Saturday, April 26, 2014

സഹനപര്‍വ്വം.....................



സഹന പര്‍വ്വം .............................



സഹനത്തിന്റെ ഉമിത്തീച്ചൂടില്‍
വിയര്‍പ്പുചാലൊഴുക്കവേ
ക്രൂശിതന്റെ ,നിണമൊഴുകിയ
ശരീരം,ഞാന്‍ ദര്‍ശിച്ചു .

കുരിശുമരണങ്ങള്‍ ,സഹനത്തിന്റെ
നേര്‍ക്കാഴ്ചകളാകുമ്പോള്‍
സ്വാതന്ത്ര്യത്തിന്റെ കുളിര്‍ക്കാറ്റ്‌
സഹനത്തിന്റെ ആവിയില്‍ ഉയര്‍ന്നതത്രേ..............

സഹനത്തിന്റെ അതിര്‍വരമ്പുകളില്‍
തീയാളിപ്പടരുമ്പോള്‍
പച്ചപ്പിന്റെ നാമ്പുകള്‍
കരിഞ്ഞ് പുകയുയരുന്നു

ജയിക്കുന്നവന്‍ വാഴ്ത്തപ്പെടുകയും
പരാജിതനില്‍ കല്ലെറിയുകയും ചെയ്യവേ
ആണിയടിക്കപ്പെട്ട പ്രതികരണത്തിന്റെ
രൂപത്തില്‍ ,വിയര്‍പ്പിന് ,ചോരയുടെ ഗന്ധം

മൗനത്തിന് സഹനമെന്ന അര്‍ത്ഥമുണ്ടെങ്കില്‍ .....
മൂകതകളെല്ലാം വിരുദ്ധോക്തികളത്ര
അണകെട്ടി നിറുത്തിയ വീര്‍പ്പുമുട്ടലുകള്‍
ഒരു പഴുതു തേടി ഉഴറിയലഞ്ഞു

നന്ദികേടിന്റെ സൂര്യപുത്രന്മാര്‍
ഗര്‍ഭപാത്രത്തെ ചുട്ടുപഴുപ്പിക്കവേ
സഹനത്തിന്റെ പൂവിതള്‍ മാനസങ്ങള്‍
സൂര്യനുനെരെ മുഖം തിരിച്ചു

സഹിച്ചു സഹിച്ച്,പാഴ്ത്തടിയായിപ്പോയ
ഭൂമിയുടെ മേനിയില്‍ ,കുമിളുകള്‍ കുട വിരിച്ചു ..
ആ കുടകളുടെ തണലില്‍
പിന്നെയും പരാദകോടികള്‍ ........................

8 comments:

  1. പഴുതുണ്ടാക്കിയില്ലെങ്കിലും പൊട്ടാന്‍ തിടുക്കം കൂട്ടി....
    കാലത്തിന്റെ നീറ്റലുകള്‍

    ReplyDelete
    Replies
    1. രാംജി സാര്‍ ,വളരെ നന്ദി ഈ വാക്കുകള്‍ക്ക്

      Delete
  2. ആ കുടകളുടെ തണലില്‍
    പിന്നെയും പരാദകോടികള്‍ ..

    ReplyDelete
    Replies
    1. ഗിരീഷ്‌ ഈ കൈയ്യോപ്പിന് വളരെ സന്തോഷം ,നന്ദി

      Delete
  3. നന്ദികേടിന്റെ സൂര്യപുത്രന്മാര്‍
    ഗര്‍ഭപാത്രത്തെ ചുട്ടുപഴുപ്പിക്കവേ
    സഹനത്തിന്റെ പൂവിതള്‍ മാനസങ്ങള്‍
    സൂര്യനുനെരെ മുഖം തിരിച്ചു
    ചിന്താര്‍ഹമായ വരികള്‍
    മനോഹരമായ കവിത
    ആശംസകള്‍

    ReplyDelete
  4. ആത്മപീഢകളുടെ എരിവെയിലേറ്റ്, മൗനത്തിന്റെ ഉത്തുംഗശൃംഗങ്ങളിൽ സഹനത്തിന്റെ സൗന്ദര്യം ഉറവെടുക്കുന്നു.

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  5. സഹിച്ചു സഹിച്ച്,പാഴ്ത്തടിയായിപ്പോയ
    ഭൂമിയുടെ മേനിയില്‍ ,കുമിളുകള്‍ കുട വിരിച്ചു ..
    ആ കുടകളുടെ തണലില്‍
    പിന്നെയും പരാദകോടികള്‍ ........................ Sathyam!

    ReplyDelete