വക്കുപൊട്ടിയ കണ്ണാടിയില്‍
മുഖം വ്യക്തമല്ലാത്തവര്‍
സൗന്ദര്യം നോക്കി നിന്നു !
മുഖങ്ങള്‍ ,ഏറെയാകുമ്പോള്‍
കണ്ണാടിയുടെ ചട്ടക്കൂട്ടില്‍
ഒന്നിനെ തളയ്ക്കുവതെങ്ങനെ ?
മുഖം മനസ്സിന്റെ കണ്ണാടിയാകുവാന്‍
പൊയ്മുഖങ്ങള്‍ തടസ്സം നില്‍ക്കവേ
അര്‍ത്ഥമില്ലാത്ത ചങ്ങാത്തങ്ങള്‍
നിറമടിച്ച കണ്ണാടികളാകുന്നു
ചിരിച്ച മുഖത്തിനു പിന്നില്‍
തിക്കിതിരക്കുന്നൊരായിരം മുഖങ്ങള്‍
മരിച്ച മനസ്സാക്ഷികള്‍ , വികാരം ;
തരിശുമണ്ണില്‍ കുരുത്ത നാമ്പുകള്‍ !
പ്രതിബിംബങ്ങള്‍ മരിച്ചു ;
കറുത്തു പോയ ജലസ്രോതസ്സുകള്‍
മുഖം നോക്കുവതെങ്ങനെ ?
നോക്കുവതേതു മുഖം ?
ചിരിച്ച മുഖത്തിനു പിന്നില്‍
ReplyDeleteതിക്കിതിരക്കുന്നൊരായിരം മുഖങ്ങള്‍
മരിച്ച മനസ്സാക്ഷികള്‍ , വികാരം ;
തരിശുമണ്ണില്‍ കുരുത്ത നാമ്പുകള്‍ !
നമ്മുടെതന്നെ അവസ്ഥയുടെ നേര്‍ ചിത്രം . എഴുതുക
അഭിനന്ദനങ്ങള്‍