പ്രവാസ സ്വപ്നം
ചോര്‍ന്നൊലിക്കുന്ന കൂരതന്‍ മൂലയ്ക്ക്
വയറുപൊത്തി ഞാന്‍ ചാരിയിരിക്കവേ
ദൂരെയാകാശം ,മാടിവിളിക്കുന്നു
സ്വപ്നമെന്നെപ്പറവയാക്കീടുന്നു
ചുറ്റും കടങ്ങള്‍ ,ചുഴലി പോല്‍ നിത്യവും
ചുറ്റിപ്പിടിച്ചു കഴുത്തില്‍ മുറുക്കവേ
ഗത്യന്തരങ്ങള്‍ക്കുമപ്പുറം ലോകങ്ങള്‍ ;
സ്വപ്നച്ചിറകില്‍ കരേറി ,പ്രവാസി ഞാന്‍
നാടിന്‍ സുഗന്ധമാ സ്വപ്നത്തില്‍ പേറിയാ
ചൂഴും മണല്‍ക്കാറ്റില്‍ ,പൊള്ളും മണലിലും
ഈ പ്രവാസം പ്രയാസമെന്നാകിലും
ഇപ്പോഴെന്നെ നയിക്കുന്നതൊന്നു താന്‍
നാടിന്റെ നന്മമഴയില്‍ കുളിക്കുവാന്‍
ആ നദിയിലൊന്നൂളിയിട്ടീടുവാന്‍ !!
എത്രപേര്‍ മാഞ്ഞുപോയൊരാ പാതകള്‍
അത്ര കണ്ണീരുണങ്ങും മനസ്സുകള്‍
എത്ര കണ്ണീര്‍ത്തടങ്ങളോ വറ്റാതെ
പൊള്ളുന്ന മണ്ണില്‍ പിടഞ്ഞു തിളങ്ങവേ
കാത്തിരിക്കും പ്രിയജന നിശ്വാസമത്രേ
ഉയരുന്ന മേഘപടലവും !
ഉത്ക്കടാവേശത്തിമിര്‍പ്പിലങ്ങെത്തുമ്പോള്‍
നിഷ് പ്രഭമാകും മോഹത്തിരകളും
എന്റെ നാടും കപടതയ്ക്കുള്ളൊ -
രീറ്റില്ലമായി ചമഞ്ഞുകഴിഞ്ഞെന്നോ ?
ഇല്ലയിന്നു സുഹൃദ്‌സംഗമങ്ങളാ ,
നല്ല ഭൂമികയ്ക്കുള്ളൊരു നന്മകള്‍ !
ഇന്നിവിടെ അകലങ്ങളില്ലാതെ
ഒത്തുകൂടും പ്രിയജന വ്യൂഹമാ -
നല്ല നാടിന്റെ നഷ്ട സൗഭാഗ്യങ്ങള്‍
ഉണ്മയോടെ പകര്‍ന്നു കഴിയുന്നു
നിന്നു മെഴുകായ് ഉരുകിയൊഴുകവേ
പെയ്തുതീര്‍ന്നെന്റെ മോഹക്കടലുകള്‍
അങ്ങു ദൂരെയിരിക്കുവോര്‍ സ്വപ്നങ്ങള്‍
നെയ്തുകൂട്ടി തിരികെയങ്ങെത്തവേ
ശൂന്യമായൊരാ ഭാണ്ഡവും ,ശക്തിയും ,
ഉറ്റുനോക്കുന്നനാരോഗ്യവും ,ഭാവിയും
ഞാനും ഒരു പ്രവാസി
ഓര്‍മകളില്‍ ,സ്വപ്നങ്ങളില്‍ ജീവിക്കുന്നു
ഏകനായി
പെയ്തുതീര്‍ന്നെന്റെ മോഹക്കടലുകള്‍...
ReplyDeleteനല്ല കവിത
അജിത് സാര്‍ ,
Deleteഈ കൈയ്യോപ്പിന് വളരെ നന്ദി
നല്ല കവിത....
ReplyDeleteഒരു പ്രവാസി ഓര്‍മകളില്‍ ,സ്വപ്നങ്ങളില്‍ ജീവിക്കുന്നു ഏകനായി ....
niDheEsH kRisHnaN @ ~അമൃതംഗമയ~
Deleteഈ വാക്കിന് വളരെ നന്ദി
നാടിന്റെ നന്മമഴയില്‍ കുളിക്കുവാന്‍ .......
ReplyDeleteനല്ല കവിത
ആശംസകള്‍
Cv Thankappan സാര്‍
Deleteഈ പ്രോത്സാഹനത്തിന് നന്ദി സാര്‍
അങ്ങു ദൂരെയിരിക്കുവോര്‍ സ്വപ്നങ്ങള്‍
ReplyDeleteനെയ്തുകൂട്ടി തിരികെയങ്ങെത്തവേ
ശൂന്യമായൊരാ ഭാണ്ഡവും ,ശക്തിയും ,
ഉറ്റുനോക്കുന്നനാരോഗ്യവും ,ഭാവിയും ..
WELL SAID..:)
Suma Rajeev
Deleteഈ കൈയ്യൊപ്പ് ചാര്‍ത്തിയതില്‍ വളരെ നന്ദി
ചുറ്റും കടങ്ങള്‍, ചുഴലി പോല്‍ നിത്യവും
ReplyDeleteചുറ്റിപ്പിടിച്ചു കഴുത്തില്‍ മുറുക്കവേ
ഗത്യന്തരങ്ങള്‍ക്കുമപ്പുറം ലോകങ്ങള്‍;
സ്വപ്നച്ചിറകില്‍ കരേറി,പ്രവാസി ഞാന്‍...
പ്രവാസവും, പ്രവാസിയും - പ്രയാസംതന്നെ.
കാവ്യാത്മകമായൊരു യഥാർത്ഥ ചിത്രീകരണം.
ഡോ. പി. മാലങ്കോട്
Deleteഈ നല്ല വാക്കുകള്‍ക്ക് നന്ദി
Good poem.....
ReplyDeleteAnu Raj
Deleteഈ വാക്കിന് നന്ദി
ദൂരെയാകാശം ,മാടിവിളിക്കുന്നു
ReplyDeleteസ്വപ്നമെന്നെപ്പറവയാക്കീടുന്നു
നല്ല വരികൾ
ശുഭാശംസകൾ...
സൗഗന്ധികം
ReplyDeleteഈ വാക്കുകള്‍ക്ക് വളരെ നന്ദി
അമ്മമാറില്‍നിന്നകന്നങ്ങു ദൂരെ
ReplyDeleteപിന്‍വിളി കാത്തൊരു മനം
പിഞ്ചുകുഞ്ഞെന്നപോലെ
ആശംസകള്‍
Gopan Kumar ഈ വാക്കുകള്‍ക്ക് നന്ദി
DeleteFrom the profile of poetess , it is understood she is a school teacher in kerala , and how easily she has transformed herself to a "paravasi" and taken the reader through the dire realities of a pravasi.. also through the "manovyadhakal" of pravasi.. A true picture presented in the lines..
ReplyDeletesorry to post comment in english, dont know how to type it in malayalam..
Chungath ഈ കുറിപ്പിന് വളരെ നന്ദി
ReplyDelete