വേദി.........
---------
രസിച്ചും,രസിപ്പിച്ചും നിറഞ്ഞവ
ഉയരങ്ങള്‍ക്കടിത്തറയും ,കളരിയുമായവ
കരഘോഷത്താല്‍ നിറഞ്ഞവ
കൂക്കി വിളികളാല്‍ മുറിഞ്ഞവ,
കണ്ണീരാല്‍ നനഞ്ഞവ
അവനവനെ അറിയിച്ചവ
നിറങ്ങള്‍ ചാലിച്ചവ
വേഷങ്ങള്‍ അണിയിച്ചവ , അഴിച്ചവ
സ്വയം വില്ലായ് ചമഞ്ഞവ
ശരങ്ങള്‍ തൊടുത്തവ ,പലതും എരിച്ചവ
സ്ഫുലിംഗങ്ങള്‍ ഉതിര്‍ത്തവ
ആളുന്നൊരഗ്നീ തന്‍ സാക്ഷിയായവ
ചരിത്രമുറങ്ങുന്നവ
തിരശ്ശീലകള്‍ ഇനിയും...
ഉയരുവാന്‍ വെമ്പുന്നവ
അതിനായ് കാത്തിരിക്കുന്നവ.............
വേദികളെത്ര പിന്നിട്ട ജീവിതനാടകം!
ReplyDeleteഅതെ സാര്‍
Deleteഈ കൈയ്യോപ്പിന് നന്ദി
ഇനിയും ഉയരങ്ങളിലേക്ക്.....
ReplyDeleteഎത്തിപ്പിടിക്കാനായ്...........
ആശംസകള്‍