Tuesday, March 20, 2012

ഭൂമി കരയുന്നു

THE EARTH CRYING ----വിവര്‍ത്തനം 



 Gresilda McDermott

                               

The humans rule today, but in time
but they shall dissolve this human
life form and become dust upon
the ground, back to the earth
they shall try to grow and bring back their life,
only to become the victim
Because the humans throw their trash upon my back,
Defecate upon my body without any
considerations to my existence,
You have forgotten all that I share with
you?
The life giving foods, the air you breathe,
The water you drink, all the colors for your pleasure
and still you spit into my face
You think you are so supreme with your great technology,
abilities to travel to other planets while your own planet is being
destroyed by your narcissistic and self absorbed draining of
all my resources that I freely gave to you


Karma will prevail and soon I shall stop my giving of
life, your species shall dissipate and again we will
start over once more and replenish the earth - shall
we allow humans to again grow and try to teach
them once more?


Perhaps some day we will learn before we are given
no more chances.
ഭൂമി കരയുന്നു 


മാനവാ ,നീ,ഇന്നു വാഴുന്നു കേമനായ്,
മണ്ണായ്‌; തിരികെ,എന്നിലേക്കണയാനായ്‌....
നിന്‍ സുന്ദര മേനിയോ,പഞ്ചഭൂതങ്ങളായ്
എന്നുദരത്തിലേക്കു തിരിച്ചങ്ങണയുവാന്‍.!  !1!11


നീ,കാര്‍ക്കിച്ചുതുപ്പുവതെന്തിലായ്‌/?ഇന്നു
നിന്‍ മാലിന്യമേറ്റു പുഴുത്തൊരെന്‍ മേനിയില്‍
എന്‍മേനി നീ,കീറിമുറിക്കവേ,ചോര;
ചാലുകീറിയൊഴുകുന്നു നിന്നിലായ്‌




നീ;യന്ത്രമായ്‌,സ്വയം സൃഷ്ടിച്ചുവച്ചോരി
യന്ത്രലോകത്തിലനുതാപമെന്നിയേ.
നീകാലുറപ്പിച്ചു നില്‍പ്പാന്‍ ശ്രമിപ്പിതോ
കുഴി,ഇന്നു തോണ്ടി നീ വിറ്റൊരീ മണ്ണിലും.




മറന്നുവോ നീ,ഞാന്‍,നിനക്കേകിയോരന്നവും,
നിന്‍ ശ്വാസനാളം നിറക്കുന്ന വായുവും,
നിന്‍ നാവുനനച്ചിറക്കാന്‍ നീരമൃതവും,
നിന്‍ ഊര്‍ജ്ജരേണു നിറയ്ക്കുന്ന വര്‍ണവും?




മറ്റേതു ഗ്രഹങ്ങള്‍ നീ പൂകുവാന്‍ പോകുന്നു
ഇന്നു ഞാന്‍ തന്നതൂറ്റിപ്പിഴിഞ്ഞു നീ
ചോരതന്നെയും വാര്‍ന്നങ്ങു പോയിതാ
ക്രുരദ്രംഷ്ടങ്ങള്‍ കാട്ടി നീ തുള്ളവേ




ഇന്നുഞാനിതാ നിന്നിലേക്കുള്ളോരി
ജീവചൈതന്യത്തിന്‍ ധാര മുറിക്കുകില്‍
ഇല്ല താമസം,നിന്‍റെ കുലമതിന്‍,
മൂലമറ്റു നിലംപതിച്ചീടുവാന്‍!




അന്നു ഞാനൊരു നവ്യജനുസ്സതിന്‍,
വിത്തുപാകിമുളപ്പിച്ചുയര്‍ത്തിടും
ഇന്നുകൈക്കൊണ്ട പാഠങ്ങളാലന്നു
നിന്‍റെ പ്രജ്ഞയങ്ങുതിത്തെളിച്ചിടും.





30 comments:

  1. ഇംഗ്ലീഷ് വല്ല്യ പിടി ഇല്ലാത്തതിനാല്‍ മലയാളം മാത്രമേ വായിച്ചുള്ളു.
    കവിത നന്നായി,

    പ്രകൃതിയെ കാണാത്തവര്‍ക്കൊരു വാക്കായ്,
    വാളായ് പതിക്കുന്നുണ്ട്-
    പക്ഷെ..

    ReplyDelete
  2. അന്നു ഞാനൊരു നവ്യജനുസ്സതിന്‍,
    വിത്തുപാകിമുളപ്പിച്ചുയര്‍ത്തിടും
    ഇന്നുകൈക്കൊണ്ട പാഠങ്ങളാലന്നു
    നിന്‍റെ പ്രജ്ഞയങ്ങുതിത്തെളിച്ചിടും.

    ReplyDelete
  3. കവിതയും ആശയവും വാക്കുകളുമെല്ലാം തീവ്രം...(ആ ഫോട്ടോയുടെ ചരിത്രമറിയാമെന്ന് വിശ്വസിക്കുന്നു)

    ReplyDelete
  4. ഉജ്വലമായ കവിത.
    ആശംസകള്‍

    ReplyDelete
  5. മാനവാ ,നീ,ഇന്നു വാഴുന്നു കേമനായ്,
    മണ്ണായ്‌; തിരികെ,എന്നിലേക്കണയാനായ്‌....

    ആശംസകള്‍

    ReplyDelete
  6. Perhaps some day we will
    learn before we are given
    no more chances.....

    കരയുന്നുണ്ട് ഭൂമി .. നാം കാണാതെ പൊകുന്നുണ്ട്
    മുന്നിലേ നരകയാതനാ കാഴ്ചകളും , വേവുകളും ..
    അന്യ ഗ്രഹത്തിന്റെ ശാസ്ത്രവും , ഉള്ളറകളും
    തേടി പൊകുമ്പൊള്‍ നമ്മേ നിലനിര്‍ത്തിയ
    ഈ മണ്ണിനേ പരമാവധി ചൂഷണം ചെയ്തു
    മാറ് പിളര്‍ന്ന് രക്തം ഊറ്റി കുടിച്ചിട്ട്
    പിന്നില്‍ തള്ളുന്നതിന് സമം തന്നെ ..
    നമ്മിലൂടെ സൃഷ്ടിക്കപെട്ട യന്ത്രകൈകളാല്‍
    ഹൃദയം കൊരുത്തെടുത്തിട്ട് , ഉറവകള്‍ ഊറ്റി കുടിച്ചിട്ട്
    നാളെയുടെ കണ്ണുകളില്‍ വറുതിയുടെ വിത്തു പാകുന്നു ..
    മുന്നത്തേ പൊലെ , സ്വന്തം മനസ്സു കൊണ്ട് വിവര്‍ത്തനത്തേ
    വര്‍ണ്ണാഭമാക്കിയിട്ടുണ്ട് , ഭാവം ഒട്ടും ചോരാതെ ..
    ആശംസ്കള്‍ ..

    ReplyDelete
  7. മണ്ണില്‍ നിന്ന് വന്നവന്‍ മണ്ണിലേക്ക് തന്നെ പോവും നല്ല വരികള്‍ ഭൂമി നമ്മള്‍ കാണാതെ കരഞ്ഞാലും ഭൂമിക്ക് ഒരു സ്വീകാര്യതയുടെ മുഖമാണ്

    ReplyDelete
  8. നന്നായി താങ്കൾ വിവർത്തനം ചെയ്യുന്നു.. മനോഹരമായി വാക്കുകൾ അടുക്കി വെക്കുന്നു..
    ആശംസകൾ നേരുന്നു..

    ഖണ്ഢികകൾക്കിടയിൽ ( അങ്ങിയാണോപറയാറ് എന്നറിയില്ല) എന്തിനാണ് ഒരു പാട് സ്പേസ് വിട്ടത്.. അതു കുറയ്ക്കുക..

    ReplyDelete
  9. If the prophets broke in

    through the doors of night

    and sought an ear like a homeland—

    Ear of mankind,

    overgrown with nettles,

    would you hear?

    If the voice of the prophets

    blew

    on flutes made of murdered children’s bones

    and exhaled airs burnt with

    martyrs’ cries—

    if they build a bridge of old men’s dying

    groans—

    Ear of mankind

    occupied with small sounds,

    would you hear?

    –Nellie Sachs, Nobel Laureate (1966)

    ReplyDelete
  10. മറന്നുവോ നീ,ഞാന്‍,നിനക്കേകിയോരന്നവും,
    നിന്‍ ശ്വാസനാളം നിറക്കുന്ന വായുവും,

    നന്നായി കേട്ടോ...വായിക്കാന്‍ സുഗമുള്ള എഴുതായീ..
    ആശംസകള്‍.

    സമയം പോലെ ഇതും വായിക്കുമല്ലോ :-)
    http://manumenon08.blogspot.com/2012/03/blog-post.html

    ReplyDelete
  11. നല്ല വായന നല്‍കുന്ന കവിത

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. മറ്റു ഭാഷാകവിതകള്‍ വിവര്‍ത്തനം ചെയ്യുന്നതിനൊപ്പം സ്വന്തം കവിതകള്‍ കൂടി പോസ്റ്റുക ഗീത ടീച്ചര്‍...വിവര്‍ത്തനം നന്നായിട്ടുണ്ട്

    ReplyDelete
  14. വളരെ മനോഹരമായ രചന ,മൂല കൃതിയോട് നീതി പുലര്ത്തിയുള്ള വിവര്‍ത്തനം. ആശയം ഒട്ടും ചോരാതെ ഭംഗിയായി ചെയ്തു .ആശംസകള്‍

    ReplyDelete
  15. നന്നായി കേട്ടോ....നല്ല കവിത

    ReplyDelete
  16. പ്രിയപ്പെട്ട ഗീതടീച്ചര്‍,
    വിവര്‍ത്തനം നന്നായി...!ഒരു മാറ്റത്തിന് വേണ്ടി സ്വയം എന്തെങ്കിലും എഴുതണം. ആശംസകള്‍.
    സസ്നേഹം,
    അനു

    ReplyDelete
  17. വളരെ നല്ലതുപോലെ ആശയം പകർത്തിയിട്ടുണ്ട്. ‘ഭൂമിയുടെ വ്യസനഗീതം’ എന്നു വിശേഷിപ്പിക്കാവുന്ന കവിതയിൽ നല്ല പദങ്ങൾനിരത്തി ആവിഷ്കരിച്ചതിന് അനുമോദനങ്ങൾ. ശ്രീ.അനുപമ പറഞ്ഞതുപോലെ സ്വന്തമായ രചനകളിലും ശ്രദ്ധിക്കുക.....(ഈ പോസ്റ്റ് മെയിലിൽ വന്നില്ല.)

    ReplyDelete
  18. WHAT IS THE HISTORY OF THAT PHOTO

    ReplyDelete
  19. ഗീത ടീച്ചറെ,
    വളരെ മനോഹരമായി ഭാഷാന്തരം നടത്തി
    വീണ്ടും എഴുതുക അയക്കുക അറിയിക്കുക
    ബ്ലോഗില്‍ ചേരുന്നു
    നന്ദി
    വീണ്ടും വരാം
    മരങ്ങളെയും ഭൂമിയും ഒപ്പം
    മനുഷ്യരേയും സ്നേഹിക്കുന്ന
    സ്നേഹിക്കാന്‍ പഠിക്കുന്ന
    പഠിച്ചുകൊണ്ടിരിക്കുന്ന
    ഒരു മനുഷ്യന്‍
    ആന്ത്രയിലെ
    സിക്കന്ത്രാബാട്
    നഗരത്തില്‍ നിന്നും

    ReplyDelete
    Replies
    1. aashamsakal....... blogil puthiya post...... NEW GENERATION CINEMA ENNAAL...... vayikkane.......

      Delete
  20. മറ്റേതു ഗ്രഹങ്ങള്‍ നീ പൂകുവാന്‍ പോകുന്നു
    ഇന്നു ഞാന്‍ തന്നതൂറ്റിപ്പിഴിഞ്ഞു നീ...............

    മനുഷ്യന്‍റെ ഒടുങ്ങാത്ത ആര്‍ത്തിയെ തെളിച്ചു കാട്ടുന്ന വരികള്‍
    Very good

    ReplyDelete
  21. valare arthavathaaya varikal...... aashamsakal..... blogil puthiya post..... CINEMAYUM PREKSHAKANUM AAVASHYAPPEDUNNATHU....... vaayikkane..........

    ReplyDelete
  22. ഗീതാകുമാരിയുടെ ബ്ലോഗു കണ്ടു,കവിതകള്‍ക്കു രചനാഗുണമുണ്ട്‌

    ReplyDelete
  23. very good teacher...... i m very proud of you... as your student

    ReplyDelete