്ത്ര ചിന്തയില്‍ 
ഗണിച്ചും കിഴിച്ചുമാ 'ക്ലോണ്‍ '
കളത്തില്‍ കരുക്കളാകവേ
കഴുത്തില്‍ കുരുക്കു വീണപോല്‍
കരയാന്‍ കരുത്തു പോയിപോല്‍

മഴയെ ശപിയ്ക്ക വയ്യ .മേല്‍ 
മഴയും പനിച്ചു വീണുപോയ്!!!

6 comments:

  1. മഴയെ ശപിയ്ക്ക വയ്യ .മേല്‍
    മഴയും പനിച്ചു വീണുപോയ്!!!

    ReplyDelete
  2. നല്ല കവിത.നല്ല ആശയം പാരായണത്തിന് പറ്റുന്നൊരു പദ്യം!

    ReplyDelete
  3. കവിത നന്നായിട്ടുണ്ട്.

    ReplyDelete
  4. അക്ഷര പ്രാസങ്ങളാൽ മഴക്ക് പനിപിടിച്ചതറിഞ്ഞു...

    ReplyDelete
    Replies
    1. നന്ദി,വന്നതിനും വിലയേറിയ അഭിപ്രായം കുറിച്ചതിനും .

      Delete
  5. മഴയുടെ കുളിരും പണിയും, ചുമയും! നല്ല ഭാവന. ഭാവുകങ്ങള്‍.

    ReplyDelete