പല്ലന കുമാരനാശാന്‍ സ്മാരക സമതിയുടെയും കേരള സാംസ്ക്കാരിക വകുപ്പിന്റെയും സംയുക്തമായി ഉള്ള ആഭിമുഖ്യത്തില്‍ ദ്വിദിന കവിത ക്യാമ്പും കവിതപരിശീലന കളരിയും പല്ലന കുമാരകോടിയില്‍ മെയ് 29 ,30 തിയതികളില്‍ നടന്നു.അവിടെ നടന്ന ആള്‍ കേരള കവിതാരചന മത്സരത്തില്‍ സമ്മാനര്‍ഹമായ എന്റെ കവിതയാണിത് .ഏവരുടെയും ആസ്വാദനത്തിനായി സമര്‍പ്പിക്കുന്നു .
പല്ലനയാറ്റില്‍ അമര്‍ന്ന സര്‍ഗ്ഗ വൈഭവം .
ദീപശിഖയായ്......
ആശയറ്റു വിലപിക്കുന്നിതൊരായിരം ;
ആഴി തന്നില്‍ പതിച്ചപോലായിതാ
'ആശയ ' ങ്ങളകന്നോരു ഭൂവില്‍ നീ
ആ 'ശയന' ത്തിന്നു ഗമിച്ചതങ്ങോര്‍ക്കയാല്‍ !
അങ്ങു തന്‍ കാവ്യ പുളിനങ്ങളിങ്ങിതാ
പല്ലനതന്‍ കൊച്ചു കല്ലോലിനിയിങ്കല്‍
സംഗമിച്ചു ലസിച്ചങ്ങോഴുകാനായ്
വന്നിതോ ,സര്‍ഗ്ഗ ചേതനേ ,ചൊല്ലുക !
അന്നു 'ഷെല്ലിയും' പോയതിങ്ങാറ്റിലായ്
ചെന്നു ചേര്‍ന്നിതാ പഞ്ചഭൂതങ്ങളില്‍
എന്തിതിങ്ങനെ പകുതിക്കു വെച്ചോരീ
സര്‍ഗ്ഗ ചേതനയടര്‍ന്നങ്ങു പോവതും ?
ആഴമേറും മഹസ്സിന്‍റെയാഴിയില്‍
ചെന്നു ചേര്‍ന്നു ലയിച്ചങ്ങിരിപ്പതോ
താണു പോകും 'ചെറുമനെ ' താങ്ങിയോന്‍
സ്നേഹ ഗീതികള്‍ പാടിയ പൂങ്കുയില്‍ !
ആ മഹാ 'ഗുരു'വിന്‍ ചരണെ 'കുമാരു' വായ്
ആയിരം തിരി നീട്ടും പ്രകാശമായ്
ആമയങ്ങളകറ്റുന്ന കാവ്യമായ്
നീ വിളങ്ങുന്നു കാവ്യനഭസ്സിലായ് !
തിരിയാ ലോക രഹസ്യമാരാഞ്ഞ നീ
ആലസിച്ചു ചുഴിയിലമര്‍ന്നിതോ?
അണയാതിന്നു ജ്വലിച്ചങ്ങു നില്‍പ്പതീ
വിരിയും കാവ്യ ദളങ്ങള്‍ക്കു ശക്തിയായ് !
ഇന്നു വന്നു നിന്‍ 'സ്നേഹ കൂടിര'ത്തില്‍
വന്നു കൈത്തിരി നാളവുമേന്തിയീ
ഉന്നതമാം കാവ്യ നഭസിങ്കല്‍
ചെന്നു ചേരുവാന്‍ കാവ്യ തീര്‍ഥാടകര്‍ !!
എത്രയോ 'വീണ പൂവു'കള്‍തന്നിലാ
ദര്‍ശനങ്ങളങ്ങുത്തുങ്ക ശോഭയാര്‍ന്നു -
-ല്‍ഭവിച്ചു തെളിഞ്ഞു ലസിക്കുന്ന
സര്‍ഗ്ഗ വീണ ;നീ തന്ത്രികള്‍ മീട്ടുക !
ആദ്യമേ വിഷ് ചെയ്യുന്നു congratuletions നല്ല വരികള്‍ awesome
ReplyDeleteRaihana യുടെ വാക്കുകള്‍ ആവേശം ആകുന്നു .
Deleteകുമാരനാശാനെയും ചെറുമനെയും കുറിച്ച് എഴുതിയതിനു അഭിനന്ദനങ്ങള്‍ ...........
ReplyDeletersz619 ഈ അഭിപ്രായം ഞാന്‍ എന്നും ഹൃദയത്തില്‍ സൂക്ഷിക്കും .ആശംസകള്‍
ReplyDeleteപല്ലനയാറ്റിന്‍ ആഴങ്ങളിലേക്ക്
ReplyDeleteപോയ കാവ്യദീപം ..
ഇന്നും പ്രഭാവമോടെ മനസ്സില്‍
നിറയുന്ന കാവ്യ ചൈതന്യം ..
കാലം മുഴുപ്പിക്കാത്ത ചിലതുണ്ട്
കുറഞ്ഞ നിമിഷങ്ങളിലൂടെ തിളങ്ങുന്നവര്‍ ..
സന്തൊഷം , ഭംഗിയുള്ള വരികള്‍ക്ക് ..
കൂടെ ഹൃദയത്തില്‍ നിന്നും അഭിനന്ദനങ്ങള്‍ ...!
റിനി ശബരിയുടെ പതിവുപോലെ ഉള്ള വിശധമായ നിരീക്ഷണത്തിനു എന്റെ വക ആശംസകള്‍
Delete"ആശയറ്റു വിലപിക്കുന്നിതൊരായിരം;
ReplyDeleteആഴി തന്നില്‍ പതിച്ച പോലായിതാ
'ആശയ'ങ്ങളകന്നോരു ഭൂവില്‍ നീ
ആ 'ശയന'ത്തിനു ഗമിച്ചതങ്ങോര്‍ക്കയാല്‍!"
ടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍ എഴുത്തിനും,സമ്മാനം ലഭിച്ചതിനും.
തങ്കപ്പന് സാര്‍ .അങ്ങേയുടെ വാക്കുകള്‍ മനസ്സില്‍ സൂക്ഷിക്കും .
Deleteകുമാരനാശാന്‍: മലയാളമുള്ള കാലത്തോളം നിലനില്‍ക്കുന്ന അക്ഷരപുണ്യം. ടീച്ചര്‍ക്കും അഭിനന്ദനങ്ങള്‍. (ആശാന്‍ മരിക്കാനിടയായ ബോട്ടിന്റെ പേര്‍ എന്തൊരു വൈരുദ്ധ്യം-റഡീമര്‍ !!!!)
ReplyDeleteഅജിത്തിന്റെ വാക്കുകള്‍ എന്റെ മനസ്സില്‍ ഒരു കടലായി മാറുന്നു .
Deleteഅഭിനന്ദനങ്ങള്‍.
ReplyDeleteഇന്നും മനസ്സില്‍ നിറയുന്നു മറക്കാതെ..
നന്നായിരിക്കുന്നു.
പട്ടേപ്പാടം റാംജിസര്‍ .ഈ വാക്കുകള്‍ക്ക് നന്ദി
Deleteവരികൾ വളരെ നന്ന്.... ചെറുപ്പത്തിൽ അമ്മ പാടിതന്നത് കുമാരനാശാന്റെ കവിതകളാണു...
ReplyDeleteഗുരുവിന്റെ ആശയങ്ങൾ ചില്ലുകൂട്ടിൽ അടച്ചവരേക്കുറിച്ച് പ്രതികരിച്ചേനേ കുമാരനാശാൻ ഇന്ന് ജീവിച്ചിരുന്നുവെങ്കിൽ
sumesh vasu വിന്റെ കുറിപ്പ് ഞാന്‍ മനസ്സില്‍ സൂക്ഷിക്കും .
Deleteസമ്മാനാര്‍ഹമായ കവിതയ്ക്ക് അഭിനന്ദനങ്ങള്‍ ഗീതാ ...!!
ReplyDeletekochumol(കുങ്കുമം)ഈ കൈയ്യോപ്പിന് നന്ദി .
Deleteതിരിയാ ലോക രഹസ്യമാരാഞ്ഞ നീ
ReplyDeleteആലസിച്ചു ചുഴിയിലമര്‍ന്നിതോ?
അണയാതിന്നു ജ്വലിച്ചങ്ങു നില്‍പ്പതീ
വിരിയും കാവ്യ ദളങ്ങള്‍ക്കു ശക്തിയായ് !
നന്നായിരിക്കുന്നു...
ഹൃദയംനിറഞ്ഞ ആശംസകള്‍!!
ജോയ് പാലക്കല്‍ - Joy Palakkal
Deleteസര്‍ ഈ വാക്കുകള്‍ക്ക് നന്ദി .
(പേര് പിന്നെ പറയാം) പക്ഷെ ഇവിടെ വന്ന് അഭിപ്രായം പറഞ്ഞതിനുള്ള നന്ദി ഞാന്‍ പിന്നെ പറയുന്നില്ല .നന്ദി .
ReplyDeleteമോഡല്‍ സ്കൂളില്‍ കവിതാ മത്സരത്തിനു പണ്ട് ഒന്നാം സമ്മാനം നേടിത്തന്ന "വീണപൂവ്" ഒന്നുകൂടെ ഓര്‍മയില്‍ വന്നു. ആശാന്, മലയാളത്തിന്‍റെ മഹാകവിക്ക് സാഷ്ടാംഗ നമസ്കാരം..
ReplyDeleteഈ കവിത എനിക്കിഷ്ടായെന്നു സന്തോഷത്തോടെ അറിയിക്കുന്നു.. കൂടാതെ സമ്മാനാര്‍ഹമായതിന്‍റെ മധുരത്തില്‍ പങ്കു ചേരുന്നു. ആശംസകള്‍.
സ്നേഹത്തോടെ മനു..
മനുവിന്റെ ഈ വാക്കുകള്‍ക്ക് ഞാന്‍ നന്ദി പറയുന്നു
DeleteR E A L M
ReplyDeleteഅതെ അങ്ങനെയാണ് .ഞാന്‍ ഇതില്‍ വലിയ അവഗാഹമുള്ള ആളല്ല .എന്നെ സഹായിച്ച ആളിനോട് അന്നെ പറയുന്നു .
Deleteബ്ലോഗിങ്ങിനെ സംബന്ധിക്കുന്ന എല്ലാ വിധ സഹായങ്ങള്‍കും ആദ്യാക്ഷരി ബ്ലോഗ് സന്ദര്‍ശിക്കാവുന്നതാണ് (http://bloghelpline.cyberjalakam.com/)
Delete<<"REALM" തന്നെയായിരിക്കണം.ഹെഡ്ഡര്‍ ചെയ്തപ്പോള്‍ "RELM" എന്ന് കരുതി ചെയ്തതാണ്>>
തലക്കെട്ടില്‍ മറ്റൊരു ചിത്രം (http://bloghelpline.blogspot.com/2008/04/17.html)
വളരെ ലളിതമായി അധികം സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവര്‍ക്ക് പോലും മനിസിലാവും വിധമാണ് ബ്ലോഗ് തയാറാക്കിയിരിക്കുന്നത്...ദയവു ചെയ്തു സന്ദര്‍ശിക്കുക...വളരെ നാളായി കാര്യമായി നെറ്റ് ഉപയോഗിക്കറില്ലായിരുന്നു...ആശംസകള്‍ ടീച്ചര്‍ ...
ഏതു വാക്കു ഞാന്‍ ചൊല്ലണം നെഞ്ചിലെ
ReplyDeleteകൂടുപൊട്ടിച്ച് -ചന്ദനം ചാര്‍ത്തുവാന്‍
സുഭഗമായ വരികള്‍ക്ക് എന്‍റെ നമോവാകം
സന്തോഷം ഈ വാക്കുകള്‍ക്കു
Deleteനന്നാകുന്നുണ്ട്,വിവര്‍ത്തവും നല്ലതാണ്.
ReplyDeleteസാഗരം പോലെ ആഴവും ആശയ സമ്പുഷ്ട്ടവുമായ കവിത..
ReplyDeleteവലിയ പുത്തി ഇല്ലാത്ത എനിക്ക് ഇതും കക്കിയായി തോന്നി..
ഭാവുകങ്ങള്‍ നേരുന്നു..സസ്നേഹം
www.ettavattam.blogspot.com
സാഗരം പോലെ ആഴവും ആശയ സമ്പുഷ്ട്ടവുമായ കവിത..വലിയ പുത്തി ഇല്ലാത്ത എനിക്ക് ഇതും കട്ടിയായി തോന്നി..
ReplyDeleteഭാവുകങ്ങള്‍ നേരുന്നു..സസ്നേഹം
ആശാനെക്കുറിച്ച് നല്ല ഒരു ഓര്‍മ്മക്കുറിപ്പ്-
ReplyDeleteഭാവുകങ്ങള്‍
മനോഹരമായ കവിത .ആശാന്റെ സ്മരണകള്‍ ഉറങ്ങുന്ന മണ്ണില്‍ നിന്ന് കുറിച്ച ഭാവഗീതം .എല്ലാ വിധ ഭാവുകങ്ങളും നേരുന്നു .ആശംസകള്‍
ReplyDelete
ReplyDeleteആശയഗംഭീരനായ ആശാനെക്കുറിച്ചുള്ള നല്ലൊരു tribute . അഭിനന്ദനങ്ങള്‍... ആശംസകള്‍.
ടീച്ചര്‍, എന്റെ അമ്മയെക്കുറിച്ച് എഴുതിയ കൊച്ചു വിലാപകാവ്യം നോക്കൂ. നന്ദി.
http://drpmalankot0.blogspot.com/
വൃത്തഭംഗമാണ് ടീച്ചറേ,ഈ കവിതയുടെയും ശാപം.കുമാരനാശാനെ സമ്മാനത്തിനു വേണ്ടിയല്ലാതെ വായിച്ചിരുന്നെങ്കിൽ ഇത് ഒഴിവാക്കാമായിരുന്നു.ഒട്ടും ഇഷ്ടമായില്ല.(കമന്റിന് ഉടനെ ഒരു ഡിലീറ്റടി പ്രതീക്ഷിക്കുന്നു.)
ReplyDelete