Friday, November 21, 2014

.കാലധര്‍മ്മം .............വിവര്‍ത്തനം

കാലധര്‍മ്മം .............


[Death the Leveller


വിണ്ണിനോളമുയര്‍ന്നു,പൊന്നിന്‍ പ്രഭ 
ചിന്നി നിന്നൊരാ പ്രൌഢിയും ധാഡിയും
എന്നുമെന്നും നിഴലുകള്‍ മാത്രമാ-
ണിങ്ങു മാത്രയില്‍ വീണു ചിതറിടും
പ്രൌഢിതന്‍ രാജചിഹ്നങ്ങളൊക്കെയും
മണ്ണു പുരണ്ട പണിയായുധങ്ങളും
ഒന്നു പോലെയി മണ്ണില്‍ പതിച്ചിടും
മഞ്ഞുപോലെ പതിക്കുകില്‍ , ആ കരം !
ഏതു പടച്ചട്ട പോരുമീ ശക്തമാം
ആയുധം;വിധി തട്ടിയകറ്റുവാന്‍ 


പൊന്‍കതിരുകള്‍ കൊയ്യുമാ കര്‍ഷകന്‍ 
കൊന്നു വെന്നിക്കൊടികള്‍ പാറിക്കുവോന്‍
ഏറെ വീര്യം ഞരമ്പില്‍ ത്രസിക്കുവോര്‍ 
ചേരുമീ മണ്ണില്‍ ഏറ്റവും തുച്ഛരായ്
ഇന്നിതല്ലെങ്കില്‍ നാളെയങ്ങീവിധി 
വന്നു ചേര്‍ന്നിടും തെല്ലില്ല സംശയം 
അന്നു, മന്നിലവസാന ശ്വാസവും 
തീര്‍ന്നു മൃത്യുവിന്‍ കാരാഗൃഹത്തിലും!


നെറ്റിമേലുള്ള വീരന്റെ മുദ്രകള്‍ ,
മാഞ്ഞു വര്‍ണം പടര്‍ന്നങ്ങു പോയിടും 
മാലകള്‍ വാടിക്കൊഴിഞ്ഞങ്ങു പോയിടും
വീമ്പടിക്കുവാനാവില്ല നേട്ടവും 
വെറ്റിവെന്നിക്കൊടികള്‍ പാറിച്ചവര്‍
തോറ്റു കാരാഗൃഹങ്ങളില്‍ വീണവര്‍ 
ഇല്ല രാജാവും ,യാചകനും പിന്നെ 
വര്‍ണഭേദങ്ങളാടിയുറഞ്ഞവര്‍ !
മൃത്യുവിന്‍ രക്തവര്‍ണമാം അള്‍ത്താര
തന്നിലെത്തിടും ,ഭേദങ്ങളറ്റിടും
അപ്പൊഴാത്തണുത്തൊരാ സ്പര്‍ശനം
സ്പന്ദനം സര്‍വ്വമൂതിയണച്ചിടും....


എങ്കിലുമന്നു മണ്ണിലുയിരാര്‍ന്നു
ശാഖകള്‍ പടര്‍ന്നൂര്‍ജ്ജം ഉണര്‍ത്തിയാ
വര്‍ണമാകെ വിടര്‍ത്തി ,സുഗന്ധവും 
വിണ്ണിനോളമുയര്‍ത്തിപ്പെരുമയില്‍
നന്മ തന്‍ വിത്തു പാകിക്കടന്നവര്‍
എന്നുമെന്നും ജ്വലിച്ചു വിളങ്ങിടും !!

[http://www.daypoems.net/poems/288.html]

15 comments:

  1. മനോഹരമായ വിവര്‍ത്തനം

    ReplyDelete
    Replies
    1. അജിത് സാര്‍ വളരെ നന്ദി

      Delete
    2. Great work teacher. A link to this page is also set at www.feltktm.wordpress.com which is a newly formed community of HSS Teachers in English. Hope you would support us
      FELT Blog Team

      Delete
  2. ഗംഭീരമായിരിക്കുന്നു ടീച്ചർ. അർഥഭംഗി ചോരാതെയുള്ള വിവർത്തനം.
    ആലാപനത്തിന്റെ ഓഡിയോ കൂടി നിർബ്ബന്ധമായും ഉൾപ്പെടുത്തണം. അതിനു വലിയ സാങ്കേതിക വൈദഗ്ദ്ധ്യമൊന്നും വേണ്ട. കുട്ടികളോടു പറയൂ. അവർ ചെയ്തു തരും.
    "മാലകള്‍ വാടി ,വീണു കൊഴിഞ്ഞിടും " എന്ന വരിയിൽ എന്തോ ഒരു കല്ലുകടി ഇല്ലേ എന്നൊരു സംശയം. വീഴുകയും കൊഴിയുകയും കൂടി വേണോ?
    ശിവപ്രസാാദ്. ആർ
    MHSS കങ്ങഴ, കോട്ടയം

    ReplyDelete
    Replies
    1. ശിവ പ്രസാദ് സാര്‍ ,ഒരു പാട് സന്തോഷം ,ഈ കൊച്ചു രചനയില്‍ എത്തി കൈയ്യൊപ്പ് ചാര്‍ത്തിയതില്‍......നന്ദി

      Delete
  3. സ്വതന്ത്ര തർജമ. നന്നായിരിയ്ക്കുന്നു.

    മൂല കവിതയുടെ വിശാല ആശയം മാത്രം മതിയായിരുന്നു. ചിലപ്പോഴൊക്കെ പദാനുപദ വിവർത്തന ശൈ ലിയിലെയ്ക്കു പോകുമ്പോൾ അൽപ്പം വല്ലായ്മ അനുഭവപ്പെടുന്നു. " മണ്ണ് പുരണ്ട പണിയായുധങ്ങൾ, വിധിയെ തടുക്കുന്ന ആയുധങ്ങൾ,മഞ്ഞു പോലെ പതിയ്ക്കുന്നു " ഒക്കെ അങ്ങിനെ വന്നതാണ്.

    രണ്ടാമത്തെ ഖണ്ഡികയിൽ " പൊൻ കതിര് കൊയ്യുന്ന കർഷകൻ കൊന്നു വെന്നിക്കൊടികൾ പാറിയ്ക്കുന്നത്‌" അർത്ഥം അത്ര ശരിയായി തോന്നിയില്ല. 'ഖഡ്ഗ ധാരികൾ വിളവ്‌ എടുത്തെന്നിരിയ്ക്കാം കൊലപാതകത്തിന്റെ കീർത്തി വീണ്ടും വിതയ്ക്കാം' എന്നാണോ അർത്ഥമാക്കിയത്?

    ഇങ്ങിനെ കൊച്ചു കൊച്ചു കാര്യങ്ങൾ വായിച്ചപ്പോൾ തോന്നി.

    നല്ല കവിത. ആശംസകൾ.

    ReplyDelete
    Replies
    1. Bipin sir ഈ കൊച്ചു രചനയില്‍ എത്തി കൈയ്യൊപ്പ് ചാര്‍ത്തിയതില്‍......നന്ദി

      Delete
  4. തത്ക്കാല ദുനിയാവ്‌ കണ്ട്‌ മയങ്ങാതെ.....

    മനോഹരമായ വിവർത്തനം


    ശുഭാശംസകൾ......

    ReplyDelete
    Replies
    1. സൗഗന്ധികം.........വളരെ നന്ദി

      Delete
  5. പഥ്യം നിറഞ്ഞ പദരചന!
    ആശംസകള്‍ ടീച്ചര്‍

    ReplyDelete
  6. സുന്ദരം കവിത എല്ലായിടവും ഒരേ വികാരത്തിൽ ചിന്തിക്കുന്നു
    സാത്വികം മനോഹരം

    ReplyDelete
    Replies
    1. ബൈജു മണിയങ്കാല...........വളരെ നന്ദി

      Delete
  7. ഡോ. പി. മാലങ്കോട്,വളരെയധികം നന്ദി

    ReplyDelete