കുടുംബമരം
ഇവിടെയിന്നകലെയീ കൂട്ടില്‍ തനി-
-ച്ചിരുന്നണപൊട്ടിയൊഴുകുന്നു ദുഃഖം
കൊഴിയുന്നൊരിലകള്‍ക്കു പിറകില്‍
കാലത്തിന്റെ ചരിതവുമുറങ്ങുന്നു കീഴെ
******************************
പ്രൌഢിതന്നാകാശച്ചരുവില്‍ ഉയര്‍ന്നൊരാ
മരമായിരുന്നെന്‍ കുടുംബം
കിളികളങ്ങെത്രയണഞ്ഞങ്ങിണകളായ്
പല കൂട്ടൊരുങ്ങിയാത്തരുവില്‍
ഇരതേടിയകലേക്കു പോയൊരാക്കിളികളും
മറുകൂടു തേടാതണഞ്ഞു
ഒരു ചെറു നോവിലും കൂട്ടായി,താങ്ങായി
ഒരു നൂറു സ്വപ്‌നങ്ങള്‍ നെയ്തു.
ആയിരമായതു തളിരിട്ടു പൂവിട്ടു
കായ്ക്കുന്ന രസമിങ്ങറിഞ്ഞു
ഒരു കായ്ഫലത്തിന്റെ മാധുര്യമൊരുമിച്ചു
നുണയുന്ന സ്വാദങ്ങറിഞ്ഞു.
ഒരു കാറ്റടിച്ചാലന്നൊരു നല്ല മഴ പെയ്താല്‍
ചിറകുകള്‍ കുടയാക്കി നില്‍ക്കും
ചെറുവിരല്‍ നൊടിയിലും പതറുന്ന
പറവതന്‍ ഗതികേടില്‍ ഞങ്ങള്‍ ചിരിച്ചു.
********************************
ഒരുമിച്ചാ കൂട്ടിലായ് അരുമയായ് വാണവര്‍
അകലേക്കു ചിറകുകള്‍ വീശി
അണയാത്ത പകതന്റെയഗ്നിയുമായവര്‍
തണലുകള്‍ തേടിപ്പറന്നു.
കൊഴിയുന്നിരലയായങ്ങടരുന്ന ഫലമായി
പഴുതായിപ്പോയൊരാ ബന്ധം
സ്നേഹത്തിന്‍ ഗന്ധമിന്നകലെ മറഞ്ഞപ്പോള്‍
ഗേഹത്തിന്‍ വേരറ്റു പോയി
വാരുറ്റ ചൈതന്യകേദാരമൊന്നതിന്‍
തായ്‌വേരുണങ്ങിക്കരിഞ്ഞു
പൊയ്പ്പോയ കാലങ്ങളോര്‍ത്തിന്നു ഞാനുമീ
കയ്പ്പങ്ങിറക്കിക്കുഴഞ്ഞു.
ഒത്തങ്ങൊരുമിച്ചു നിന്നെങ്കില്‍ ,വേരുകള്‍
ചെറ്റു തലോടി നനയ്ക്കാം
ആര്‍ത്തങ്ങു കേറുന്ന ശാഖകള്‍ തന്നിലാ
കൂടുകള്‍ വീണ്ടും ചമയ്ക്കാം!!
ഒരു കുടക്കിഴിലീയുലകത്തെയൊരുമിച്ചു
കാണുകില്‍ നമ്മള്‍ ജയിച്ചു
വിരമിച്ചു പോകില്ല നന്മകള്‍ ,നമ്മള്‍ തന്‍
ഒരുമയ്ക്ക് സത്ഫലം കാണാം.
ഹരിപ്പാട് ഗീതാകുമാരി
വിരമിച്ചുപോകില്ല നന്മകള്‍
ReplyDeleteനല്ല കവിത
നല്ല ആശയം
നല്ല ആവിഷ്കാരം
അജിത് സാര്‍ ഈ കൈയ്യോപ്പിന് വളരെ നന്ദി
Deleteനല്ല കവിത..........
ReplyDeleteസ്നേഹത്തിന്‍ ഗന്ധമിന്നകലെ മറഞ്ഞപ്പോള്‍ ഗേഹത്തിന്‍ വേരറ്റു പോയി
niDheEsH kRisHnaN @ ~അമൃതംഗമയ~
Deleteഈ അനുവാചക കുറിപ്പിന് വളരെ നന്ദി
നല്ല കുടുംബത്തിൽ പിറന്ന കവിത കൂട്ടുകുടുംബാശംസകൾ കവിതക്കും കവിക്കും
ReplyDeleteബൈജു മണിയങ്കാല
Deleteഈ ആശംസക്ക് വളരെ നന്ദി
ഒരു കുടക്കിഴിലീയുലകത്തെയൊരുമിച്ചു
ReplyDeleteകാണുകില്‍ നമ്മള്‍ ജയിച്ചു
നന്മനിറഞ്ഞ കളിയും ചിരിയും നിറഞ്ഞുനില്‍ക്കുന്ന പൂര്‍വ്വകാലസ്മരണകളിലേക്ക്
കൂട്ടികൊണ്ടുപോയി. ടീച്ചറെ നന്നായിരിക്കുന്നു ഈ കവിത.
ആശംസകള്‍
സി വി തങ്കപ്പന്‍ സാര്‍
Deleteഈ കൈയ്യോപ്പിന് വളരെ നന്ദി
കൊഴിയുന്നിരലയായങ്ങടരുന്ന ഫലമായി
ReplyDeleteപഴുതായിപ്പോയൊരാ ബന്ധം
സ്നേഹത്തിന്‍ ഗന്ധമിന്നകലെ മറഞ്ഞപ്പോള്‍
ഗേഹത്തിന്‍ വേരറ്റു പോയി
അർത്ഥ സമ്പുഷ്ടവും ചിന്തനീയവുമായ വരികൾ
ഒരു മരക്കുടക്കീഴിൽ
ഒരുമിച്ചു വസിച്ചവർ
പോയ് മറഞ്ഞോരോ വഴിക്ക്
ആ നല്ല കാലം വരുമോയിനീയെന്നു
ആവാലാൽ പാർത്തിരിക്കുന്നൂ ചിലർ.
ആ കാലത്തിനായി നൊക്കിയിരിക്കുന്നവർക്കതു
കൈവരട്ടെ എന്ന ആശംസകളോടെ
P V Ariel സാര്‍
Deleteഈ വാക്കുകള്‍ക്ക് വളരെ നന്ദി
വേറേ വേറേ ആയെന്നാൽ
ReplyDeleteവേലകളെല്ലം പാഴല്ലേ..?
ആയാലും വേണ്ടീല്ല, വേറേ വേറേ ആയാൽ മതിയെന്നാ ഇപ്പൊ.
ഐശ്വര്യമുള്ളൊരു കവിത.നനമകൾ നേരുന്നു.
ശുഭാശംസകൾ....
സൗഗന്ധികം ഈ കൈയ്യോപ്പിന് വളരെ നന്ദി
Deleteഒരു കുടക്കിഴിലീയുലകത്തെയൊരുമിച്ചു
ReplyDeleteകാണുകില്‍ നമ്മള്‍ ജയിച്ചു
വിരമിച്ചു പോകില്ല നന്മകള്‍ ,നമ്മള്‍ തന്‍
ഒരുമയ്ക്ക് സത്ഫലം കാണാം.
ഒരുമിച്ചു നിന്നാൽ നന്മ എന്നറിഞ്ഞാലും ആരാണ് ഒരുമിച്ചു നില്ക്കാൻ തയ്യാറാകുന്നത്?? കവിത, ആശയം എല്ലാം നല്ലത് ..
Suma Rajeev ഈ അനുവാചക കുറിപ്പിന് വളരെ നന്ദി
Deleteമനോഹരമായ കവിത.
ReplyDeleteശ്രീ വളരെ നന്ദി
Deleteഎന്താ പറയ്ക
ReplyDeleteവളരെ മനോഹരം
പഴയ കാലത്തിന്റെ നന്മകളുടെ സുഗന്ധം പെയ്തിറങ്ങിയ കവിത
കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ നന്മകള്‍ പീലിവിടര്‍ത്തിയ രചന
കാലത്തിന്റെ കുത്തൊഴുക്കില്‍ നഷ്ടമായ ഓര്‍മകളുടെ വര്‍ണ്ണങ്ങള്‍ മനോഹരമായി കോര്‍ത്ത ഈ രചന വളരെ ഇഷ്ടമായി
ആശംസകള്‍
വംശവൃക്ഷത്തിലെ ഇലകള്‍ ചിലത് കൊഴിയുമ്പോള്‍ ചിലത് തളിര്‍ക്കുന്നു. ചിലത് കാറ്റത്ത് വേര്‍പെട്ട് പറന്നു പോകുന്നു. ചിലത് ശിഖിരങ്ങളോടെ നിലം പതിക്കുന്നു....കുടംബന്ധങ്ങളും ഏതാണ്ട് ഇങ്ങനെയൊക്കെത്തന്നെ..കവിത ഇഷ്ടപ്പട്ടു. ആശംസകള്‍
ReplyDelete