ദുഷ്ടരാം മര്‍ത്യരെന്‍ മുട്ടകള്‍ കക്കവേ
തപ്പുന്നു ഞാനിതാ കുപ്പികള്‍ ചുറ്റിലും
മുട്ടകള്‍ തിന്നു മദിക്കുന്നു നിങ്ങളും
കുപ്പികള്‍ തട്ടിക്കളിക്കുന്നു ഞങ്ങളും
മുട്ടകള്‍ തിന്നവര്‍ 'വട്ട'ത്തിലാകുന്നു
ഊണിന്റെ മേശ ബലിക്കളം തീര്‍ക്കുന്നു
'അട'യായിയെന്നു പറയുന്നു മാനവര്‍
'ജാട'യായത്രേ പഴിയ്ക്കുന്നു കൂട്ടരും
കുപ്പിയൊരു നല്ല കുട്ടിയായ് തീരുന്നു
കുട്ടിയെ മാറോടടുപ്പിച്ചു നിര്‍ത്തുന്നു
തട്ടുപലതും കൊടുക്കുന്നു ഞാനെന്നും
കുട്ടിക്കളിയാലുരുണ്ടു കളിക്കവേ
കുപ്പിയും ,ഭിത്തിയും കൂട്ടിയുരസുന്ന
പാട്ടുകള്‍ കേട്ടിന്നും കൂട്ടര്‍ ചിരിക്കുന്നു
നിങ്ങള്‍ ചിരിക്കുവിന്‍ കൂട്ടരെ ,ഞങ്ങളോ
ഞങ്ങള്‍ തന്‍ കുട്ടിയാം കുപ്പിയെ മുത്തട്ടെ!!!
സത്യം പറയാല്ലോ..
ReplyDeleteഎനിക്ക് പഴേ..'പട്ടയും,മുട്ടയും' ഓർമ്മവന്നു..!
ഹൊ..!എന്താ..കോമ്പിനേഷൻ..!
ആശംസകളോടെ..പുലരി