Friday, April 10, 2015

പുഴ ........................

പുഴ ...




എന്താണ് സംഭവിച്ചത്..?


കാലങ്ങളായി ഒരേ വേഗതയില്‍ 

ഒഴുകുകയായിരുന്നുവല്ലോ

ഓരോ തട്ടും തടവും 

തീരങ്ങളും മന:പാഠമായിരുന്നു

വേഗാവേഗങ്ങള്‍ക്കെന്തുപറ്റി 

ഒഴുക്കിന്റെ ചിറകുകള്‍ തളര്‍ന്നുവോ ?

പരന്നൊഴുകാതെ ,

പതിവു വഴികളിലെ 

ദ്രുത ചലനങ്ങളില്‍ ചിറകുകള്‍ തല്ലി ,

വഴി പിരിഞ്ഞ് ,ഇഴയകന്ന്‍

ഉണര്‍വു വറ്റി ,വിഹ്വലതകളില്‍ ,

മുഖച്ഛായ മാറി ,ഇടുങ്ങിയൊതുങ്ങി 

വേരും പേരും ഉണങ്ങിച്ചുരുങ്ങി 

സ്മൃതികളില്‍ ,മണല്‍ത്തിട്ടകളായ്

10 comments:

  1. പുഴയൊഴുകുന്നപോലെ

    ReplyDelete
  2. Replies
    1. സുധി അറയ്ക്കൽ ,സന്തോഷം

      Delete
  3. പുഴയെ ജീവിതത്തോട് ഉപമിച്ചുള്ള രചന നന്നായി -വിശിഷ്യാ ഇക്കാലത്ത് !

    ReplyDelete
    Replies
    1. Mohammed Kutty.N ഈ കൈയ്യോപ്പിന് വളരെ നന്ദി

      Delete
  4. അതെ അതാണ്‌ സംഭവിച്ചത്. ഒരേ വേഗത. പതിവ് വഴികൾ, പരന്ന് ഒഴുകാതിരിയ്ക്കൽ.

    ഗദ്യ കവിത. പുഴയെ പോലെ ഒഴുകട്ടെ കവിത.

    ReplyDelete
    Replies
    1. Bipin സര്‍ ഈ നല്ല വാക്കുകള്‍ക്ക് നന്ദി

      Delete
  5. അതെ,അതാണ്‌ സംഭവിക്കുന്നത്‌.
    കാലംപോകെ മാറ്റങ്ങള്‍.വിഹ്വലതകള്‍......
    നല്ല ചിന്തകള്‍ ടീച്ചര്‍
    ആശംസകള്‍

    ReplyDelete