വേറിട്ട വാക്ക്.....
-----------------------
വേറിട്ട വാക്കിന്റെ ചന്തം തിരഞ്ഞു ഞാന്‍
കേള്‍പ്പതോ വാക്കിന്റെ ചര്‍വിത ചര്‍വണം
എടുത്തും,ചവച്ചും മറിച്ചും കുഴച്ചുമൊരായിരം
വര്‍ണങ്ങള്‍ മാറി മറിഞ്ഞു വമിച്ചും
എടുക്കുമ്പോള്‍ ഒന്നും തൊടുക്കുമ്പോള്‍ പത്തും
കൊള്ളുമ്പൊളായിരം അമ്പായ് ചമഞ്ഞും
അടിക്കുള്ള കാരണം അടുക്കുവാന്‍ തേന്‍കണം
തടുക്കാവതല്ല, മേല്‍ നിനക്കുള്ള ശക്തിയും
വേറിട്ട ശബ്ദമായ് വാക്കു മുഴങ്ങുകില്‍
ബ്രഹ്മാണ്ഡമാകെ വിറച്ചു കുലുങ്ങിടും
അലകളങ്ങായിരമാര്‍ത്തൊരൊലികളാല്‍
വാക്കു വിറകൊണ്ടു വത്മീകം പൂകിടും !!
:)
ReplyDeleteവാക്കുകള്‍........
ReplyDeleteനല്ല വരികള്‍
ആശംസകള്‍ ടീച്ചര്‍
മനോഹരം...
ReplyDeleteവേറിട്ട വാക്കുകൾ മനോഹരമാവട്ടെ
ReplyDelete