സംഗമം
താരകം കണ്‍ചിമ്മിനോക്കുന്നൊരാകാശ-
മേലാപ്പിലെത്തിപ്പിടിക്കാന്‍
താഴെയുള്ളിത്തിരിപ്പോന്നൊരാ നാമ്പു-
-മിന്നേറെക്കൊതിക്കുവതെന്തിനായ് .....?
കുഞ്ഞുചിറകു കുടഞ്ഞു പുറത്തെഴും
പഞ്ചവര്‍ണ്ണക്കിളി പൈതല്‍,
എന്തിനാണാ വാനമൊന്നങ്ങു പുകൂവാന്‍
വെമ്പുന്നിതാര്‍ത്തിയാലെന്നും ?
തീരത്തിനുമ്മകൊടുത്തു വിടപറ-
-ഞ്ഞോടിക്കിതയ്ക്കുന്നലകള്‍
ആകെക്കൊതിക്കുവതെന്തിനായ്
ഏതു ,സംഗമഭൂവിലണയാന്‍ ?
ഉള്ളിലാകെത്തപിച്ചും പുകഞ്ഞുമാ
പ്രജ്ഞയില്‍ക്കുളിരാകെ ചൊരിഞ്ഞും
മുദ്രണങ്ങള്‍ക്കുമിന്ദ്രിയ സീമയ്ക്കു-
മപ്പുറത്തൊരു കല്പനാ-സംഗമം!!
നിലമൊരുക്കുന്നതും,വിത്തൊരുങ്ങുന്നതും
മുകുളമുണരുന്നതും ,ദലമുതിര്‍ക്കുന്നതും
മധുചുരത്തുന്നതും ,ഭ്രമരമെത്തുന്നതും
ഉറവപൊട്ടുന്നതും ,നദികളൊഴുകുന്നതും
ഇഴ പിരിയുന്നതും ,ഇണ ചേരുന്നതും
ഇടി മുഴങ്ങുന്നതും ,മഴയുതിര്‍ക്കുന്നതും
ആര്‍ത്തലച്ചു പെയ്യുന്നതും ,ഒഴുകി-
-യാര്‍ത്തു കുതിക്കുന്നതും ,ഒരു സംഗമത്തിനായ്
ഒഴുകിയകലുമ്പോഴും ,തീരത്തിനൊരു
കൈക്കുടന്ന നിറയെ നനവും ,പച്ചപ്പുമായ്
ഒരു വിളര്‍ച്ചയില്‍ ,തളര്‍ച്ചയില്‍
ഉണര്‍വ്വിന്റെ കളഗീതമൊഴുക്കിയും
ജനന-മരണ വലയങ്ങള്‍ പൂര്‍ണമായ്
അനാദിയാം ആത്മഹര്‍ഷോന്മാദ സംഗമം
ജനന-മരണ വലയങ്ങള്‍ പൂര്‍ണമായ്
ReplyDeleteഅനാദിയാം ആത്മഹര്‍ഷോന്മാദ സംഗമം
അതെ.
കുഞ്ഞുചിറകു കുടഞ്ഞു പുറത്തെഴും
ReplyDeleteപഞ്ചവര്‍ണ്ണക്കിളി പൈതല്‍,
എന്തിനാണാ വാനമൊന്നങ്ങു പുകൂവാന്‍
വെമ്പുന്നിതാര്‍ത്തിയാലെന്നും ?
ശരിയാണ്....
കുഞ്ഞുമനസ്സിലിടം പിടിച്ചാചെറുകാടിന്റെ
ReplyDeleteവന്യത തേടി
ഉള്ളിളിരുളും കുളിരും പകരുന്ന
കാനനധന്യത തേടി ...അലയുന്ന ഒരു പാവം ജന്മം.
നല്ല കവിത.
ഒഴുകിയാര്‍ത്തു കുതിക്കുന്നതും ,ഒരു സംഗമത്തിനായ്......
ReplyDeleteനല്ല ഭാവന...
മനോഹരമായ കവിത
ആശംസകള്‍
മനോഹരകവിത
ReplyDeleteമനോഹര രചന .നല്ല വരികള്‍ . . . ആശംസകള്‍
ReplyDeleteമനോഹര രചന .നല്ല വരികള്‍ . . . ആശംസകള്‍
ReplyDeleteഉള്ളിലാകെത്തപിച്ചും പുകഞ്ഞുമാ
ReplyDeleteപ്രജ്ഞയില്‍ക്കുളിരാകെ ചൊരിഞ്ഞും
മുദ്രണങ്ങള്‍ക്കുമിന്ദ്രിയ സീമയ്ക്കു-
മപ്പുറത്തൊരു കല്പനാ-സംഗമം!!
രചന സുന്ദരമായിരിക്കുന്നു ടീച്ചറെ ...
നന്നായിരിക്കുന്നു...
ReplyDeleteഎന്റെ ഈ കൊച്ചു രചനയില്‍ എത്തി കൈയ്യൊപ്പ് ചാര്‍ത്തിയ എല്ലാ വായനക്കാര്‍ക്കും ഹൃദ്യമായ നന്ദി
ReplyDeleteഒരുമയോടു കൂടി
ReplyDeleteഒഴുകി വന്നിടുന്നു;
ചരണപങ്കജങ്ങൾ
പണിയുവാൻ വരുന്നൂ...
നിരുപമലാവണ്യപരമാത്മവാരിധിയിലേക്കുള്ള ജീവാത്മാക്കളുടെ പ്രവാഹനൈരന്തര്യം മനോഹരമായി വരികളിൽ കോർത്തിണക്കിയിരിക്കുന്നു. മികച്ച രചന.
ശുഭാശംസകൾ....