പ്രകൃതിയും കവിയും
"കവികളെ ;നിങ്ങള്‍ കണ്ണുവെച്ചാണിന്നീ
പ്രകൃതിതാളമുടച്ചു കളഞ്ഞതും! "
നിശിതമാം വാക്കില്‍ കൂരമ്പു പെയ്തപോല്‍
അശനിപാതങ്ങളേല്‍ക്കുന്നു പ്രജ്ഞയില്‍ .
ചര്‍ച്ചകള്‍ ,വീഴ്ച;ചിക്കിചികഞ്ഞങ്ങു
നാരുകീറിക്കുരച്ചു കുഴയവേ,
നേരതിന്റെ മറ നീക്കി വന്നിടും ,
പാരിതിന്റെ നിയമങ്ങളാണതും !
കേള്‍ ,മഹാത്മന്‍ , കാവ്യകൃത്തുക്കളീ
ഭൂമി തന്നില്‍ ജനിക്കാതെ പോയെങ്കില്‍ ,
നേരെ മുന്നില്‍ വിരിയുന്ന പൂവിന്റെ
ചാരുശോഭ ,പിന്നാരു വര്‍ണ്ണിക്കുവാന്‍ ?
ചോര വാര്‍ന്നുഴറുന്ന ഭൂമിതന്‍
ദീനരോദനമാരു പകര്‍ത്തിടാന്‍?
നീരുവറ്റിക്കുഴയവേ,മറ്റൊരു
നാവതായിങ്ങിതാരു ചമഞ്ഞീടാന്‍ ?
നേരു ചൊല്ലുവാന്‍ വാക്കുകള്‍ തന്നൊരാ
ഭാഷയെ ,വാനിനോളമുയര്‍ത്തുവാന്‍
കാമനയ്ക്കു കടിഞ്ഞാണതില്ലെങ്കില്‍
കാറ്റിലാകുന്ന ചേതനയോര്‍ത്തിടാന്‍
ഉള്ളിലെക്കാടു വെട്ടിത്തെളിക്കുവാന്‍
വെള്ളമിറ്റിത്തരിശു നിലങ്ങളില്‍
തെല്ലു നന്മ വിതച്ചതു കൊയ്യുവാന്‍,ആ-
-കൊയ്ത്തുപാട്ടിന്നുമീണമായ് ,താളമായ്!
ചോദ്യശരങ്ങളെയ്തങ്ങനീതിതന്‍
വേരറുത്തങ്ങു ദൂരേക്കെറിയുവാന്‍
പോരടിക്കുന്ന രൗദ്രഭാവങ്ങളില്‍
വേര്‍പെടുന്നൊരാ നന്മയെത്തേടുവാന്‍
ആമയങ്ങളണയ്ക്കുമമ്മിഞ്ഞയില്‍
ആത്മബോധമുണര്‍ത്തി ജ്വലിക്കുവാന്‍
ആളിയാളിപ്പടരുന്നൊരഗ്നിയാം
മാതൃഭൂവിനോടുള്ളനുരാഗമായ് !
ജനിമൃതികള്‍ക്കര്‍ത്ഥങ്ങള്‍ തേടുവാന്‍
അതു പാഠമായ്,ബോധമായ് പകരുവാന്‍
പടവാളുകള്‍ വാക്കില്‍ ,ജ്വലിക്കുമാ
കവികുലത്തെ മറക്കുവതെങ്ങനെ?
ഒരുവാക്കിലൊരായിരം വര്‍ണ്ണങ്ങള്‍
മറുവര്‍ണ്ണത്തിലായിരം ബിംബങ്ങള്‍
ഇതു മറ്റാര്‍ക്കു കഴിയുവാന്‍ ,വാക്കിനാല്‍
ഋതുഭേദങ്ങളമ്മാനമാടിടാന്‍?
എത്ര സുന്ദരമീക്കവിത
ReplyDeleteവാക്കുകളില്ല വിശേഷിപ്പിക്കാന്‍
അജിത് സര്‍ ഈ വാക്കുകള്‍ക്ക് നന്ദി ,ആശംസകള്‍
Deleteടീച്ചറുടെ പദ സമ്പത്തും അതിന്‍റെ സുന്ദരമായ അവതരണവും .. വളരെ മനോഹരമായി.. കവികളെ ;നിങ്ങള്‍ കണ്ണുവെച്ചാണിന്നീ
ReplyDeleteപ്രകൃതിതാളമുടച്ചു കളഞ്ഞതും!
വളരെ വ്യത്യസ്തമായ ഒരു വീക്ഷണത്തില്‍ ഉള്ള കവിത
നിത്യഹരിതയായ ഭൂമി കവിയുടെ കാല്പനികമനസിനെഉണര്‍ത്തിയപ്പോള്‍ സുന്ദര കാവ്യം എഴുതിയ കവി തന്നെ ആസന്നമരണയാണ് എന്നറിഞ്ഞപ്പോള്‍ ഭൂമിക്ക് ഒരു ചരമഗീതം എഴുതി..
അങ്ങനെ ഒരുവാക്കിലൊരായിരം വര്‍ണ്ണങ്ങള്‍ സൃഷ്ടിക്കാന്‍ കവിക്ക് കഴിയും .....
ഹലോ സാജന്‍
Deleteഈ അവലോകനത്തിനും നന്മയുടെ വാക്കുകള്‍ക്കും ഒരുപാട് സന്തോഷം .......നന്ദി
ചേച്ചുവേ :)
ReplyDeleteഎന്തോ ............അരുണ്‍ നന്ദി
Deleteആശയത്തോടുകൂടിയുള്ള ഭാവന നന്നാക്കി.
ReplyDeleteറാംജി സര്‍ ഒരുപാട് നന്ദി .സന്തോഷം
Deleteകവികളെ പ്രകൃതി സ്നേഹികളെ പരിസ്ഥിതി വാദികളെ നിങ്ങൾ കോർപ്പറേറ്റ് ലോബ്ബികളുടെ പിണിയാളുകൾ അതാണ് പുതിയ മുദ്രാവാക്യം ജസിതയുടെ പോരാട്ടം എന്ത് ഭംഗിയായി പാര്ശ്യവല്ക്കരിച്ചു ക്ലോണ്‍ ചെയ്തു നാളെ കാടും മരവും പുഴയും ഉണ്ടാക്കുമായിരിക്കും പുതു കോർപ്പറേറ്റ്
ReplyDeleteഇത്ര ശക്തമായ വരികൾ വൃത്ത ഭംഗിയിൽ തന്നെ എഴുതാൻ കഴിഞ്ഞത് അതിശയം
ബൈജു ....ഈ നിരീക്ഷണത്തിനും കൈയ്യോപ്പിനും ഒരുപാട് നന്ദി .സന്തോഷം
Delete"ആമയങ്ങളണയ്ക്കുമമ്മിഞ്ഞയില്‍
ReplyDeleteആത്മബോധമുണര്‍ത്തി ജ്വലിക്കുവാന്‍
ആളിയാളിപ്പടരുന്നൊരഗ്നിയാം
മാതൃഭൂവിനോടുള്ളനുരാഗമായ് !"
ഹ ഹ ഹ അങ്ങനെ ഉള്ള അബദ്ധമൊന്നും ഉണ്ടാകാതിരിക്കാനല്ലെ നമ്മൾ ഇംഗ്ലീഷ് മീഡിയകമാക്കുന്നതും മലയാളമെങ്ങാനും പറഞ്ഞു പോയാൽ ഫൈനടിക്കുന്നതും ഒക്കെ
ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage
Deleteഈ വാക്കുകള്‍ക്കും കൈയ്യോപ്പിനും വളരെ നന്ദി ,സന്തോഷം
കവിത ഒരുപാടിഷ്ടമായി ...ആശംസകൾ
ReplyDeleteഅശ്വതി
Deleteഒരുപാട് സന്തോഷം ,നന്ദി
ഹൃദ്യമായിരിക്കുന്നു കവിത.
ReplyDeleteആശംസകള്‍
തങ്കപ്പന്‍ സാര്‍ ഈ കൈയ്യോപ്പിനു വളരെ നന്ദി ,സന്തോഷം
Deleteഒരു പ്രത്യേക ഭംഗിയുണ്ട് ടീച്ചറുടെ കവിതകള്‍ക്കെല്ലാം... തുടക്കം മുതല്‍ ഒടുക്കം വരെ ഒഴുക്ക് നഷ്ടപ്പെടാതെയുള്ള എഴുത്ത്...കവിതയിലുടനീളം കാണാവുന്ന സുന്ദരമായ വാക്കുകള്‍... ഈ കവിതയും വളരെ മനോഹരമായിരിക്കുന്നു...ആശംസകള്‍...
ReplyDeleteവളരെ വളരെ മികച്ച രചന.
ReplyDeleteനല്ല കവിത .
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.
ശുഭാശംശകൾ...
മനോഹരമായ കവിത.
ReplyDeleteഹൃദ്യമായിരിക്കുന്നു കവിത.
ReplyDeleteആശംസകള്‍
രചന വളരെ മനോഹരമായിരിക്കുന്നു
ReplyDeleteആശംസകള്‍
Beautiful !
ReplyDeleteസംഗീത് ,സൗഗന്ധികം,ബിപിന്‍ ,തോമസ് ആന്‍റണി ,സഞ്ജീവ് ദാമോദരന്‍ ,ഡോക്ടര്‍ പ്രേംകുമാര്‍ ഏവര്‍ക്കും വളരെ നന്ദി
ReplyDeleteഈ രചനയില്‍ എത്തിയതിനും അഭിപ്രായങ്ങള്‍ നല്‍കിയതിനും ഈ പ്രോത്സാഹനങ്ങള്‍ക്കും
ആശംസകള്‍