THE EARTH CRYING ----വിവര്‍ത്തനം
മാനവാ ,നീ,ഇന്നു വാഴുന്നു കേമനായ്,
മണ്ണായ്; തിരികെ,എന്നിലേക്കണയാനായ്....
നിന്‍ സുന്ദര മേനിയോ,പഞ്ചഭൂതങ്ങളായ്
എന്നുദരത്തിലേക്കു തിരിച്ചങ്ങണയുവാന്‍.! !1!11
നീ,കാര്‍ക്കിച്ചുതുപ്പുവതെന്തിലായ്/?ഇന്നു
നിന്‍ മാലിന്യമേറ്റു പുഴുത്തൊരെന്‍ മേനിയില്‍
എന്‍മേനി നീ,കീറിമുറിക്കവേ,ചോര;
ചാലുകീറിയൊഴുകുന്നു നിന്നിലായ്
നീ;യന്ത്രമായ്,സ്വയം സൃഷ്ടിച്ചുവച്ചോരി
യന്ത്രലോകത്തിലനുതാപമെന്നിയേ.
നീകാലുറപ്പിച്ചു നില്‍പ്പാന്‍ ശ്രമിപ്പിതോ
കുഴി,ഇന്നു തോണ്ടി നീ വിറ്റൊരീ മണ്ണിലും.
മറന്നുവോ നീ,ഞാന്‍,നിനക്കേകിയോരന്നവും,
നിന്‍ ശ്വാസനാളം നിറക്കുന്ന വായുവും,
നിന്‍ നാവുനനച്ചിറക്കാന്‍ നീരമൃതവും,
നിന്‍ ഊര്‍ജ്ജരേണു നിറയ്ക്കുന്ന വര്‍ണവും?
മറ്റേതു ഗ്രഹങ്ങള്‍ നീ പൂകുവാന്‍ പോകുന്നു
ഇന്നു ഞാന്‍ തന്നതൂറ്റിപ്പിഴിഞ്ഞു നീ
ചോരതന്നെയും വാര്‍ന്നങ്ങു പോയിതാ
ക്രുരദ്രംഷ്ടങ്ങള്‍ കാട്ടി നീ തുള്ളവേ
ഇന്നുഞാനിതാ നിന്നിലേക്കുള്ളോരി
ജീവചൈതന്യത്തിന്‍ ധാര മുറിക്കുകില്‍
ഇല്ല താമസം,നിന്‍റെ കുലമതിന്‍,
മൂലമറ്റു നിലംപതിച്ചീടുവാന്‍!
അന്നു ഞാനൊരു നവ്യജനുസ്സതിന്‍,
വിത്തുപാകിമുളപ്പിച്ചുയര്‍ത്തിടും
ഇന്നുകൈക്കൊണ്ട പാഠങ്ങളാലന്നു
നിന്‍റെ പ്രജ്ഞയങ്ങുതിത്തെളിച്ചിടും.
Gresilda McDermott
The humans rule today, but in time
but they shall dissolve this human
life form and become dust upon
the ground, back to the earth
they shall try to grow and bring back their life,
only to become the victim
Because the humans throw their trash upon my back,
Defecate upon my body without any
considerations to my existence,
You have forgotten all that I share with
you?
The life giving foods, the air you breathe,
The water you drink, all the colors for your pleasure
and still you spit into my face
You think you are so supreme with your great technology,
abilities to travel to other planets while your own planet is being
destroyed by your narcissistic and self absorbed draining of
all my resources that I freely gave to you
Karma will prevail and soon I shall stop my giving of
life, your species shall dissipate and again we will
start over once more and replenish the earth - shall
we allow humans to again grow and try to teach
them once more?
Perhaps some day we will learn before we are given
no more chances.
ഭൂമി കരയുന്നു മാനവാ ,നീ,ഇന്നു വാഴുന്നു കേമനായ്,
മണ്ണായ്; തിരികെ,എന്നിലേക്കണയാനായ്....
നിന്‍ സുന്ദര മേനിയോ,പഞ്ചഭൂതങ്ങളായ്
എന്നുദരത്തിലേക്കു തിരിച്ചങ്ങണയുവാന്‍.! !1!11
നീ,കാര്‍ക്കിച്ചുതുപ്പുവതെന്തിലായ്/?ഇന്നു
നിന്‍ മാലിന്യമേറ്റു പുഴുത്തൊരെന്‍ മേനിയില്‍
എന്‍മേനി നീ,കീറിമുറിക്കവേ,ചോര;
ചാലുകീറിയൊഴുകുന്നു നിന്നിലായ്
നീ;യന്ത്രമായ്,സ്വയം സൃഷ്ടിച്ചുവച്ചോരി
യന്ത്രലോകത്തിലനുതാപമെന്നിയേ.
നീകാലുറപ്പിച്ചു നില്‍പ്പാന്‍ ശ്രമിപ്പിതോ
കുഴി,ഇന്നു തോണ്ടി നീ വിറ്റൊരീ മണ്ണിലും.
മറന്നുവോ നീ,ഞാന്‍,നിനക്കേകിയോരന്നവും,
നിന്‍ ശ്വാസനാളം നിറക്കുന്ന വായുവും,
നിന്‍ നാവുനനച്ചിറക്കാന്‍ നീരമൃതവും,
നിന്‍ ഊര്‍ജ്ജരേണു നിറയ്ക്കുന്ന വര്‍ണവും?
മറ്റേതു ഗ്രഹങ്ങള്‍ നീ പൂകുവാന്‍ പോകുന്നു
ഇന്നു ഞാന്‍ തന്നതൂറ്റിപ്പിഴിഞ്ഞു നീ
ചോരതന്നെയും വാര്‍ന്നങ്ങു പോയിതാ
ക്രുരദ്രംഷ്ടങ്ങള്‍ കാട്ടി നീ തുള്ളവേ
ഇന്നുഞാനിതാ നിന്നിലേക്കുള്ളോരി
ജീവചൈതന്യത്തിന്‍ ധാര മുറിക്കുകില്‍
ഇല്ല താമസം,നിന്‍റെ കുലമതിന്‍,
മൂലമറ്റു നിലംപതിച്ചീടുവാന്‍!
അന്നു ഞാനൊരു നവ്യജനുസ്സതിന്‍,
വിത്തുപാകിമുളപ്പിച്ചുയര്‍ത്തിടും
ഇന്നുകൈക്കൊണ്ട പാഠങ്ങളാലന്നു
നിന്‍റെ പ്രജ്ഞയങ്ങുതിത്തെളിച്ചിടും.