എനിക്കൊന്നും അറിയില്ലയെന്നു ഞാനറി
യുന്നിടത്തെന്റെയറിവു തുടങ്ങന്നു .
നടന്നു ഞാനടുത്തുചെല്ലുമ്പോളകലേക്ക്
കടന്നു മാറുന്നതാണതിന്‍ ചക്രവാളം !
ഇരുന്നു ഞാനൊരുശിശുവിനെപ്പോലവേ
നിരന്ന പുസ്തകക്കോട്ടകള്‍ക്കിടയിലായ്
നനഞ്ഞു ഞാനിന്നിങ്ങറിഞ്ഞ മഴയിലായ്
ആ നദിയിലേക്കിനിയിറങ്ങി നോക്കണം
കരയിലിരുന്നതിവിചിത്രമെന്നോര്‍ത്തു ഞാന്‍
ഈ നദിയിതെങ്കിലാ സാഗരമെന്തു താന്‍ !
പലതുള്ളികള്‍ ,പുഴകളങ്ങായിതാ
തിരയിളക്കുന്ന കടലുതാനാവതും !
പൊതിച്ചനല്‍കേരഫലത്തിനുള്ളിലെ
മതിമയക്കുന്നമധുവിന്‍ മാധുര്യമോ
അറിഞ്ഞുപകരവേ നിറഞ്ഞു തുളുമ്പുമാ
പ്രവാഹമാണതിന്‍ പരിമാണമെത്രയോ!
ഗതിയറിയാതങ്ങുഴറുന്ന മാത്രയില്‍
അറിവുതാനഥ ,വെളിച്ചമങ്ങാവതും
ചെറുതതില്ല ,വലുതുമിങ്ങില്ലപോല്‍
അറിവുതാനങ്ങണുവിലും പൊരുളിലും
അറിവിതിങ്ങനെയനന്തമങ്ങാകയാല്‍
ഇരുകരങ്ങളും കൂപ്പിഞാന്‍ നില്പ്പിതാ !
അറിവുകൊണ്ടെന്നകതാര്‍ ഉദിക്കുകില്‍
ശിശുവിതെന്റെയിജന്മവും സഫലമായി !!
അറിവ് ,അതാണല്ലോ എല്ലാം .അതിനു വകഭേതങ്ങളില്ല
ReplyDeleteഎല്ലാറിവുകളും അറിവാണല്ലോ .അത് ഡിഗ്രിയിലൂടെയുള്ള
അറിവാണെന്ന് ധരിക്കുന്നതാണ് നമ്മളില്‍ പലരും.
യഥാര്‍ത്ഥ ജ്ഞാനി മരണം വരെയും വിദ്യാര്‍ഥിയായിരിക്കും.
ഹൃദയത്തിന്റെ ഭാഷയിലൊരായിരം ആശംസകള്‍ .