To Sleep -William Wordsworth
--------
A flock of sheep that leisurely pass by
One after one; the sound of rain, and bees
Murmuring; the fall of rivers, winds and seas,
Smooth fields, white sheets of water, and pure sky;
I've thought of all by turns, and still I lie
Sleepless; and soon the small birds' melodies
Must hear, first uttered from my orchard trees,
And the first cuckoo's melancholy cry.
Even thus last night, and two nights more I lay,
And could not win thee, Sleep! by any stealth:
So do not let me wear tonight away:
Without Thee what is all the morning's wealth?
Come, blessed barrier between day and day,
Dear mother of fresh thoughts and joyous health!

നിദ്രയോട് ...................വിവര്‍ത്തനങ്ങള്‍
------------------------------------------------------
നിദ്ര പുല്കുവാനാകാതെയൊന്നിങ്ങു
കണ്‍ തുറന്നു ഞാനിന്നീക്കിടക്കയിൽ
ഒന്നു തിരിഞ്ഞു മറിഞ്ഞു കിടക്കവേ
ഓർമയിൽ ചിത്രമോടിയെത്തുന്നിതാ
അലസഗമനം നടത്തുന്നൊരാടുകൾ
കുളിരുപെയ്യുന്ന ഗാനമായ് മഴയതും
പാട്ടുപാടുന്നൊരരുവികൽ ,നദികളും
നീട്ടിമൂളിമുരളുന്ന വണ്ടുകൾ
വീശിയെത്തിക്കടന്നുപോം മാരുതൻ
അലറിയാര്ക്കുന്ന സാഗരം ,പിന്നെയാ
സുഖദചിത്രമായ് നീണ്ട വയലുകൾ
മഞ്ഞുപാളികൾ നീങ്ങും തടാകവും
തെളിമയാർന്നു വിളങ്ങുന്ന വാനവും
പേർത്തു പേർത്തിതാ ചിന്തയിൽ
പിന്നെയും ,കാതമേറെയങ്ങകലായ് നീദ്രയും
ത്വരിതമുയരുന്നിതകലെയായ് പക്ഷികൾ
സുഖദ ഗാനം പൊഴിക്കും നിനാദവും
ആദ്യമായ് ശോകഗാനം പൊഴി -
ക്കുന്നൊരേകമാം കുയിൽപാട്ടുമീവീഥിയിൽ
നിദ്രയറ്റു ഞാൻ ക്ഷീണിതനായിതാ
നിന്നെയൊന്നങ്ങു പുൽകുവാനാകാതെ
ഈവിധം വൃഥാ പാഴിൽ ദിനങ്ങളും
പോയിടൊല്ലേ നീ ,ഇന്നെന്റെ കണ്ണുകൾ
പ്രീതിയോടെ തലോടണേ നിത്യവും
നീയിതില്ലാതെയില്ലയുണർവുമീ
ഭൂമിയിൽ സത്പ്രഭാതവുമില്ലപോൽ
പകലുകൾക്കിടെയനുഗ്രഹവർഷമായ്
ഭംഗമാം നീയണയുന്നു നിത്യവും
അരികിലോടിയണയുകെൻ ചിന്തയിൽ
പുതുമകൾ നിറച്ചൂർജ്ജം ചൊരിയുവാൻ
അരുമയായ് പ്രിയ നിദ്രയാം ജനനി നീ
കരുണയോടെ ചൊരിയുകാരോഗ്യവും ....
--------------------------------------------------
മനോഹരമായി വിവര്‍ത്തനം ചെയ്തു
ReplyDeleteഅജിത് സാര്‍ വളരെ സന്തോഷം ഈ കൈയ്യോപ്പിന്
Deleteനന്നായിരിക്കുന്നു ടീച്ചര്‍
ReplyDeleteആശംസകള്‍
തങ്കപ്പന്‍ സാര്‍ വളരെ നന്ദി
Deleteമനോഹരമായ കവിത.
ReplyDeleteഇതിന് വിവർത്തനം എന്ന് പേരിടുന്നത് അൽപ്പം കടന്ന കൈ ആണ്. സ്വന്തമായി നിൽക്കുന്ന കവിത. ആശയത്തോട് കടപ്പാട് എന്ന് പറയുന്നാകും ശരി. അവസാനത്തെ രണ്ടു വരികൾ അൽപ്പം വേറിട്ട് നിൽക്കുന്നത് പോലെ തോന്നി.
ആശയം കടം കൊണ്ട് നമ്മുടെ ചുറ്റുപാടിൽ കാണുന്ന കാര്യങ്ങൾ ചേർത്ത് എഴുതിയാൽ കൂടുതൽ ഭംഗിയാകും എന്ന് തോന്നുന്നു.
ആശംസകൾ.
ബിപിന്‍ സാര്‍ ഒരുപാടു നന്ദി ഈ വാക്കുകള്‍ക്ക് .........
Delete