Friday, January 20, 2012

നമുക്കെന്തുപറ്റി

ഞാനെന്നഭാവം നടപ്പിലും ,നോക്കിലും 
ജ്ഞാനത്തിനായാശലേശമില്ലാതെയും 
ജ്ഞാനമുണ്ടെങ്കിലും ന്യായമില്ലാതെയും 
നേരതിന്‍ നേരെയായി പുച്ചിച്ചു തള്ളിയും 
നേരിന്റെ വേരു വലിച്ചു കീറി വെറും 
നാരെന്നു മാത്രം ഉയര്‍ത്തികാട്ടി 
ഞാന്‍ മാത്രം നല്ലതെന്നാര്‍ത്തു നടക്കുമീ 
നമ്മുടെ പ്രജ്ഞക്കിതെന്തു പറ്റി ?

അപ്രമേയങ്ങളിലാ പ്രമാദം 
പ്രശ്നമുണ്ടാക്കലില്‍ ലക്ഷ്യ മാത്രം 
ഒക്കെ നടത്തുന്നതെന്റെ ശക്തി
മറ്റുള്ളതൊക്കെയും തെറ്റുമാത്രം
ഇത്തരം ചിന്തകള്‍ മാത്രമായി 
ഉത്തരമില്ലാത്ത ചോദ്യമായി 

മുറ്റുംചരിക്കുന്ന മര്‍ത്യരെല്ലാം
ഒട്ടും ശരിയായ കൂട്ടമല്ലന്നൊ -
 -റ്റയ്ക്കു ഞാന്‍ മാത്രം നല്ലവനായ് 
ഊറ്റമുള്‍ക്കൊണ്ടങ്ങു വാണിടുന്നു 
"  വീഴ്ച"എനിക്കിന്നു പ്രശ്നമല്ല 
"  വീഴ്ച "   ഞാന്‍ വാഴ്ചയായി മാറ്റിടുവോന്‍
മറ്റുള്ളവര്‍ തന്റെ വീഴ്ചയെല്ലാം 
പൊട്ടിച്ചിരിച്ചങ്ങു തള്ളിടുന്നോന്‍ 

മര്‍ത്യ ,നിനക്കിന്നിതെന്തു പറ്റി ?
മാനുഷികങ്ങളകന്നിതെന്നോ ?
ആത്മപരിശോധന മാര്‍ഗമതൊന്നാ 
ണാത്മനെയാകെയറിഞ്ഞീടുവാന്‍ !!

1 comment:

  1. നമ്മുടെ സമൂഹത്തില്‍ പലതരത്തിലുമുളള ആളുകള്‍ ഉണ്ട്.അതില്‍ നന്മയും സ്നേഹവും ധര്‍മ്മബോധവും ഉപരി ,മനുഷ്യത്വം ഉള്ള ആളുകള്‍ വളരെ കുറവാണ് . പിടിച്ചടക്കണം,അവനെക്കാള്‍
    മുന്നിലെത്തണം,ഞാന്‍ മാത്രം മിടുക്കന്‍ ഇങ്ങനെ സമൂഹമാകെ മലീമസമായ അവസ്ഥയിലാണ്.
    നമ്മുടെതന്നെ അവസ്ഥയുടെ നേര്‍ചിത്രം എഴുതുക,എഴുതുക,എഴുതുക.

    ReplyDelete