Friday, October 9, 2015

ഞാന്‍ തീപ്പെട്ടി ....

ഞാന്‍ തീപ്പെട്ടി ....

-----------------------
എത്ര സൗമ്യമായ് ,ചിരിയുതിര്‍ത്തീ-

കൊച്ചു പേടകത്തിലൊതുങ്ങിക്കഴിയവേ
ഉള്ളിലുണ്ടൊരായിരം ലങ്കകള്‍ ,വെന്തു 
വെണ്ണീറായ് മാറ്റുവാന്‍ വീര്യവും .


ഇന്നടുക്കള,കലവറ ,ഉറക്കറ തന്നില്‍ 

മൂലയ്ക്കൊതുങ്ങിക്കഴിയവേ 
ഇല്ലൊരാളും തിരിച്ചറിഞ്ഞീടുവാന്‍
ഉള്ളിലുള്ളൊരീ ശക്തി പ്രപഞ്ചവും !
ഇന്ന് നിര്‍ഭയം കീശയില്‍ വച്ചവര്‍ 
ചിന്തലേശവുമില്ലാതെ പായവേ 
കൊള്ളിയൊന്നു താന്‍ പോരുമീ ഭൂവിതിന്‍ 
നാശ ഹേതുവെന്നോര്‍ക്കയുമില്ലിവര്‍
ഉള്ളിലുറഞ്ഞു ഘനീഭവിച്ചീ‌‌ കൊള്ളി -
തന്നിലറ്റത്തു പറ്റിപിടിച്ചെ‌ന്‍റെ
തുള്ളിപോലും പുറത്തെഴാ ശോകവും
തിങ്ങിവിങ്ങിയൊതുങ്ങിക്കഴിയുന്നു
വേണമെന്നെ, പലവേള താപമായ് -
തീരുവാനിളം നാളമായ് ,ജ്വാലയായ് 
നാശം ഞാന്‍ സ്വയം തീര്‍ക്കുവതില്ലയെന്‍
ആശ ലേശവും പൂര്‍ത്തിയാകായ്കിലും
ആളിയാളിപ്പടരുന്നൊരഗ്നിയായ്
തീരുവാന്‍ സ്വയം ശക്തിയുണ്ടെങ്കിലും 
കാറും കോളും നിറഞ്ഞൊരീ വാനിലായ്‌ 
കാളിമകൂടിയെങ്ങിനെ പൂശും ഞാന്‍ ?
ജാലമായിരം തീര്‍ക്കുമീ ഭൂവിതിന്‍
ആശയോടെ മുളയ്ക്കുന്ന വിത്തുകള്‍ 
ആര്‍ത്തുയര്‍ന്നു മുളയ്ക്കുന്ന വിത്തുകള്‍ 
ആര്‍ത്തുയര്‍ന്നു ജ്വലിക്കാന്‍ ,കരുതലാല്‍ 
പേടകത്തിലൊതുങ്ങിക്കഴിയും ,ഞാന്‍ !!


[പ്രശസ്ത ബംഗാളി എഴുത്തുകാരി ആശാ പൂര്‍ണ്ണാ ദേബിയുടെ മാച്ച് ബോക്സ് എന്ന കഥ പ്രചോദനം നല്‍കിയ രചന ]

3 comments:

  1. ഫേസ് ബുക്കില്‍ വായിച്ചിരുന്നു.
    നന്നായിട്ടുണ്ട്

    ReplyDelete
  2. ഞാനും വായിച്ചിരുന്നു ടീച്ചര്‍
    നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  3. തീപ്പെട്ടി എന്ന് പറയുന്നത് പേടകമാണ്. പിന്നെ എങ്ങിനെ കൊച്ചു പേടകത്തിനുള്ളിൽ ഒതുങ്ങി കഴിയുന്നു? അത് തീപ്പെട്ടി ക്കൊള്ളി ആയിരിക്കും. തീപ്പെട്ടിയുടെ വിലാപം ആല്ലെങ്കിൽ സ്വയം പറച്ചിൽ അത്ര ഭംഗിയായി തോന്നിയില്ല. കാവ്യ ഭംഗിയും അത്ര നന്നായില്ല.

    ReplyDelete